ബെംഗളൂരു: നഗരം ഉൾപ്പെടെ മധ്യ, തീരദേശ, മലനാട് കർണാടകയിൽ നാലഞ്ച് ദിവസത്തേക്ക് കൂടി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം. ഇതോടെ ഈ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. തെക്കുപടിഞ്ഞാറൻ കാലവർഷവും കനത്ത മഴ മേഘ രൂപീകരണവും ശക്തമായ കാറ്റും കൂടുതൽ മഴയ്ക്ക് വഴിവെക്കുമെന്നാണ് പ്രവചനം. http://bangalorevartha.in/kkflood മലനാടിൽ ചിക്ക്മഗളൂരു,ഹാസൻ ശിവ മൊഗ, കുടക് ജില്ലകളിലും തീരദേശ ജില്ലകളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും കനത്ത മഴക്ക് സാദ്ധ്യത ഉണ്ട്. 1168 ദുരിതാശ്വാസ ക്യാമ്പുകളിലായി 327354 പേരാണ് അഭയം തേടിയിരിക്കുന്നത്.
Read MoreMonth: August 2019
പ്രളയജലം ഒഴുകിപ്പോയപ്പോൾ പുരപ്പുറത്തെത്തിയ അതിഥിയെ കണ്ടു ഞെട്ടി നാട്ടുകാർ.
ബെംഗളൂരു : പ്രളയത്തിൽ മുങ്ങിയ ബെളഗാവിയിലെ റായ് ബാഗിൽ വീടിന് മുകളിൽ മുതലയെ കണ്ട് ഞെട്ടി പ്രദേശവാസികൾ. പുരപ്പുറത്തുനിന്നു മുതലയെ താഴെ ഇറക്കാനായി ജനം കല്ലെറിഞ്ഞു. അതോടെ മുതല പ്രളയജലത്തിൽ ഇറങ്ങി രക്ഷപ്പെട്ടതായി സ്ഥലത്തെത്തിയ വനപാലകർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. http://bangalorevartha.in/kkflood പ്രളയജലം കയറിയതോടെ പാമ്പുകൾ ഉൾപ്പെടെ ഒട്ടേറെ വീടുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത് സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വെള്ളത്തിൽ അകപ്പെട്ട അരലക്ഷത്തോളം വളർത്തുമൃഗങ്ങളെ ദുരന്തനിവാരണസേന രക്ഷിച്ചത്.
Read Moreയശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഇന്ന്(12.08.19) സർവ്വീസ് നടത്തും.
ബെംഗളൂരു : കഴിഞ്ഞ രണ്ട് ദിവസം റദ്ദാക്കിയ യശ്വന്ത്പൂർ-സേലം-കോയമ്പത്തൂർ -ഷൊറണൂർ -കണ്ണൂർ ( 16527) ഇന്ന് സർവ്വീസ് നടത്തും. അതേ സമയം കണ്ണൂരിൽ നിന്നു യശ്വന്ത്പൂരിലേക്കുള്ള സർവീസ് (16528) റേക്ക് എത്താത്തതിനാൽ ഇന്നും റദ്ദാക്കി. Restoration of Train Services @DrmChennai @TVC138 @propgt14 pic.twitter.com/5rouTO9nzK — @GMSouthernrailway (@GMSRailway) August 12, 2019 ഫറോക്ക് പാലത്തിന്റെ ബലക്ഷയം മൂലം ഷൊറണൂർ കണ്ണൂർ റൂട്ടിൽ ഇന്നലെ വരെ എല്ലാ സർവ്വീസുകളും റദ്ദു ചെയ്തിരുന്നു. പാലത്തിന്റെ സുരക്ഷാ പരിശോധന കഴിഞ്ഞ് ചെറിയ വേഗതയിൽ തീവണ്ടി ഗതാഗതത്തിന്…
Read Moreഅവശ്യവസ്തുക്കളുടെ അഭ്യര്‍ഥനയുമായി കോഴിക്കോട് ജില്ലാ കളക്ടറും, വയനാട് ജില്ലാ ഭരണകൂടവും..
കോഴിക്കോട് / വയനാട്: കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ പ്രളയബാധിതർക്ക് അവശ്യവസ്തുക്കൾ ഇനിയും ആവശ്യമുണ്ടെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കോഴിക്കോട് ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ് കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങൾ നമ്മളെ സംബന്ധിച്ചെടുത്തോളം തികച്ചും ദുരിതപൂർണമായിരുന്നു. കോഴിക്കോടിന്റെ ചരിത്രത്തിലാദ്യമായി 54,000 ത്തോളം പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കേണ്ടി വന്നു. കുറച്ചുപേർക്ക് അവരുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായി. പലർക്കും ആയുഷ്കാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ മഴ കവർന്നെടുത്തു. വീട്, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, കുട്ടികളുടെ പഠന സാമഗ്രികൾ എന്നിങ്ങനെ സർവ്വവും നഷ്ടപ്പെട്ട കുറെയധികം പേരുണ്ട്. കൃഷി പാടെ നശിച്ചവരും…
Read Moreവിദേശികൾ ഉൾപ്പെടെയുള്ള 200-ഓളം വിനോദസഞ്ചാരികളെക്കുറിച്ച് വിവരങ്ങളില്ല; തിരച്ചിൽ തുടരുന്നു..
ബെംഗളൂരു: ഗോക്കകിൽ വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ പ്രളയത്തിൽ കുടുങ്ങിയതായി സൂചന. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കെത്തിയ 200-ഓളം വിനോദസഞ്ചാരികളെക്കുറിച്ച് വിവരങ്ങളില്ല. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം അധികൃതരുടെ വിലക്ക് മറികടന്ന് വെള്ളച്ചാട്ടങ്ങൾ കാണാൻ എത്തുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. മൈസൂരു, മാണ്ഡ്യ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവരിൽ ഏറെയുമെത്തുന്നത്. അവധിദിവസമായ ശനിയാഴ്ച ഗംഗനച്ചുക്കി, ബാരച്ചുക്കി തുടങ്ങിയ വെള്ളച്ചാട്ടങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഇവരിൽ ഏറെയും ബെംഗളൂരുവിൽ നിന്നുള്ളവരാണ്.
Read Moreഅവശ്യസാധനങ്ങളുടെ സംഭരണം പ്രതീക്ഷിച്ചരീതിയിൽ പൂർത്തിയാക്കാൻ കഴിയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നു…
ബെംഗളൂരു: നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ സംഭരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ വടക്കൻ കർണാടകയിലേക്കും തീരദേശ- മലനാട് ജില്ലകളിലേക്കും എത്തിക്കുന്നതിനുള്ള അവശ്യസാധനങ്ങളുടെ സംഭരണം പ്രതീക്ഷിച്ചരീതിയിൽ പൂർത്തിയാക്കാൻ കഴിയാത്തതും ആശങ്കയ്ക്ക് ഇടയാക്കുകയാണ്. പ്രളയബാധിത പ്രദേശങ്ങളിൽ ഇവ എത്തിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുകയാണ്. പലയിടങ്ങളിലേക്കും വാഹനസൗകര്യം ഇല്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
Read Moreമഴക്ക് നേരിയ ശമനം;മരണസംഖ്യ 31; 2.18 ലക്ഷം പേർ ദുരിതാശ്വസ ക്യാമ്പുകളിൽ;17 ജില്ലകളിലെ 1024 ഗ്രാമങ്ങളെ ദുരിതം ബാധിച്ചു.
ബെംഗളൂരു : എട്ടു ദിവസത്തെ മഴയുടെ സംഹാര താണ്ഡവത്തിൽ പൊലിഞ്ഞത് നാൽപതിലധികം ജീവൻ; 31 പേർ ആണ് മരിച്ചത് എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. കുടക്, മണ്ഡ്യ, മൈസൂരു മേഖലകളിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. വടക്കൻ കർണാടകയിൽ മഴക്ക് ചെറിയ ശമനമുണ്ടെങ്കിലും മലനാട് മേഖലയിൽ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ മൂലം 8 പേരെ കാണാതായ തോറയിലേക്ക് ഇതുവരെ സുരക്ഷാ സേനക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. മണ്ണിടിച്ചിൽ മൂലം അടച്ചിട്ട ബെംഗളൂരു- മംഗളൂരു പാതയിലെ ഷിറാഡി ചുരം ഇന്ന് ഗതാഗതയോഗ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തുംഗഭദ്ര നദി കരകവിഞ്ഞൊഴുകിയതോടെ പൈതൃക…
Read Moreഒറ്റപ്പെട്ട് കുടക്, ശിവമോഗ, ചിക്കമഗളൂരു ജില്ലകൾ; വാഹനഗതാഗതം നിലച്ചിട്ട് ദിവസങ്ങളായി..
ബെംഗളൂരു: പ്രധാനപ്പെട്ട റോഡുകളെല്ലാം മണ്ണിടിച്ചിലിനെത്തുടർന്ന് അടച്ചു. കുടക്, ശിവമോഗ, ചിക്കമഗളൂരു ജില്ലകൾ പൂർണമായും ഒറ്റപ്പെട്ടനിലയിലാണ്. വാഹനഗതാഗതം നിലച്ചിട്ട് ദിവസങ്ങളായി. മൊബൈൽ ടവറുകളും വൈദ്യുതിയും പൂർണമായും നിലച്ചു. ബന്ധുക്കളെയോ അധികൃതരെയോ ഇത്തരം പ്രദേശങ്ങളിലേക്കുള്ളവർക്ക് ബന്ധപ്പെടാൻ കഴിയുന്നില്ല. ഇവിടത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും രക്ഷാപ്രവർത്തകരെ വലയ്ക്കുകയാണ്. കുത്തനെയുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന വീടുകളിലേക്കും എസ്റ്റേറ്റുകളിലെ പാടികളിലേക്കും ചെറുമഴ പെയ്താൽപോലും എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വൻമഴ പെയ്തതോടെ ഇത്തരം പ്രദേശങ്ങളിലെ സാഹചര്യമെന്താണെന്ന് മനസ്സിലാക്കാനും കഴിയുന്നില്ല. കലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിലും അസാധ്യമാണ്. വടക്കൻ കർണാടകയിലും ഭക്ഷ്യവസ്തുക്കൾക്ക് ഉൾപ്പെടെ ക്ഷാമമനുഭവപ്പെടുകയാണ്. പെട്രോൾ…
Read Moreകർണാടകയിലേയും കേരളത്തിലേയും പ്രളയദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കേരള സമാജം സൗത്ത് വെസ്റ്റ്.
ബെംഗളൂരു : കർണാടകത്തിലെയും കേരളത്തിലെയും പ്രളയ ബാധിത പ്രദേശങ്ങളിൽ കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് അവശ്യ സാധനങ്ങളെത്തിക്കും. വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായവും നൽകും. സാമഗ്രികളുമായി ആദ്യത്തെ ട്രക്ക് ഓഗസ്റ്റ് 14 നു രാത്രിപുറപ്പെടും എന്ന് കേരള സമാജം ബാഗ്ലൂർ സൗത്ത് വെസ്റ്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 9845185326, 9341240641
Read Moreയശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഇന്നും(11:08:19)റദ്ദാക്കി;എറണാകുളം-ബെംഗളൂരു ഇൻറർ സിറ്റി സർവ്വീസ് നടത്തുന്നു.
ബെംഗളൂരു : ഇന്ന് യശ്വന്ത്പൂരിൽ നിന്ന് സേലം വഴി കണ്ണൂരിലേക്ക് യാത്ര ചെയേണ്ട 16527 YPR-CAN ട്രെയിൻ റദ്ദാക്കിയതായി സതേൺ റെയിൽവേ ട്വിറ്ററിലൂടെ അറിയിച്ചു. 16511 ബെംഗളൂരു -കണ്ണൂർ എക്സ്പ്രസ് ഇന്ന് സർവ്വീസ് നടത്തുന്നില്ല. Trains Cancelled @DrmChennai @SalemDRM @TVC138 @propgt14 @RailMinIndia pic.twitter.com/ngG1lAvv9X — @GMSouthernrailway (@GMSRailway) August 11, 2019 മാത്രമല്ല പാലക്കാടിനുംഷൊറണൂറിനും ഇടയിൽ ഉണ്ടായിരുന്ന റെയിൽ പാതയുടെ പ്രശ്നം പരിഹരിച്ചതായും റയിൽവേ അറിയിച്ചു. Restoration of Traffic between Palghat and Shoranur @RailMinIndia @propgt14 @SalemDRM @DrmChennai…
Read More