ബെംഗളൂരു : തെക്കൻ കേരളത്തിൽ നിന്ന് മാറിക്കയറാതെ മൈസൂരുവിലെത്തുക എന്ന മൈസൂരു മലയാളികളുടെ വർഷങ്ങളായുള്ള സ്വപ്നം സഫലമാകാൻ പോകുകയാണ് 16315-16 കൊച്ചുവേളി- ബെംഗളൂരു പ്രതിദിന എക്സ്പ്രസ് മൈസൂരുവിലേക്ക് നീട്ടിയിരിക്കുകയാണ്. ഈ മാസം 26 ന് രാവിലെ 9.30ന് മൈസൂരു റെയിൽവേ സ്‌റ്റേഷനിലാണ് ഉൽഘാടന ചടങ്ങുകൾ നടക്കുക. കഴിഞ്ഞ മാസം ഒക്ടോബറിൽ തന്നെ ഈ ട്രെയിൻ മൈസൂരുവിലേക്ക് നീട്ടേണ്ടതായിരുന്നു, എന്നാൽ ഇതിന് പകരമായി കാച്ചി ഗുഡ (ഹൈദരാബാദ്) എക്സ്പ്രസ് മൈസൂരുവിലേക്ക് മാറ്റുകയായിരുന്നു. മൈസൂരുവിലെ മലയാളി സംഘടനകളുടെ നിരന്തര ശ്രമവും ഫലമായി എം പി പ്രതാപ് സിംഹയുടെ…
Read MoreMonth: September 2019
ഏഷ്യ കപ്പ്; ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ടീമിൽ നാലു മലയാളി താരങ്ങള്‍!!
ബെംഗളൂരു: നഗരത്തിൽ നാളെ തുടങ്ങുന്ന 12ാമത് ഫിബ വനിത ഏഷ്യ കപ്പ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാലു മലയാളി താരങ്ങള്‍ ടീമില്‍ ഇടം നേടി. മുൻ ക്യാപ്റ്റൻ സ്റ്റെഫി നിക്‌സൺ തിരികെയെത്തി. സ്റ്റെഫി നിക്‌സണ്‍, ജീന പി.എസ്, അഞ്ജന പി.ജി, ശ്രുതി അരവിന്ദ് എന്നിവരാണ് 12 അംഗ ടീമില്‍ ഉള്‍പ്പെട്ട മലയാളികള്‍. ജന്മം കൊണ്ട് പാലക്കാട്ടുകാരിയായ ശ്രുതി അരവിന്ദ് (റെയില്‍വേ) ഒഴിച്ച് മറ്റു മൂന്നു പേരും കെ.എസ്.ഇ.ബി താരങ്ങളാണ്. സ്റ്റെഫിയുടെ തിരിച്ചുവരവ് ടീമിന്റെ ആത്മവിശ്വാസമുയർത്തിയിരിക്കുകയാണ്. പോണ്ടിച്ചേരിയിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുവാനൊരുങ്ങവെ ഒന്നര…
Read Moreഅജുവിനേയും നിവിനേയും പോസ് ചെയ്യാന്‍ പഠിപ്പിക്കുന്ന നയന്‍സ്!
നിവിന്‍ പോളിയുടേയും നയന്‍താരയുടേയും പുതിയ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനിവാസന്‍റെ മകനായ ധ്യാന്‍ ശ്രീനിവാസനാണ്. അജുവര്‍ഗീസാണ് നിര്‍മ്മാണം. ഫണ്‍ടാസ്ക് ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിശാഖ് സുബ്രഹ്മണ്യ൦ നിര്‍മ്മാണ പങ്കാളിയാണ്. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് തന്‍റെ സഹതാരങ്ങളേയും സംവിധായകനേയും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പഠിപ്പിക്കുന്ന നയന്‍താരയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നയന്‍സ്, നിവിന്‍, ധ്യാന്‍, അജു, വിശാഖ് എന്നിവര്‍ ചേര്‍ന്ന്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയിലെ രസകരമായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്…
Read Moreഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അയോഗ്യരാക്കപ്പെട്ട മുൻ എം.എൽ.എ.മാർ ആശങ്കയിൽ
ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അയോഗ്യരാക്കപ്പെട്ട കോൺഗ്രസ്, ജെ.ഡി.എസ്. മുൻ എം.എൽ.എ.മാർ ആശങ്കയിൽ. പത്തുദിവസത്തിനകം സുപ്രീംകോടതിയിൽനിന്ന് അനുകൂലവിധിയുണ്ടായില്ലെങ്കിൽ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാകും. ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത്, അയോഗ്യരാക്കിയ നടപടി ‘സ്റ്റേ’ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതോടൊപ്പം സ്പീക്കറുടെ നടപടിക്കെതിരേ നേരത്തേ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിൽവരും. ഹർജി തീർപ്പാക്കുംവരെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തിരഞ്ഞെടുപ്പുകമ്മിഷനെ സമീപിക്കാനും തീരുമാനമുണ്ട്. മത്സരിക്കാൻ കോടതിയിൽനിന്ന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിമതർ. ഹർജി പരിഗണിക്കുമ്പോൾ തങ്ങളുടെ വാദംകൂടി കണക്കിലെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സുപ്രീംകോടതിയെ സമീപിക്കും. ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇത്രവേഗത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന്…
Read Moreഅമേരിക്കയുടെ മടിത്തട്ടിൽ പാക്കിസ്ഥാനെ തല്ലിത്താഴെയിട്ട് പ്രധാനമന്ത്രി;ഇന്ത്യാ-അമേരിക്കാ സൗഹൃദത്തിന്റെ പുതുവേദിയായി “ഹൗദി മോഡി”
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഇന്ത്യന്‍ ജനതയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൗഡി മോദി പരിപാടി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ മുഴുവന്‍ സമയവും പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘ഹൗഡി മോദി’യില്‍ കശ്മീര്‍ വിഷയത്തിലടക്കം പാക്കിസ്ഥാനുള്ള മറുപടിയും പ്രധാനമന്ത്രി നല്‍കി. ഡൊണാൾഡ് ട്രംപിനൊപ്പം കൈകോർത്ത് പിടിച്ച് നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി നടന്നുനീങ്ങിയത്. മോദിയുടെ പ്രസംഗം തീരുന്നത് വരെ ട്രംപ് വേദിയിലുണ്ടായിരുന്നു. ട്രംപിന് അമേരിക്കയില്‍ രണ്ടാമൂഴം ലഭിക്കട്ടെയെന്നും മോദി ആശംസിച്ചു. ഇന്ത്യ ഇപ്പോൾ നേടുന്ന പുരോഗതി സ്വന്തം രാജ്യം നന്നായി കൈകാര്യം ചെയ്യാൻ കഴിയാത്തവരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി.…
Read Moreനിയമം ലംഘിച്ചോളൂ… സർക്കാർ ഒപ്പമുണ്ട്… ഗതാഗത ലംഘനത്തിന്റെ പിഴ 80% വരെ വെട്ടിക്കുറച്ചു;മദ്യപിച്ച് വാഹനമോടിച്ചാൽ പിഴ 10000 രൂപ തന്നെ;പുതുക്കിയ നിരക്കുകൾ ഇവിടെ വായിക്കാം..
ബെംഗളൂരു : നിയമം ലംഘിക്കാനും കൂടിയ പിഴ കൊടുക്കാതിരിക്കാനുമുള്ള സാധാരണക്കാരന്റെ അവകാശത്തെ അംഗീകരിച്ചു കൊടുത്തുകൊണ്ട് പുതുക്കിയ ഗതാഗത നിയമലംഘനങ്ങളുടെ പിഴ 50% മുതൽ 80% വരെ കുറച്ച് സംസ്ഥാന സർക്കാർ. 18 ഗതാഗത നിയമലംഘനങ്ങളുടെ പിഴയാണ് കുറച്ചിട്ടുള്ളത്. ബി.എം.ടി.സി, കെ എസ് ആർ ടി സി ബസുകളിൽ യാത്ര ചെയ്യുന്നവർക്കുള്ള പിഴ 500 രൂപയായി തുടരും. മോട്ടോർ വാഹന നിയമ ഭേദഗതി അനുസരിച്ച് രണ്ടാഴ്ച മുമ്പാണ് നിരക്കുകൾ ഉയർത്തിയത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ബൈക്കിന് 1500 രൂപയും കാറിന് 3,000 രൂപയും…
Read Moreസ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിയാല്‍ അതിക്രമമായി കണക്കാക്കാം
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി കാണിച്ചാല്‍ അതിക്രമമായി കണക്കാക്കാമെന്ന് ഡല്‍ഹി കോടതി. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ വാദം കേള്‍ക്കവെയാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജഡ്ജി വസുന്ധര ആസാദ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഭര്‍തൃസഹോദരന്‍ തനിക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാരോപിച്ച് യുവതി ഡല്‍ഹി പൊലീസില്‍ 2014 ല്‍ പരാതി നല്‍കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ ഐപിസി 509, 323 വകുപ്പുകള്‍ ചുമത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്. ഇയാള്‍ക്കെതിരെ ഈ വകുപ്പുകള്‍ ചുമത്താന്‍…
Read Moreകൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് മൈസൂരുവരെ നീട്ടി റെയിൽവേ ഉത്തരവായി
ബെംഗളൂരു: മൈസൂരു മലയാളികളുടെ ദീർഘകാല ആവശ്യം ഇതോടെ യാഥാർഥ്യമാവുന്നു. കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് (16315-16) മൈസൂരുവരെ നീട്ടി റെയിൽവേ ഉത്തരവായി. ആദ്യസർവീസ് ഈ മാസം 26-ന് മൈസൂരുവിൽ ഫ്ലാഗ്ഓഫ് ചെയ്യും. കൊച്ചുവേളി-മൈസൂരു-കൊച്ചുവേളി എക്സ്പ്രസായിട്ടാവും ഇനി ഈ തീവണ്ടി സർവീസ് നടത്തുക. കഴിഞ്ഞമാസമാണ് മൈസൂരുവിലേക്ക് നീട്ടാൻ റെയിൽവേ ബോർഡ് അനുമതി നൽകിയത്. മൈസൂരു എം.പി. പ്രതാപ് സിംഹയും ഇതിനാവശ്യമായ നടപടി സ്വീകരിച്ചിരുന്നു. കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.) ഉൾപ്പെടെയുള്ള മലയാളി സംഘടനകളും അധികൃതർക്ക് നിവേദനം നൽകിയിരുന്നു. നിലവിലെ സമയക്രമത്തിൽ മാറ്റമില്ലാതെയാകും സർവീസ്. വൈകീട്ട് 4.45-ന് കൊച്ചുവേളിയിൽനിന്ന്…
Read Moreജെ.ഡി.എസ്. സ്വാധീന ജില്ലകളിലേക്ക് അനുവദിച്ച അധികഫണ്ട് സർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധം
ബെംഗളൂരു: കോൺഗ്രസ്- ജെ.ഡി.എസ്. സർക്കാർ രാമനഗര, മാണ്ഡ്യ, ഹാസൻ ജില്ലകൾക്കാണ് അധികഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമി മൂന്നു ജില്ലകളിൽനിന്നുള്ള എം.എൽ. എ.മാർക്ക് കൂടുതൽ ഫണ്ട് അനുവദിക്കുകയായിരുന്നു. എന്നാൽ ജെ.ഡി.എസ്. സ്വാധീന ജില്ലകളിലേക്ക് അനുവദിച്ച അധികഫണ്ട് സർക്കാർ വെട്ടിക്കുറച്ചു. ബി.ജെ.പി. രാഷ്ട്രീയവൈരാഗ്യം തീർക്കുകയാണെന്നും മണ്ഡലങ്ങളുടെ വികസനത്തിന് അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മൂന്ന് ജില്ലകൾക്കായി അനുവദിച്ച അധികതുക പിന്നാക്ക ജില്ലകൾക്കായി വീതിച്ചുനൽകാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ സന്തുലിതമായ വികസനത്തിന് എല്ലാ മേഖലകൾക്കും തുക അനുവദിക്കേണ്ടത് ആവശ്യമാണെന്നാണ് ബി.ജെ.പി.യുടെ…
Read Moreഹംപിയിലെ കൽത്തൂണുകൾ നശിപ്പിച്ച ബെംഗളൂരു സ്വദേശി പിടിയിൽ.
ബെംഗളൂരു : ചരിത്ര നഗരമായ ഹംപിയിലെ കൽത്തൂണുകൾ നശിപ്പിച്ച സംഭവത്തിൽ ബംഗളൂരു സ്വദേശി അറസ്റ്റിൽ. യെലഹങ്ക ഹാവലഹള്ളി സ്വദേശിയും പാചകക്കാരനും ആയ നാഗരാജ് (45) ആണ് പിടിയിലായത്. സുഹൃത്തുക്കളുമൊത്ത് നാഗരാജ് കഴിഞ്ഞ ആഴ്ചയാണ് ക്ഷേത്രം സന്ദർശിച്ചത്. ക്ഷേത്രത്തിനു സമീപത്തെ രണ്ട് കരിങ്കൽ തൂണുകൾ മറച്ചിടുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷവും ഹംപിയാലെ കരിങ്കൽ തൂണുകൾ നശിപ്പിച്ച സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.
Read More