ബെംഗളൂരു:ചിക്കബാനവാര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന തീവണ്ടിക്ക് തീപിടിച്ചു.
ബെംഗളൂരു- ബിക്കാനീർ തീവണ്ടിയുടെ ഒരു കോച്ചിലാണ് തീ കണ്ടെത്തിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
രാവിലെ 10 മണിയോടെ ബോഗിയിൽനിന്നും പുകയുയരുന്നതുകണ്ട യാത്രികരാണ് റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
തുടർന്ന് പീനിയയിൽ നിന്നും സോളദേവനഹള്ളിയിൽ നിന്നുമുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു.
ബോഗിയിലെ പത്തോളം സീറ്റുകൾ കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തീവണ്ടിക്ക് തീപിടിച്ചു;ആളപായമില്ല.
