ആഴ്ചയിൽ 2 ദിവസം മാത്രം സർവ്വീസ് നടത്തുന്ന കേരളത്തിൽ നിന്ന് ബെംഗളൂരിലേക്കുള്ള ഹംസഫർ എക്സ്പ്രസ് പ്രതിദിനമാക്കാൻ ഉള്ള സാഹചര്യം ഒരുങ്ങി; എതിർപ്പുമായി ചിലർ…

ബെംഗളൂരു : കേരളത്തിൽനിന്ന് നഗരത്തിലേക്കുള്ള ഹംസഫർ എക്സ്പ്രസ്  പ്രതിദിനം ആക്കുന്നതിന് തടസ്സം നിൽക്കുന്നത് സേലം ഡിവിഷൻ എന്ന് ആക്ഷേപം. ആഴ്ചയിൽ രണ്ടു ദിവസം ഓടുന്ന ട്രെയിൻ പ്രതിദിനം ആക്കാൻ ഏറെക്കാലത്തെ സമ്മർദ്ദങ്ങൾക്കൊടുവിൽ തിരുവനന്തപുരം ബാംഗ്ലൂർ ഡിവിഷനുകൾ തയ്യാറായി അപ്പോഴാണ് തടസ്സവാദം ആയി സേലം ഡിവിഷൻ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് പരാതി. തീവണ്ടി കടന്നു പോകുന്ന എല്ലാ ഡിവിഷനുകളിൽ അനുമതി ലഭിച്ചാൽ മാത്രമേ സർവീസ് നടത്താൻ കഴിയുകയുള്ളൂ. തിരുവനന്തപുരം ,പാലക്കാട് ,സേലം ബാംഗ്ലൂർ, ഡിവിഷനുകൾ ആണ് ഈ തീവണ്ടിയുടെ കാര്യത്തിൽ യോജിപ്പിൽ എത്തേണ്ടത്. കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക്…

Read More

യു.എസ്.-ഇറാൻ സം​ഘ​ര്‍​ഷം യു​ദ്ധ​ത്തി​​ന്‍റെ വ​ക്കി​ലെ​ത്തി ​നി​ല്‍​ക്കേ ക​ടു​ത്ത ആ​ശ​ങ്ക​യി​ല്‍ പ്രവാസികള്‍!

  യു.എസ്.-ഇറാൻ സം​ഘ​ര്‍​ഷം യു​ദ്ധ​ത്തി​​ന്‍റെ വ​ക്കി​ലെ​ത്തി ​നി​ല്‍​ക്കേ ക​ടു​ത്ത ആ​ശ​ങ്ക​യി​ല്‍ പ്രവാസികള്‍. മേ​ഖ​ല​യി​ല്‍ 80 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രുണ്ടെന്നാണ് കണക്ക്. ഇവരില്‍ ന​ല്ലൊ​രു​പ​ങ്ക്​ മ​ല​യാ​ളി​ക​ളാ​ണെ​ന്നി​രി​ക്കേ, കേ​ര​ള​വും അങ്ങേയറ്റം ഉ​ത്ക​ണ്​​ഠ​യോ​ടെ​യാ​ണ്​ പ​ശ്ചി​​മേ​ഷ്യയിലെ സംഭവ വികാസങ്ങള്‍ വീക്ഷിക്കുന്നത്. ഇ​റാ​നി​യ​ന്‍ ഖു​ദ്സ് ഫോ​ഴ്‌​സ് ത​ല​വ​നായ കാ​സിം സു​ലൈ​മാ​നിയും പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊ​ല്ല​പ്പെ​തിന് പിന്നാലെയാണ് യു.എസ്.-ഇറാൻ  സം​ഘ​ര്‍​ഷം കനത്തത്. ക​മാ​ന്‍‌​ഡ​റും സം​ഘ​വും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കാ​റി​ല്‍ പോകുമ്പോഴാണ് യു.എസ്. ആ​ക്ര​മ​ണം നടത്തിയത്. ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട്…

Read More

സീ എന്റർടെയ്ൻമെന്റിന്റെ പേരിൽ വ്യാജ ജോലി പരസ്യം; വിദ്യാർത്ഥിയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ!!

  ബെംഗളൂരു: സീ എന്റർടെയ്ൻമെന്റിന്റെ പേരിൽ വ്യാജ ജോലി പരസ്യം; വിദ്യാർത്ഥിയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ!! നന്ദിനി ലേ ഔട്ടിൽ താമസിക്കുന്ന ബികോം വിദ്യാർത്ഥി ആനന്ദാണ് തട്ടിപ്പിനിരയായത്. സീ എൻർടെയ്ൻമെന്റിന്റെ പേരിൽ നൽകിയ വ്യാജ പരസ്യത്തിനു താഴെ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ സ്ഥാപനത്തിലെ എച്ച് ആർ എന്ന് പരിചയപ്പെടുത്തിയ പ്രഥം എന്ന വ്യക്തി ആദ്യം ബയോഡാറ്റ അയക്കാൻ പറഞ്ഞു. അതിനു ശേഷം ജോലിയുടെ രീതികളെ കുറിച്ചും ശമ്പളത്തെ കുറിച്ചുമെല്ലാം സംസാരിച്ചു. പിന്നീട്  തന്റെ  ബയോഡാറ്റ ഉൾപ്പെടെയുള്ള രേഖകൾ ഓഫീസിൽ സമർപ്പിക്കുന്നതിന്റെ ഭാഗമായി 800 രൂപ…

Read More

ശാസ്ത്ര സാഹിത്യ വേദി അംഗങ്ങളുടെ നോർക്ക ഇഷ്യൂറൻസ് അപേക്ഷ സ്വീകരിച്ചു.

ബെംഗളൂരു : ശാസ്ത്ര സാഹിത്യ വേദി  അംഗങ്ങളുടെയും മറ്റ് പ്രദേശ വാസികളുടെയും നോർക്ക ഇൻഷുറൻസ് കാർഡ് അപേക്ഷകൾ ജോയിന്റ് സെക്രട്ടറി പ്രദീപ് പി .പി ., ട്രഷറര്‍ പ്രതീഷ്  ടി .വി  , മുസ്തഫ  എം എന്നിവർ ചേർന്ന് നോർക്ക ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി.

Read More

റാലിയിൽ വർഗീയപ്രസ്താവന നടത്തിയ ബി.ജെ.പി. എം.എൽ.എ.യുടെ പേരിൽ കേസെടുത്തു

  ബെംഗളൂരു: ബി.ജെ.പി. എം.എൽ.എ. സോമശേഖരറെഡ്ഡിയുടെ പേരിൽ പോലീസ് കേസെടുത്തു. പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ചുള്ള റാലിയിൽ വർഗീയപ്രസ്താവന നടത്തിയ എം.എൽ.എ.ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പോലീസ് മേധാവിക്ക്‌ പരാതി നൽകിയിരുന്നു. സോമശേഖരറെഡ്ഡിക്കെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് മേധാവി നീലമണി രാജുവിന് പരാതി നൽകിയത്. സോമശേഖര റെഡ്ഡിക്കെതിരേ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ ബല്ലാരിയിൽ വൻ പ്രതിഷേധം നടന്നിരുന്നു. പൗരത്വഭേദഗതിനിയമവും ദേശീയ പൗരത്വപ്പട്ടികയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്ന റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഇവർ ബല്ലാരി പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധമാർച്ച്…

Read More

കുഞ്ഞിനെ നോക്കാൻ സാധിക്കുന്നില്ല; ദത്തുകൊടുത്ത സ്വകാര്യ കോളേജ് പ്രൊഫസറുടെയും ഭർത്താവിന്റെയും പേരിൽ കേസ്!!

  ബെംഗളൂരു: രണ്ടുമാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ നോക്കാൻ സാധിക്കുന്നില്ലെന്ന കാരണത്താൽ അനധികൃതമായി ദത്തുകൊടുത്ത പ്രൊഫസറുടെയും ഭർത്താവിന്റെയുംപേരിൽ പോലീസ് കേസെടുത്തു. ദത്തുകൊടുത്തതിൽ പിന്നീട് വിഷമം തോന്നിയ ദമ്പതികൾ കുഞ്ഞിനെ തിരികെ ലഭിക്കാൻ പോലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്വകാര്യ കോളേജിൽ അസി. പ്രൊഫസറായ 35-കാരി കഴിഞ്ഞ ഒക്ടോബർ 23-നായിരുന്നു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് എൻജിനിയറായതിനാൽ ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാൻ സാധിച്ചിരുന്നില്ല. കുട്ടിയെ ഒറ്റയ്ക്ക് നോക്കാൻ ബുദ്ധിമുട്ടുവന്നതോടെ ദത്തുകൊടുക്കുന്ന കാര്യം ആലോചിച്ചു. ഇതേത്തുടർന്ന് ഭർത്താവിന്റെ ബന്ധുവും മൈസൂരു സ്വദേശിയുമായ യുവാവിനെ വിവരം…

Read More

പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് നടന്ന പ്രകടനത്തിൽ പോലീസ് ലാത്തിവീശി.

ബെംഗളൂരു:കോലാറിൽ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് മാർച്ചുനടത്തിയ ബി.ജെ.പി. പ്രവർത്തകർക്കുനേരെ പോലീസ് ലാത്തിച്ചാർജ്. എസ്.എൻ.ആർ. സർക്കിളിൽനിന്ന് മുസ്‌ലിങ്ങൾ കൂടുതലുള്ള ക്ലോക് ടവർഭാഗത്തേക്ക് മാർച്ച് നടത്താൻ ശ്രമിച്ചവർക്കു നേരെയാണ് പോലീസ് ലാത്തിവീശിയത്. എസ്.എൻ.ആർ. സർക്കിളിൽനിന്ന് എം.ജി. റോഡിലേക്ക് മാർച്ച് നടത്തിയശേഷം പൊതുസമ്മേളനം നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ, ക്ലോക് ടവർ ഭാഗത്തേക്ക് മാർച്ച് തിരിഞ്ഞതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. പിന്നീട് മാർച്ച് അക്രമാസക്തമാകാതിരിക്കാൻ കൂടുതൽ പോലീസുകാരെ വിന്യസിച്ചു. ഭാരതീയ നാഗരിക രക്ഷണ വേദികെയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിനു ശേഷം എം.ജി. റോഡിൽ നടന്ന പൊതുസമ്മേളനത്തിൽ ബി.ജെ.പി. സംസ്ഥാന…

Read More
Click Here to Follow Us