പാലക്കാട്: വാളയാർ പീഡനക്കേസിലെ പ്രതികളെ തെളിവില്ലാത്തതിനാൽ കോടതി വിട്ടയച്ച സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം, പെണ്‍കുട്ടികള്‍ക്ക് നീതി വേണം എന്നീ സന്ദേശവുമായാണ് സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നത്. ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്ലക്കാര്‍ഡ് പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തുള്ള ക്യാംപയിനും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ഫേസ്ബുക്ക്, വാട്സാപ്, ട്വീറ്റർ, ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവയിൽ പ്രചാരണം ശക്തമാണ്. ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി’ ‘മിസ്റ്റര്‍ പിണറായി’ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതാണ് പ്ലക്കാർഡുകൾ. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസിനും പ്രോസിക്യൂഷനും ആഭ്യന്തര…
Read MoreDay: 28 October 2019
സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ദിവ്യ സ്പന്ദന സിനിമയില്‍ സജീവമാകുന്നു!!
ബെംഗളൂരു: തെന്നിന്ത്യന്‍ താരം ദിവ്യ സ്പന്ദന സിനിമയില്‍ സജീവമാകുന്നു!! സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് ദിവ്യ സ്പന്ദന സിനിമയില്‍ സജീവമാകുന്നത്. മുന്‍ കോണ്‍ഗ്രസ് എംപിയും നടിയുമായിരുന്ന ദിവ്യ സ്പന്ദന, കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ മുന്‍ അദ്ധ്യക്ഷ കൂടിയായിരുന്നു. ദിവ്യ സ്പന്ദന അഭിനയിച്ച ദില്‍ കാ രാജ എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതാണ് ദിവ്യ സ്പന്ദന വീണ്ടും സിനിമാ ലോകത്ത് സജീവമാകുന്നുവെന്ന സൂചനകള്‍ക്ക് ഇടം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷയായിരുന്ന ദിവ്യ സ്പന്ദന ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്…
Read Moreനഗരത്തിൽ അനധികൃതമായി താമസിക്കുകയായിരുന്ന 60 ബംഗ്ലാദേശികൾ പിടിയിൽ
ബെംഗളൂരു: നഗരത്തിൽ അനധികൃതമായി താമസിക്കുകയായിരുന്ന 60 ബംഗ്ലാദേശികൾ പിടിയിൽ. പിടിയിലായവരിൽ 22 വനിതകളും ഒമ്പതു കുട്ടികളുമുണ്ട്. ബെല്ലന്ദൂർ, രാമമൂർത്തിനഗർ, മാറത്തഹള്ളി എന്നിവിടങ്ങളിൽ നടത്തിയ മിന്നൽപരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കരാർ ജോലിചെയ്തുവരികയായിരുന്നു ഇവരെന്ന് പോലീസ് അറിയിച്ചു. നഗരത്തിലുള്ള കരാറുകാരാണ് ഇവരെ എത്തിച്ചതെന്നാണ് പ്രാഥമികവിവരം. രഹസ്യാന്വേഷണവിഭാഗം നൽകിയ വിവരത്തെത്തുടർന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. പിടിയിലായവരെ തിരിച്ചയയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു അറിയിച്ചു. മാറത്തഹള്ളിയിലെയും ബെന്ദൂരിലെയും ഒഴിഞ്ഞ സ്ഥലങ്ങളിൽ താത്കാലിക ഷെഡ്ഡുകൾ കെട്ടിയാണ് ഇവരിൽ ഭൂരിഭാഗവും കഴിഞ്ഞിരുന്നത്.…
Read Moreസിദ്ധരാമയ്യയും ജി. പരമേശ്വരയും ഡി.കെ. ശിവകുമാറിനെ സദാശിവനഗറിലെ വീട്ടിലെത്തി സന്ദർശിച്ചു
ബെംഗളൂരു: മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും മുതിർന്ന നേതാവ് ജി. പരമേശ്വരയും ഡി.കെ. ശിവകുമാറിനെ ബെംഗളൂരു സദാശിവനഗറിലെ വീട്ടിലെത്തി സന്ദർശിച്ചു. ബെംഗളൂരുവിലെത്തിയ ശിവകുമാറിന്റെ സ്വീകരണപരിപാടികളിൽ ഇരുനേതാക്കളും പങ്കെടുത്തിരുന്നില്ല. ഡി.കെ. ശിവകുമാറിന് സ്വീകരണം നൽകുന്നതിൽ സിദ്ധരാമയ്യ അടക്കമുള്ള ചില നേതാക്കൾക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന അഭ്യൂഹമുയരുന്നതിനിടെയാണ് ഇരുനേതാക്കളുടെയും സന്ദർശനം. കോൺഗ്രസ് ഡി.കെ. ശിവകുമാറിനൊപ്പമുണ്ടെന്ന് സന്ദർശനത്തിനുശേഷം സിദ്ധരാമയ്യ പറഞ്ഞു. നേരിട്ടുകണ്ട് പിന്തുണ അറിയിക്കാനാണ് വീട്ടിലെത്തിയതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. ജാമ്യംലഭിച്ച ഡി.കെ. ശിവകുമാറിന് ശനിയാഴ്ച അനുയായികളും പ്രവർത്തകരുംചേർന്ന് വൻസ്വീകരണമാണ് നൽകിയത്. കോൺഗ്രസ് നേതാക്കളും മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഉൾപ്പെടെ വിമാനത്താവളത്തിൽ നേരിട്ടെത്തി ശിവകുമാറിനെ സ്വീകരിച്ചു.…
Read Moreവിമത എം.എൽ.എ.മാരുടെ വിഷയം വീണ്ടും പരിഗണിക്കാമെന്ന് സ്പീക്കർ
ബെംഗളൂരു: മുൻ സ്പീക്കർ കെ.ആർ. രമേഷ് കുമാർ അയോഗ്യരാക്കിയ 17 എം.എൽ.എ.മാരുടെ വിഷയം പുതുതായി പരിഗണിക്കാൻ തയ്യാറാണെന്ന് ഇപ്പോഴത്തെ സ്പീക്കർ സുപ്രീംകോടതിയെ അറിയിച്ചു. അയോഗ്യത ചോദ്യംചെയ്ത് എം.എൽ.എ.മാർ നൽകിയ ഹർജി പരിഗണിക്കുന്പോഴാണ് ഇപ്പോഴത്തെ സ്പീക്കർ വി. ഹെഗ്ഡെ കാഗേരിക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യമറിയിച്ചത്. ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിനുമുൻപാകെ വെള്ളിയാഴ്ചയും വാദം തുടരും. നിയമസഭയിൽനിന്ന് രാജിവെക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും സ്പീക്കറുടെ നടപടി പകരംവീട്ടലാണെന്നും എം.എൽ.എ.മാർ കഴിഞ്ഞദിവസം വാദിച്ചിരുന്നു. അയോഗ്യതാ നടപടിയിൽ മറുപടി നൽകാൻ സ്പീക്കർ മാനദണ്ഡപ്രകാരമുള്ള ഏഴുദിവസം അനുവദിച്ചില്ലെന്നും…
Read Moreമാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളുന്ന ഇന്നത്തെ കാലത്ത് പുത്ര സ്നേഹത്തിന് ഇതിലും വലിയ ഒരു ഉദാഹരണം കാണിക്കാനുണ്ടോ? വീട്ടിൽ ഒതുങ്ങിക്കൂടിയ അമ്മയെ സ്കൂട്ടറിൽ നാടുകാണിക്കാൻ ജോലി പോലും രാജിവച്ച് ഒരു മകൻ;ഇവർക്ക് കാർ സൗജന്യമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര.
ബെംഗളൂരു : മാതൃസ്നേഹത്തിന്റെ പല ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു മകന് അമ്മയോടുള്ള സ്നേഹം പ്രകടമാകുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയേയും കൊണ്ട് ഇന്ത്യ മുഴുവൻ ചുറ്റാൻ ഇറങ്ങിയ ഒരു മകനാണ് സമൂഹ മാധ്യമങ്ങളിൽ കൈയടി നേടുന്നത്. അതും സ്കൂട്ടറിലാണ് അമ്മയേയുംകൊണ്ട് യാത്രക്കിറങ്ങിയത് എന്നതാണ് ഏറെ ശ്രദ്ധേയം. മൈസൂർ സ്വദേശിയായ ദക്ഷിണാമൂർത്തി കൃഷ്ണകുമാറാണ് അമ്മയേയുംകൊണ്ട് തന്റെ ഇരുപത് വർഷം പഴക്കമുള്ള സ്കൂട്ടറിൽ ഇന്ത്യ കാണാൻ ഇറങ്ങിയിരിക്കുന്നത്. ബാങ്ക് ജീവനക്കാരനായിരുന്ന കൃഷ്ണകുമാർ ജോലി ഉപേക്ഷിച്ചാണ് അമ്മയേയും കൊണ്ട് യാത്രക്കായി ഇറങ്ങിയത്. വർഷങ്ങളായി വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്നു കൃഷ്ണകുമാറിന്റെ ‘അമ്മ.…
Read More