മുൻ ജെ.ഡി.എസ് സംസ്ഥാന പ്രസിഡൻറും വിമത എം.എൽ.എയുമായ എ എച്ച് വിശ്വനാഥ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.

ബെംഗളൂരു : മുൻ ജെ.ഡി.എസ് സംസ്ഥാന പ്രസിഡൻറും വിമത കോൺഗ്രസ് എം.എൽ.എ.യുമായ എ.എച്ച്.വിശ്വനാഥ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു. “താൻ ബിജെപിയിൽ ചേരില്ല, ലോകം വളരെ വലുതാണ്” എന്നാണ് പത്രക്കാരുടെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രതികരണം. സ്പീക്കർ അയോഗ്യരാക്കിയ 3 ജെഡിഎസ് എംഎൽഎമാരിൽ ഒരാളാണ് എ.എച്ച്.വിശ്വനാഥ്. എം.എൽ.എ സ്ഥാനം രാജിവച്ച് മുംബൈയിലേക്ക് പറന്ന ജെഡിഎസ് എം.എൽ.എ.മാരെ നയിച്ചിരുന്നത് വിശ്വനാഥ് ആയിരുന്നു. രാജി വച്ച്  മുംബൈയിലേക്ക് പോകുന്നതിന് മുൻപ് പത്രക്കാരെ കണ്ടപ്പോൾ തന്നെ തന്റെ രാജിയുടെ പിന്നിൽ ബിജെപി അല്ല എന്ന് വിശ്വനാഥ് വ്യക്തമാക്കിയിരുന്നു. അതേ…

Read More

സിദ്ധാർത്ഥയുടെ ഭാര്യ കോഫി ഡേ എന്റർപ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റേക്കും!

ബെംഗളൂരു: കോഫി രാജാവ് വി.ജി സിദ്ധാർത്ഥയുടെ അകാല വിയോഗത്തെത്തുടർന്ന്,​ അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഗ്ഡേ,​ കോഫി ഡേ എന്റർപ്രൈസസിന്റെ ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റേക്കുമെന്ന് സൂചന. നിലവിൽ കമ്പനി ബോർഡ് അംഗമാണ് മാളവിക. കൂടുതൽ ഭാരിച്ച ഉത്തരവാദിത്തങ്ങൾ അവരെ ഏൽപ്പിക്കുന്നത് സംബന്ധിച്ച് ബോർഡ് പിന്നീട് ചർച്ച ചെയ്യും. എന്നാൽ,​ കൂടുതൽ നടപടികളെല്ലാം തന്നെ ഇപ്പോഴത്തെ മാനസിക വിഷമത്തിൽനിന്ന് അവർ കരകയറിയതിന് ശേഷം മാത്രമേ ഉള്ളുവെന്ന് കമ്പനിയോടടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം,​ സിദ്ധാർത്ഥയുടെ നിര്യാണത്തെത്തുടർന്ന് കമ്പനിയുടെ ഇടക്കാല ചെയർമാനായി ഇൻഡിപെൻഡന്റ് ഡയറക്ടറായിരുന്ന എസ്.വി രംഗനാഥിനെ…

Read More

വിമത എം.എൽ.എ.മാരെ അയോഗ്യരാക്കിയതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ്, തന്ത്രങ്ങൾ ചർച്ചചെയ്ത് കോൺഗ്രസ്

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച കെ.പി.സി.സി. ആസ്ഥാനത്ത് യോഗം ചേർന്നു. വിമത എം.എൽ.എ.മാരെ അയോഗ്യരാക്കിയതിനെത്തുടർന്നാണ് 17 നിയോജകമണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി ഓരോ മണ്ഡലത്തിലും മുതിർന്ന നേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു പറഞ്ഞു. പാർട്ടിപ്രവർത്തകരുമായി ഇവർ സംവദിക്കുകയും പാർട്ടിയുടെ ശക്തി, ദൗർബല്യങ്ങൾ വിലയിരുത്തി ആവശ്യമായ നടപടിയെടുക്കുകയും ചെയ്യും. ഓരോ മണ്ഡലത്തിലെയും ചുമതലയുള്ള സംഘത്തെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും ഗുണ്ടുറാവു പറഞ്ഞു. 17 മണ്ഡലങ്ങളിലെയും ജനങ്ങളിൽനിന്നും പാർട്ടി പ്രവർത്തകരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വിമത എം.എൽ.എ.മാരെ അയോഗ്യരാക്കിയ…

Read More

അയോഗ്യനാക്കാനുള്ള അധികാരം സ്പീക്കർക്ക്, കോടതി എന്തിന് ഇടപെടണം; സുപ്രീം കോടതി

ന്യൂഡൽഹി: എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള അധികാരം നിയമസഭാ സ്പീക്കർക്കാണെന്നിരിക്കെ, അതില്‍ കോടതി തീരുമാനമെടുക്കേണ്ട കാര്യമെന്താണെന്ന് സുപ്രീംകോടതി. തമിഴ്നാട് ഡി.എം.കെ നേതാവ് നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണായകമായ നിരീക്ഷണം. എം.എൽ.മാരെ അയോഗ്യരാക്കിയ കർണാടക സ്പീക്കറുടെ തീരുമാനം പുനപരിശോധിക്കാൻ വിമത എം.എൽ.എമാർ കോടതിയെ സമീപിച്ചതിന് തൊട്ടടുത്ത ദിവസമാണ് സുപ്രീംകോടതി ചോദ്യമുന്നയിച്ചിരിക്കുന്നത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യനാക്കാനുള്ള അധികാരം സ്പീക്കർക്കാണ്. ഇതിന്റെ പശ്ചാതലത്തിൽ കോടതി എന്തിന് ഇടപെടണമെന്നാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ആർ സുഭാഷ് റെഢി, ബി.ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചത്. തമിഴ്നാടിലെ 11 എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെയും,…

Read More

നമ്മമെട്രോയുടെ മറ്റൊരു തൂണിന് കൂടി തകരാറ് ?

ബെംഗളൂരു : ഇന്ദിരാ നഗറിലെ മെട്രോയുടെ തൂണിൽ തകരാറ് സംഭവിച്ചതായി തൊഴിലാളി സംഘടനകൾ ആരോപിച്ചു, ഇതിനാലാണ് പർപ്പിൾ ലൈനിൽ ബയപ്പനഹള്ളി -എം ജി റോഡ് റീച്ചിൽ സർവ്വീസ് നിർത്തിവച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് അവർ അറിയിച്ചു. വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് സർവ്വീസ് താൽക്കാലികമായി നിർത്തിവക്കുന്നത് എന്ന് ബി.എം.ആർ.സി.എൽ വിശദീകരിച്ചു. ഇന്ദിരാ നഗർ സ്റ്റേഷന് സമീപത്ത് തൂണിൽ സ്ഥാപിച്ച ബയറിംങ്ങിന് കേടുപാടുകൾ സംഭവിച്ചത് ബി.എം.ആർ.സി.എൽ മറച്ചു വക്കുകയാണെന്ന് എംപ്ലോയീസ് യൂണിയൻ ആരോപിച്ചു. 2018 ഡിസംബറിൽ ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപത്തുള്ള തൂണിൽ വിള്ളൽ കണ്ടെത്തിയിരുന്നു.

Read More

കാത്തിരുന്ന വിധി!മോശം റോഡുകൾ മൂലം അപകടത്തിൽ പെടുന്നവർക്ക് നഗരസഭ നഷ്ടപരിഹാരം നൽകണം: ഹൈക്കോടതി.

ബെംഗളൂരു : റോഡുകളുടെ മോശം അവസ്ഥ കാരണം അപകടത്തിൽ പെടുന്നവർക്ക് ബെംഗളൂരു മഹാനഗര സഭ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതിയുടെ വിധി. സഞ്ചാരയോഗ്യമായ ഹായ് നടപ്പാതകളും റോഡുകളും ജനങ്ങളുടെ അവകാശമാണ്. നികുതിയടയ്ക്കുന്ന ജനങ്ങൾ റോഡുകളിൽ അപകട ഭീഷണി നേരിടുകയാണ്. റോഡിൽ കുഴികൾ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് നിയമപരമായും ഭരണഘടനാപരമായും നഗരസഭയുടെ ബാധ്യതയാണെന്നും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. കോറമംഗല സ്വദേശി വിജയ് മേനോനും മറ്റു മൂന്നുപേരും നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഇടക്കാല വിധി. റോഡിനെ കുറിച്ച് പരാതി നൽകാനും സ്വീകരിച്ച നടപടികൾ അറിയിക്കാരും…

Read More

ബെംഗളൂരു വിമാനത്താവളത്തിന്റെ ചുറ്റുമതിലിനടുത്ത് യുവതി മരിച്ച നിലയിൽ!

ബെംഗളൂരു: കെംപെഗൗഡ  വിമാനത്താവളത്തിന്റെ ചുറ്റുമതിലിനു പുറത്ത് അജ്ഞാതയുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വിമാനത്താവളത്തിന്റെ തെക്കുഭാഗത്തുള്ള മതിലിന് പുറത്താണ് ബുധനാഴ്ച പുലർച്ചെ ആറരയോടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും നെഞ്ചത്തും കുത്തേറ്റ പാടുകളുള്ളതിനാൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റെവിടെയെങ്കിലുംവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ചതാവാമെന്നാണ് പോലീസിന്റെ നിഗമനം. അതീവ സുരക്ഷാമേഖലയായ വിമാനത്താവളത്തിനു സമീപം മൃതദേഹം കണ്ടെത്തിയത് ഗുരുതര വീഴ്ചയായാണ് അധികൃതർ വിലയിരുത്തുന്നത്. വിമാനത്താവളത്തിന്റെ ചുറ്റുമതിലിനുപുറത്ത് സ്ഥിരമായി പോലീസ് പട്രോളിങ്‌ നടത്തുന്നുണ്ട്. സമീപത്തെ ചെറുറോഡിലൂടെ ധാരാളം വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. ഇയാൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 30…

Read More
Click Here to Follow Us