സംസ്ഥാനത്തെ ദേശീയ പാതകളിലെ ടോൾ ഗേറ്റുകളിൽ ഇനി ഫാസ്ടാഗുകൾ മാത്രം.

ബെംഗളൂരു : സംസ്ഥാനത്തെ 33 ദേശീയപാതകളിൽ ടോൾ ഗേറ്റുകൾ അടുത്തമാസം ഒന്നു മുതൽ പൂർണ്ണമായും ഡിജിറ്റലാകുന്നു. ഇലക്ട്രോണിക് ഉപകരണമായ ഫാസ് ടാഗ്  ഉപയോഗിച്ച് മാത്രമേ ഇനി ടോൾ അടക്കാനാകൂ. നിലവിൽ 31 ടോൾ പ്ലാസകളിൽ ഈ സംവിധാനം ഉണ്ടെങ്കിലും ഇരു വശത്തേക്കുമുള്ള എല്ലാ ഗേറ്റിലും ഇത് ഏർപ്പെടുത്തിയിട്ടില്ല. എച്ച് ഡി എഫ് സി,ഐ ഡി എഫ് സി, ആക്സിസ്, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്കുകളിലൂടെ ഫാസ് ടാഗ്എടുക്കാനാകും. ഈ സംവിധാനം ഏർപ്പെടുത്താനുള്ള ചെലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായി…

Read More

ചരിത്രം രചിച്ച് മഞ്ജമ്മ ജോഗതി; സർക്കാർ അക്കാദമിയുടെ അധ്യക്ഷയാകുന്ന ആദ്യ ട്രാൻസ്ജെന്റർ.

ബെംഗളൂരു : സംസ്ഥാനത്ത് ആദ്യമായി സർക്കാർ അക്കാദമിയുടെ അധ്യക്ഷയായി ഒരു ട്രാൻസ്ജെൻഡർ. ബെള്ളാരിയിൽ നിന്നുള്ള മുൻ ദേവദാസി കൂടിയായ ബി മഞ്ജമ്മ ജോഗതിയെയാണ് ഫോക്‌ലോർ അക്കാദമി അധ്യക്ഷയായി നിയമിച്ചത്. ജോഗപ്പതണ്ട് എന്ന് പേരുള്ള നൃത്ത സംഘത്തിൻറെ സ്ഥാപക കൂടിയാണ് ഇവർ. മഞ്ജമ്മയുടെ വെല്ലുവിളികൾ നിറഞ്ഞ ജീവിത കഥ കർണാടകയിലെ 5 ആം ക്ലാസിലെ സംസ്ഥാന സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിരുദ പഠനത്തിലുള്ള സിലബസിലും മഞ്ജമ്മയുടെ ജീവിത കഥ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനം കർണാടക രാജ്യോത്സവ പുരസ്കാരം നൽകി ആദരിച്ചു.

Read More

ഡെക്കാൺ കൾചറൽ സൊസൈറ്റി ഓണാഘോഷം നടത്തി.

ബെംഗളൂരു : ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോത്സവം നടത്തി. സമാപന സാംസ്‌കാരികസമ്മേളനം എഴുത്തുകാരനും നിരൂപകനുമായ ഇ. പി. രാജഗോപാലൻ ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജി ജോയ് സ്വാഗതവും ഖജാൻജി പീതാംബരൻ നന്ദിയും പറഞ്ഞു. കലാ കായിക മത്സരങ്ങളിൽ വിജയികളായവർക്കും എസ്. എസ് .എൽ. സി.,  പി. യു. സി.പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനദാനം,  അംഗങ്ങളുടെ കലാപരിപാടികൾ, ശ്രുതിലയം ബാംഗളൂർ അവതരിപ്പിച്ച ഗാനമേള എന്നിവയും ഉണ്ടായി.

Read More

വിവാദ പത്രപ്രവർത്തകനും യെലഹങ്ക വോയ്സ് എഡിറ്ററുമായ അനിൽ രാജിനെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു : പ്രാദേശിക മാധ്യമമായ യെലഹങ്ക വോയ്സ് എഡിറ്റർ അനിൽരാജിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ലൈംഗിക പീഡന കേസിൽ വിചാരണത്തടവുകാരനായി ഇരുന്നു അനിൽ. യെലഹങ്കക്കും സമീപത്തും ആയി നടന്ന അനധികൃത ഭൂമി ഇടപാടുകൾ സംബന്ധിച്ച വാർത്തകൾ പുറത്തുകൊണ്ടുവന്നതിലൂടെയാണ് അനിലും യെലഹങ്ക വോയ്സും ശ്രദ്ധിക്കപ്പെടുന്നത്. യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ രണ്ടുമാസം മുൻപാണ് അറസ്റ്റിലായത്. ആത്മഹത്യയാണെന്നാണ് നിഗമനം.

Read More

ഭൂമി അഴിമതിക്കേസിൽ യെദ്യൂരപ്പയുടെ പേരിൽ പരാതിനൽകിയ മുൻ വൈസ് ചാൻസലർ കൊല്ലപ്പെട്ടു!!

ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പേരിൽ ഭൂമി അഴിമതിക്കേസിൽ പരാതി നൽകിയ അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ കൊല്ലപ്പെട്ടു. ഡോ. ഡി. അയ്യപ്പ ദൊറെയാണ് ആർ.ടി. നഗറിലെ വീടിനുസമീപത്തെ റോഡിൽ അജ്ഞാതരുടെ കുത്തേറ്റുമരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാനിറങ്ങിയപ്പോൾ കുത്തേറ്റതാണെന്നാണ് പോലീസ് സംശയിക്കുന്നത്. നടക്കാൻപോയശേഷം വീട്ടിൽ തിരിച്ചെത്താത്തതിനാൽ കുടുംബാംഗങ്ങൾ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കൊലപാതകകാരണം അറിവായിട്ടില്ല. ആർ.ടി. നഗർ പോലീസ് കേസെടുത്തു. സംഭവംനടന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്. നേരത്തേ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഡോ. അയ്യപ്പ 2018-ലെ നിയമസഭാതിരഞ്ഞെടുപ്പ് സമയത്ത്…

Read More
Click Here to Follow Us