കേരളം വീണ്ടും പ്രളയദുരിതത്തിൽ, പതിനേഴുപേർ മരിച്ചു, ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു..

വ്യാഴാഴ്ച പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. ഇതുവരെ പതിനേഴുപേർ മരിച്ചതായാണ് വിവരം. വ്യാഴാഴ്ച രാത്രിയും പലയിടത്തും ഉരുൾപൊട്ടലുണ്ടായി.

കനത്ത മഴ തുടരുന്നതിനിടെ വയനാട് ജില്ലയില്‍ എണ്ണായിരത്തിലധികംപേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍. 94 ക്യാപുകളിലായാണ് ഇത്രയുംപേരെ പാര്‍പ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മഴ കനത്തതോടെ ഡാമുകള്‍ നിറഞ്ഞു കവിഞ്ഞു. മഴ നിര്‍ത്താതെ പെയ്യുന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്. മഴ തുടര്‍ന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ ജലനിരപ്പ് 120 അടി പിന്നിടുമെന്നാണു സൂചന.

വടക്കന്‍ ജില്ലകളില്‍ മഴ രൗദ്രഭാവം പൂണ്ടതോടെ പ്രളയകാലത്തിന്റെ ഭീതിയില്‍ ജനം. മധ്യകേരളത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും മഴ കനത്തു. കെടുതികളില്‍ പിഞ്ചുകുഞ്ഞടക്കം പത്തു മരണം. 12 പേര്‍ക്ക്‌ ഗുരുതരപരുക്ക്‌.

അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന ജി​ല്ല​യി​ലെ വ​ട​ക​ര വി​ല​ങ്ങാ​ട് ഉ​രു​ള്‍​പൊ​ട്ടി നാ​ലു പേ​രെ കാ​ണാ​താ​യി.രാ​ത്രി​യോ​ടെ​യാ​ണ് ഇവിടെ ഉ​രു​ള്‍​പൊ​ട്ടി​യ​ത്. മൂ​ന്നു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി. പ്ര​ദേ​ശ​ത്തേ​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​ത്തി​ച്ചേ​രാ​നാ​യി​ട്ടി​ല്ല.

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രജലകമ്മീഷന്‍ 11 ജില്ലകള്‍ക്ക് പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കി. പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ എന്നീ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. മിക്ക നദികളും കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷനെ ഉദ്ധരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കമ്മീഷന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കമ്മീഷന്‍ പറഞ്ഞു.

ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപകമായിരിക്കെ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സൈനികസഹായം തേടി. സൈനിക എഞ്ചിനിയറിംഗ് ഫോഴ്സിന്റെ സഹായവും തേടിയിട്ടുണ്ട്.

കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം മറ്റന്നാള്‍ വരെ അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. ഇന്ന് രാവിലെ ഒമ്പത് മണി വരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു നേരത്തേ നല്‍കിയ അറിയിപ്പ്. എന്നാല്‍, റണ്‍വേയില്‍ അടക്കം പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മറ്റന്നാള്‍ വരെ വിമാനത്താവളം അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ട്രാക്കിൽ മരം കടപുഴകി വീണതിനെ തുടർന്ന് ആലപ്പുഴ വഴിയും കോട്ടയം വഴിയും ട്രെയിൻഗതാഗതം തടസ്സപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us