ബെംഗളൂരു: ഇന്നലെ നഗരത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചില സ്വകാര്യ ബസുകള്‍ ഈടാക്കിയത് 2999 രൂപ വരെ! കഴിഞ്ഞ ആഴ്ച മഴക്കെടുതി കാരണം ബസ്-ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായതിനാല്‍ യാത്ര മുടങ്ങിയ നിരവധി പേരാണ് ഇന്നലെ നാട്ടിലേക്ക് തിരിച്ചത്,അവരെ ചൂഷണം ചെയ്യുന്ന നിരക്ക് ആണ് സ്വകാര്യ ബസുകള്‍ ഈടാക്കിയത്. സ്വാതന്ത്ര്യദിനവും തുടര്‍ന്ന് ശനിയാഴ്ചയും ഞായറാഴ്ചയും വന്നതോടെ വെള്ളിയഴ്ചാ ഒരു ദിവസം അവധിയെടുത്താല്‍ നാല് ദിവസം നാട്ടില്‍ ചിലവഴിക്കാം എന്ന് കരുതിയാണ് നല്ലൊരു വിഭാഗം ആളുകളും നാട്ടിലേക്കു തിരിച്ചത്. കര്‍ണാടക-കേരള ആര്‍ ടി സികള്‍ നിരവധി സ്പെഷ്യല്‍ ബസുകള്‍…
Read MoreDay: 15 August 2019
സ്വാതന്ത്ര്യ ദിനംആഘോഷിച്ചു.
ബെംഗളൂരു:ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനംആഘോഷിച്ചു. ഡി. സി.എസ് സിൽവർ ജൂബിലി ഹാൾ അങ്കണത്തിൽ പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി പതാക ഉയർത്തി. ജി. ജോയ്, പദ്മകുമാർ,കെ രാജേന്ദ്രൻ, പ്രസന്ന പ്രഭാകർ,രാധാകൃഷ്ണൻ, കെ സന്തോഷ്, പീതാംബരൻ എന്നിവർ സംസാരിച്ചു
Read Moreകര,നാവിക,വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ നിയമിക്കും:പ്രധാനമന്ത്രി.
ന്യൂഡല്‍ഹി : എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിൽ സേനകളുടെ അധികാരവിന്യാസത്തിൽ സമഗ്രമാറ്റം വരുന്ന നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സർവസേനാ മേധാവി) എന്നായിരിക്കും ആ പദവിയുടെ പേര്. ”നമ്മുടെ സേന നമ്മുടെ അഭിമാനമാണ്. മൂന്ന് സേനകൾക്കുമിടയിലുള്ള ആശയവിനിമയവും, പ്രവർത്തനത്തിന്‍റെ ഏകോപനവും സമഗ്രമാക്കാനാണ്, എന്‍റെ ഈ പ്രഖ്യാപനം. ഇനി മുതൽ ഇന്ത്യയ്ക്ക് ഒരു സർവസേനാ മേധാവിയുണ്ടാകും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നതാകും ഈ പദവിയുടെ പേര്”, ചെങ്കോട്ട പ്രസംഗത്തിൽ മോദിയുടെ പ്രഖ്യാപനം.…
Read Moreഉറിയിൽ പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി.
ശ്രീനഗർ: ഉറിയിൽ പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. ഭീകരരുടെ സംഘത്തെ അതിർത്തി കടത്താനാണ് പാകിസ്ഥാൻ ശ്രമിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയാണ് പാക് സേനയുടെ സഹായത്തോടെ ഇന്ത്യൻ മണ്ണിലേക്ക് ഭീകരർ കടക്കാൻ ശ്രമിച്ചത്. പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഉടലെടുത്ത സംഘർഷാവസ്ഥ മുതലെടുത്ത് കശ്മീർ താഴ്‍വരയിൽ അക്രമം അഴിച്ചുവിടാനായിരുന്നു പാക് ഭീകരരുടെ ശ്രമമെന്നാണ് സൂചന. അതേസമയം, പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങൾ നിരീക്ഷിച്ച് വരുകയാണെന്ന് ഔദ്യോഗിക സൈനിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാന്റെ ഏത് തരം നീക്കങ്ങളും സൈന്യം തയ്യാറണെന്നും…
Read More