ബെംഗളൂരു : ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ തുടർന്നുള്ള അപകടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 47 പേർക്ക് പരിക്ക്.
കൂടുതൽ പേർക്കും കണ്ണിനാണ് പരിക്കേറ്റത്.
മറ്റുള്ളവർ പടക്കം പൊട്ടിക്കുന്നത് ദൂരെ കണ്ടു നിന്ന കുട്ടികൾക്കും മറ്റും ആണ് ഏറെയും പരിക്കേറ്റത് എന്ന് സർക്കാർ നിയന്ത്രണത്തിലുള്ള മിൻറ്റോ ഐ ഹോസ്പിറ്റലിലെ ഡോക്ടർമാർ പറഞ്ഞു.
ബോധവൽക്കരണങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും വർഷാവർഷം അപകടത്തിൽ പെടുന്നവരുടെ എണ്ണം കൂടുകയാണ്.
ഇപ്രാവശ്യം സർക്കാർ സ്കൂളുകൾ ഉൾപ്പെടെ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
നിരോധനം ഉണ്ടെങ്കിലും റോഡുകളിലും മറ്റും പടക്കം പൊട്ടിക്കുന്നത് കാൽനട ,ഇരുചക്രവാഹന യാത്രക്കാരെയും അപകടത്തിൽ പെടുത്താറുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.