വനാന്തരത്തിൽ കമിതാക്കളുടെ മൃതദേഹം കണ്ടെത്തിയ വിഷയത്തിൽ ദുരൂഹത തുടരുന്നു;7ദിവസം മുൻപ് നാട്ടിലേക്ക് വിളിച്ച പെൺകുട്ടിയുടെ മൃതദേഹം ഒരു മാസത്തിലധികം പഴകിയതെന്ന് പോലീസ്!;3 കുപ്പി ബിയർ വാങ്ങി നാട്ടിൽ പോകാൻ റെയിൽവേ സ്‌റ്റേഷനിലെത്തിയ അഭിജിത്ത് എങ്ങിനെ അനേക്കലിൽ എത്തി?”കുറച്ച് സീരിയസ് ആണ് വേഗം വായോ”എന്ന മൊബൈൽ സന്ദേശം അയച്ചതാര്?കൂടുതൽ അന്വേഷണം നടത്താതെ കൂട്ടുകാർ തിരിച്ച് പോന്നത് എന്ത് കൊണ്ട്?

ബെംഗളൂരു :കഴിഞ്ഞ  ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഒന്നര മാസം മുൻപ് കാണാതായ മലയാളി യുവാവിന്റെയും യുവതിയുടെയും മൃതദേഹം അനേക്കൽ താലൂക്കിലെ ചിത്താല മഡിവാള തടാകത്തിന് സമീപം കണ്ടെത്തിയതായിട്ടുള്ള വാർത്ത മറ്റു 2 പ്രാദേശിക മാധ്യമങ്ങൾക്ക് ഒപ്പം ആദ്യമായി ബെംഗളൂരു വാർത്തയും പ്രസിദ്ധീകരിക്കുന്നത്. മറ്റ് ഇംഗ്ലീഷ് ,മലയാളം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വളരെ മുൻപ് ആയിരുന്നു ഇത്. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്‌വെയർ എൻജിനീയർമാരായിരുന്നു അഭിജിത്തും ശ്രീലക്ഷ്മിയും. ആറു മാസം മുൻപ് കമ്പനിയിൽ ചേർന്ന ശ്രീലക്ഷ്മി ഉൾപ്പെട്ട ടീമിന്റെ ലീഡറായിരുന്നു അഭിജിത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും…

Read More

നഗരത്തിൽ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച 39 കാരന് നഷ്ടപ്പെട്ടത്!!

ബെംഗളൂരു: നഗരത്തിലെ വെങ്കട്ടപുര സ്വദേശിയായ യുവാവിന് ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചതിലൂടെ നഷ്‌ടമായത് 41,000 രൂപ!! മനീഷ അഗര്‍വാള്‍ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതിയുമായി അടുത്ത 39 കാരനായ യുവാവിന് പിന്നീട് യുവതി നിരന്തരം നഗ്‌നനായി വീഡിയോ കാള്‍ ചെയ്യുന്നതിനു പ്രേരിപ്പിക്കുകയായിരുന്നു. കാള്‍ റെക്കോര്‍ഡ് ചെയ്ത യുവതി ദൃശ്യങ്ങള്‍ യു ട്യൂബ് , ടിക് ടോക് , വാട്‌സ് ആപ് ,ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. പണം നല്‍കിയാല്‍ ഇവ ഡിലീറ്റ് ചെയ്യുമെന്നറിയിച്ചു. ഭീഷണിക്ക് വഴങ്ങിയ യുവാവ് പല തവണകളായി രണ്ടു മൊബൈല്‍…

Read More

ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരികെ നല്കാനെന്ന് ബി.ജെ.പി. എം.പി!!

ബെംഗളൂരു: വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനാണെന്ന് ബിജെപി നേതാവും ഉത്തര കന്നഡയിൽനിന്നുള്ള എംപിയുമായ അനന്ത് കുമാർ ഹെഗ്ഡെ. ഇല്ലെങ്കിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ ഈ തുക ദുരുപയോഗം ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ഫഡ്നവിസ് 80 മണിക്കൂറോളമാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരികെ കേന്ദ്രത്തിന് കൈമാറുന്നതിന് ഫഡ്നവിസിന് 15 മണിക്കൂർ ധാരാളമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ തുക സംരക്ഷിക്കുന്നതിന് ബിജെപി നടത്തിയ…

Read More

കടല്‍ത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ദുരന്ത നിവാരണ അതോറിറ്റി! മത്സ്യത്തൊഴിലാളികള്‍ക്കും കടല്‍ത്തീരത്തേയ്ക്കുള്ള വിനോദ സഞ്ചാരികള്‍ക്കുമാണ് പ്രധാന മുന്നറിയിപ്പ്. കടല്‍ത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്നും ഒരു കാരണവശാലും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. അഞ്ച് ദിവസമാണ് നിയന്ത്രണമുള്ളത്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത്. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. അടുത്ത 24 മണിക്കൂറില്‍ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാനിടയുണ്ട്. പിന്നീടുള്ള 24…

Read More

നഗരത്തിൽ ഓൺലൈൻ ഷോപ്പിങ് തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു!

ബെംഗളൂരു: വ്യാജ സൈറ്റുകളിലൂടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണംതട്ടുന്ന സംഭവങ്ങൾ നഗരത്തിൽ വർധിക്കുന്നു. കഴിഞ്ഞദിവസം കൊണനകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിൽ 800 രൂപയുടെ വസ്ത്രം വാങ്ങിയ യുവതിക്ക് 76,000 രൂപയോളം നഷ്ടപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. സൈബർ ക്രൈം വിഭാഗത്തിൽ സമാനമായ ഒട്ടേറെ പരാതികൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. പ്രമുഖ ഷോപ്പിങ് സൈറ്റുകളുടെ പേരിനോട് സാമ്യമുള്ള വ്യാജ സൈറ്റുകളും ഇത്തരം തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നുണ്ട്. പേരിനിടയിൽ ഒരു കുത്തോ വരയോ ഉണ്ടാകുമെങ്കിലും പലരും ഇതു ശ്രദ്ധിക്കാറില്ല. പിന്നീട് അക്കൗണ്ടിൽനിന്ന് കൂടുതൽ പണം നഷ്ടപ്പെടുകയോ ഓർഡർ ചെയ്ത സാധനം ലഭിക്കാതിരിക്കുയോചെയ്യുമ്പോൾമാത്രമാണ്…

Read More

800 രൂപയുടെ വസ്ത്രം വാങ്ങിയ യുവതിക്ക് നഷ്ടപ്പെട്ടത് 76,000 രൂപ!!

ബെംഗളൂരു: കഴിഞ്ഞദിവസം കൊണനകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിൽ 800 രൂപയുടെ വസ്ത്രം വാങ്ങിയ യുവതിക്ക് നഷ്ടപ്പെട്ടത് 76,000 രൂപയോളം. സൈബർ ക്രൈം വിഭാഗത്തിൽ സമാനമായ ഒട്ടേറെ പരാതികൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. വാട്സാപ്പ് ഗ്രൂപ്പിലൂടെ ലഭിച്ച ലിങ്ക് ക്ലിക്ക്‌ ചെയ്താണ് യുവതി ഒൺലൈൻ ഷോപ്പിങ് സൈറ്റിലെത്തിയത്. 60 ശതമാനത്തിലേറെ വിലക്കുറവ് ലഭിക്കുമെന്നായിരുന്നു ഈ ലിങ്കിനൊപ്പമുണ്ടായിരുന്ന വാഗ്‌ദാനം. ഇത്തരമൊരു ഷോപ്പിങ് സൈറ്റ് ഇതിനുമുമ്പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും വിലക്കുറവ് ലഭിക്കുമെന്നതിനാൽ യുവതി വസ്ത്രംവാങ്ങി. 800 രൂപ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അടച്ചെങ്കിലും രണ്ടുദിവസത്തിനുള്ളിൽ അക്കൗണ്ടിലുണ്ടായിരുന്ന 76,000 രൂപ നഷ്ടപ്പെട്ടു. ഡെബിറ്റ് കാർഡ്, ബാങ്ക്…

Read More

മോഡലിംഗ്, അനന്ത സാധ്യതകളുടെ വിശാല ലോകം മോഡലിംഗ് ഒരു കരിയർ ആയി തെരഞ്ഞെടുക്കുന്നവർ തയ്യാറെടുക്കേണ്ടതെങ്ങിനെ?

നമ്മുടെയൊക്കെ ചെറുപ്പത്തിൽ റേഡിയോയിലും ടി.വി യിലും വന്നിരുന്ന പരസ്യങ്ങൾ ഒരിക്കലെങ്കിലും മൂളുകയോ, അനുകരിച്ചു കാണിക്കുകയോ ചെയ്യാത്തവരായി ആരുമുണ്ടാവില്ല. അതിനർത്ഥം എല്ലാവരുടെയുള്ളിലും ഒരു മോഡൽ ഒളിഞ്ഞിരിപ്പുണ്ട് എന്നതല്ലേ? എങ്കിൽ അതിനെ ഒന്ന് തേച്ചു മിനുക്കിയെടുത്താൽ നിങ്ങൾ എത്തിച്ചേരുന്നത് അനന്ത സാധ്യതകളുടെ ഒരു മികച്ച കരിയർ ലോകത്തേയ്ക്കായിരിക്കും മോഡലിംഗ്, സിനിമയിലേക്കുള്ള ചവിട്ടു പടി കൂടിയാണ് പലർക്കും. ഇന്ത്യൻ സിനിമാ രംഗത്തെ പ്രശസ്തരായ പലരും അതിനുദാഹരണങ്ങളുമാണ്. അതുകൊണ്ടു തന്നെ മോഡലിംഗ് അല്ലെങ്കിൽ സിനിമ എന്ന കരിയറിനെ ഗൗരവത്തോടെ സമീപിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ആദ്യപടിയായി ചെയ്യേണ്ടത് ഒരു പ്രൊഫഷണൽ പോർട്ട്…

Read More

മോഷണം ഭയന്ന് ഉറക്കമില്ലാതെ ഉള്ളിക്ക് കാവലിരുന്ന് സംസ്ഥാനത്തെ കർഷകർ!!

ബെംഗളൂരു: മോഷണം ഭയന്ന് ഉറക്കമില്ലാതെ ഉള്ളിക്ക് കാവലിരുന്ന് സംസ്ഥാനത്തെ കർഷകർ!! ഉള്ളിക്ക് പൊന്നുംവിലയായതോടെ മോഷ്ടാക്കളുടെ ശല്യം വർധിച്ചതായി പരാതി. വടക്കൻ കർണാടകത്തിലെ ഗദക്, റായ്ച്ചൂർ, ധാർവാഡ് എന്നിവിടങ്ങളിലെ കർഷകരാണ് പരാതിയുന്നയിച്ചത്. പലയിടങ്ങളിലും ഉള്ളിക്ക് കർഷകർ കാവലിരിക്കുകയാണ്. ഉള്ളിപ്പാടങ്ങളിൽനിന്ന് ഉള്ളി മോഷണംപോയതോടെ കള്ളന്മാരെ പിടിക്കാൻ കർഷകർ രാത്രിയിലും കാവലിരിക്കാൻ തുടങ്ങി. സവാളവില 100 രൂപയ്ക്കു മുകളിലെത്തിയതോടെയാണ് മോഷണവും തുടങ്ങിയത്. സംസ്ഥാനത്ത് കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്നത് വടക്കൻ കർണാടകത്തിലെ ധാർവാഡ്, ഗദഗ്, ഹാവേരി, ചിത്രദുർഗ, ബാഗൽകോട്ട്, ദാവൻഗരെ എന്നിവിടങ്ങളിലാണ്. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഉള്ളി എത്തിക്കുന്നത്…

Read More

ബഹുജന പങ്കാളിത്തത്തോടെ ശ്രദ്ധേയമായി ഹോപ്പ് റീഹാബ് ട്രസ്റ്റിന്റെ മെഡിക്കൽ ക്യാമ്പ്.

ബെംഗളൂരു:വിദ്യാഭ്യാസ രംഗത്ത് സാമൂഹിക സേവനങ്ങൾ കൂടെ ഉള്കൊള്ളിക്കണമെന്ന ലക്ഷ്യത്തോടെ ആർ.ജി.യു.എച്ച് .എസ്.ബി.ടി.പി.കോൺഗ്രസ് (രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആന്റ്  ഫിസിയോ തെറാപ്പി )കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ഹോപ്പ് റീഹാബ് ട്രസ്റ്റ് വർത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഗ്രൗണ്ടിൽ വെച്ച് നിരവധി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ശ്രീമതി. പുഷ്പ മഞ്ജുനാഥ് നിർവഹിച്ചു. സാമൂഹിക സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്നവരും അല്ലാത്തവരുമായ ഒരു ബഹുജന സാന്നിദ്ധ്യം പരിപാടിയിൽ ആദ്യന്തം ഉണ്ടായിരുന്നു. ആർ.ജി.യു.എച്ച് .എസ്.ബി.ടി.പി.കോൺഗ്രസ് (രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആന്റ്  ഫിസിയോ തെറാപ്പി…

Read More

ദുരൂഹ സാഹചര്യത്തിൽ മലയാളികൾ മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ദുരൂഹ സാഹചര്യത്തിൽ മലയാളികൾ മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്. ആനേക്കലിലെ വനത്തിനുള്ളിൽ തടാകത്തിനു സമീപം ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തൃശൂർ, പാലക്കാട് സ്വദേശികളുടേത്. ഇലക്ട്രോണിക് സിറ്റിയിലെ ടിസിഎസ് സോഫ്റ്റ്‍വെയർ കമ്പനി ജീവനക്കാരായ അഭിജിത് മേനോൻ (25), ശ്രീലക്ഷ്മി (20) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. തൃശൂർ ആലമറ്റം കുണ്ടൂർ ചിറ്റേത്തുപറമ്പിൽ സുരേഷിന്റെയും ശ്രീജയുടെയും മകളാണ് ശ്രീലക്ഷ്മി. പാലക്കാട് മണ്ണാർക്കാട് അഗളിയിൽ മോഹന്റെ മകനാണ് അഭിജിത്. 6 മാസം മുൻപ് ടിസിഎസിൽ ചേർന്ന ശ്രീലക്ഷ്മി ഉൾപ്പെട്ട ടീമിന്റെ ലീഡറാണ് അഭിജിത്. ഒക്ടോബർ 11-നാണ് ഇവർ…

Read More
Click Here to Follow Us