ബെംഗളൂരു : ഈ വരുന്ന നവംബർ 30, ഡിസംബർ 1 തീയതികളിൽ ഡയറി സർക്കിളിലെ ക്രൈസ്റ്റ് കോളേജിന് സമീപമുള്ള ധർമാരാം സൈന്റ് തോമസ് ഫോറൻ പള്ളിയിൽ വച്ച് യുവ ജനങ്ങൾക്കും യുവ മിഥുനങ്ങൾക്കുമായി മോറിയ മീറ്റ് എന്ന പേരിൽ യുവജന ധ്യാനം സംഘടിപ്പിക്കുന്നു. ബ്രദർ റെജി കൊട്ടാരം, പീറ്റർ ചേരാനല്ലൂർ, ബ്രദർ സുനിൽ കൈതാരം എന്നിവരടങ്ങുന്ന ക്രൈസ്റ്റ് കൾചറൽ ടീം ആണ് വർഷങ്ങളായി നടത്തപ്പെടുന്ന ഈ പരിപാടിക്ക് കഴിഞ്ഞ വർഷം മുതൽ നേതൃത്വം നൽകുന്നത്. രണ്ടായിരത്തോളം ആളുകൾ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിലേയ്ക്ക് ജാതി-വർഗ്ഗ-ഭാഷാ ഭേദമന്യേ…
Read MoreDay: 26 November 2019
നവ്യാനുഭവമായി സർഗ്ഗധാരയുടെ “നാടും നാടകവും”
ബെംഗളൂരു : സർഗധാരയുടെ നാടും നാടകവും എന്ന പരിപാടി,പ്രസിഡന്റ് ശാന്താമേനോന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ശ്രീജേഷ് സ്വാഗതമാശംസിച്ചു. മുഖ്യാതിഥിയായെത്തിയ പ്രമുഖഎഴുത്തുകാരനും, നാടകപ്രവർത്തകനുമായ കാളിദാസ് പുതുമനയെ,വിഷ്ണുമംഗലം കുമാർ സദസ്സിന് പരിചയപ്പെടുത്തി. നാടക കലയെക്കുറിച്ച് പ്രഭാഷണം നടത്തിയ കാളിദാസ് പുതുമന,നാടകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ പ്രശസ്ത നാടകകൃത്തുക്കളെക്കുറിച്ച് എടുത്തു പറഞ്ഞു. തുടർന്ന് സംസാരിച്ച പ്രശസ്ത എഴുത്തുകാരൻ സുധാകരൻ രാമന്തളി, നാടകം ജനങ്ങളിൽ നിന്നും അകന്ന് പോയതിന്റെ കാരണങ്ങൾ വിവരിക്കുകയും, കന്നഡ നാടകവേദിയുടെ മൗലികതയെ പരാമർശിക്കുകയും ചെയ്തു. നാടകലോകത്തിന് അതുല്യമായ സംഭാവനകൾ നൽകിയ സർവ്വശ്രീ. കമനീധരൻ, പി.ദിവാകരൻ, എം.എ. കരീം,…
Read Moreതോൽവി സമ്മതിച്ചു;അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു;ഫട്നാവിസും ഉടൻ രാജി സമർപ്പിച്ചേക്കും.
മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ രാജിവെച്ചു. നിലവിലെ സാഹചര്യത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി. രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജി തീരുമാനം ഉണ്ടായത്. ഉച്ചയ്ക്ക് 3.30 ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മാധ്യമങ്ങളെ കാണുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഫഡ്‌നാവിസ് രാജിവെക്കുമെന്നും സൂചനകളുണ്ട്.മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് ഗവര്‍ണറെ കണ്ട് ഫഡ്‌നവിസ് രാജി സമര്‍പ്പിച്ചേക്കുമെന്നാണ് സൂചനകള്‍. ബുധനാഴ്ച…
Read Moreനഗരത്തിന് പ്രതീക്ഷയേകി വായുവിൽനിന്നു കുടിവെള്ളം വേർതിരിച്ചെടുക്കുന്ന സംവിധാനം സ്ഥാപിക്കുന്നു!!
ബെംഗളൂരു: നഗരത്തിന് പ്രതീക്ഷയേകി വായുവിൽനിന്നു കുടിവെള്ളം വേർതിരിച്ചെടുക്കുന്ന സംവിധാനം സ്ഥാപിക്കുന്നു!! ഐ.ടി. കമ്പനികളുടെ പ്രധാനകേന്ദ്രമായ വൈറ്റ് ഫീൽഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വകാര്യകമ്പനി ഇത്തരം യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണ്. ജർമനിയിലെ ഗ്രീൻ ടെക് അക്വ എന്ന സ്ഥാപനമാണ് യന്ത്രം നഗരത്തിൽ അവതരിപ്പിക്കുന്നത്. ബെംഗളൂരുവിൽ നടന്ന ടെക് സമ്മിറ്റിലും കമ്പനി ഇത് പ്രദർശനത്തിലെത്തിച്ചു. അന്തരീക്ഷവായു വലിച്ചെടുത്ത് വെള്ളം വേർതിരിക്കുന്ന ഭാഗം, വെള്ളം ശുദ്ധീകരിക്കുന്ന ഭാഗം, ശുദ്ധീകരിച്ച വെള്ളം സംഭരിക്കുന്ന ഭാഗം എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് യന്ത്രത്തിലുള്ളത്. വലിച്ചെടുക്കുന്ന വായുവിലെ പൊടിപടലങ്ങൾ മാറ്റാനുള്ള സംവിധാനവും ഇതിലുണ്ട്. മൂന്നുതലത്തിലുള്ള…
Read Moreവീഡിയോ കോളിൽ വന്ന് എല്ലാം തുറന്ന് കാണിച്ചു;ഫ്രഞ്ച് വനിത പോലീസിൽ പരാതി നൽകി.
ബെംഗളൂരു : വീഡിയോ കാളിൽ നിർബന്ധപൂർവ്വം വന്നതിന് ശേഷം നഗ്നത കാണിച്ച യുവാവിനെതിരെ ഫ്രഞ്ച് കാരിയായ യുവതി പോലീസിൽ പരാതി നൽകി. നഗരത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 28 കാരിയാണ് പരാതി നൽകിയത്.കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ വീഡിയോ കോളിൽ വന്ന പുരുഷൻ പൂർണ നഗ്നൻ ആകുകയായിരുന്നു. കുറെ ദിവസങ്ങൾക്ക് മുന്പ് മുതൽ തന്നെ മറ്റൊരു നമ്പറിൽ നിന്ന് തുടർച്ചയായ വാട്സ് ആപ് സന്ദേശങ്ങൾ യുവതിക്ക് ലഭിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ഒരു അശ്ലീല സന്ദേശവും ലഭിച്ചു ,അതിന് 2 ദിവസത്തിന് ശേഷമാണ് സംഭവം.…
Read Moreജനവാസമേഖലകളിൽ വെള്ളംകയറിയത് ഇറങ്ങിത്തുടങ്ങി; ദുരിതം തീരാതെ നാട്ടുകാർ
ബെംഗളൂരു: ഹുളിമാവ് തടാകത്തിന്റെ ബണ്ട് തകർന്ന സംഭവത്തിൽ, ജനവാസമേഖലകളിൽ വെള്ളംകയറിയത് ഇറങ്ങിത്തുടങ്ങി. വീടുകളിലേക്ക് ഒഴുകിയെത്തിയ മാലിന്യം നീക്കുന്ന ജോലികൾ നടന്നുവരികയാണ്. ഞായറാഴ്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയവർ തിങ്കളാഴ്ച രാവിലെ വീടുകളിൽ തിരിച്ചെത്തിയപ്പോൾ കണ്ടത് വീട്ടിലുള്ള സാധനങ്ങളെല്ലാം ഒലിച്ചുപോയതാണ്. ചില വീടുകളിൽ അഞ്ചടി ഉയരത്തിൽവരെ വെള്ളംപൊങ്ങി. വെള്ളം ഇറങ്ങിയതോടെ പാമ്പുശല്യവും രൂക്ഷമായി. നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) 10,000 രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തടയണ പൊട്ടിയഭാഗം 500 ലോഡ് മണ്ണിട്ട് വെള്ളം ഒഴുകുന്നത് തടഞ്ഞു. 800-ലധികം വീടുകളിൽ വെള്ളംകയറി. 300-ലധികം കാറുകളും 500-ലധികം…
Read Moreസെയിന്റ് മേരീസ് ദ്വീപിൽ ഒരു രാത്രി മുഴുവൻ കുടുങ്ങി മലയാളി സംഘം!!
ബെംഗളൂരു: ഉഡുപ്പിയിലെ സെയിന്റ് മേരീസ് ദ്വീപിൽ മലയാളി വിനോദ സഞ്ചാരികളുടെ സംഘം ഒരു രാത്രി മുഴുവൻ കുടുങ്ങി. കൊച്ചി സ്വദേശികളായ ജസ്റ്റിൻ (34), ഷീജ (33), ജോഷ് (28), ഹരീഷ് (17) എന്നിവരാണ് ദ്വീപിൽ അകപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രമായ ഇവിടം സന്ദർശിക്കാനെത്തിയ സംഘമാണ് കുടുങ്ങിയത്. ദ്വീപിൽനിന്ന് തീരത്തേക്കുള്ള അവസാനബോട്ട് ഇവരെ കയറ്റാതെ പോയതോടെ നാൽവർ സംഘത്തിന് കൊച്ചുദ്വീപിൽ ഭക്ഷണംപോലും കിട്ടാതെ ഒരു രാത്രി കഴിച്ചുകൂട്ടേണ്ടിവന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഘം സെയ്ന്റ് മേരീസ് ദ്വീപിലെത്തിയത്. അവിടെനിന്ന് തൊട്ടടുത്ത ദ്വീപ് കാണാനായി ഇവർ പോയി. എന്നാൽ വൈകീട്ടോടെ…
Read More