ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് വിമത എംഎൽഎമാരെ സ്പീക്കർ കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കി. കോൺഗ്രസ് എംഎൽഎമാരായ രമേശ് എൽ. ജർക്കിഹോളി, മഹേഷ് കുമതഹള്ളി എന്നിവരേയും റാണിബെന്നൂർ എം.എൽ.എ ആർ. ശങ്കറിനെയുമാണ് അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് നടപടി. താൻ സ്വതന്ത്ര എംഎൽഎയാണെന്ന ശങ്കറിന്റെ വാദം സ്പീക്കർ അംഗീകരിച്ചില്ല. വാർത്താ സമ്മേളനത്തിലാണ് മൂന്നുപേരെയും അയോഗ്യരാക്കിയകാര്യം സ്പീക്കർ കെ.ആർ. രമേശ് കുമാർ അറിയിച്ചത്. അയോഗ്യരാക്കപ്പെട്ടതിനെ തുടർന്ന് മൂന്നുപേർക്കും 2023വരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിക്കില്ല. രാജിവെച്ച മറ്റ് വിമതരുടെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്നും സ്പീക്കർ കെ.ആർ. രമേശ്കുമാർ വ്യക്തമാക്കിയിട്ടുണ്ട്. വിമതരെ…
Read MoreDay: 25 July 2019
ഒരു എം.എൽ.എ.യെ അയോഗ്യനാക്കി!
ബെംഗളൂരു : ആർ.ശങ്കർ എം.എൽ.എയെ അയോഗ്യനാക്കി. കെ.പ.ജെ.പി എന്ന പാർട്ടിയുടെ പ്രതിനിധിയാണ് ശങ്കർ. അദ്ധേഹം ഗവർണറെ കണ്ട് ബി.ജെ.പിക്ക് പിൻതുണ നൽകുന്നതായി അറിയിച്ചിരുന്നു. Karnataka assembly speaker KR Ramesh Kumar: Independent MLA R Shankar has been disqualified pic.twitter.com/A2HtmhVVio — ANI (@ANI) July 25, 2019 എന്നാൽ ജൂൺ 14 ന് കോൺഗ്രസിന് നൽകിയ കത്തു പ്രകാരം തന്റെ പാർട്ടി കോൺഗ്രസിൽ ചേരുന്നതായി ശങ്കർ അറിയിച്ചിരുന്നു, അതു കൊണ്ട് തന്നെ ശങ്കറിനെ കോൺഗ്രസ് എംഎൽഎ ആയി പരിഗണിക്കേണ്ടി വരുമെന്നും…
Read Moreമകളെ പിടിഎ മീറ്റിംഗിന് കൊണ്ടുപോയ പൃഥ്വി; ട്രോള്‍ പങ്കുവെച്ച് ഭാര്യ!
ആരാധകരുടെ പ്രിയപ്പെട്ട നടനായ പൃഥ്വിരാജിനെ ആരാധകരെപ്പോലെ തന്നെ ട്രോളന്മാര്ക്കും വളരെ ഇഷ്ടമാണ്. പൃഥ്വി എന്ത് ചെയ്താലും അതിന് ട്രോള്‍ ഉണ്ടാകും. ഇപ്പോഴിതാ പൃഥ്വി അഭിനയിച്ച കല്യാണിന്റെ പരസ്യവും മകള്‍ അലംകൃതയുടെ സ്കൂള്‍ പിടിഎ മീറ്റിഗും തമ്മില്‍ ബന്ധപ്പെടുത്തി ഒരു രസികന്‍ ട്രോള്‍ പങ്കുവച്ചിരിക്കുകയാണ്. ട്രോള്‍ പങ്കുവച്ചിരിക്കുന്നത് മറ്റാരുമല്ല നമ്മുടെ താരത്തിന്റെ പ്രിയ പത്നിയായ സുപ്രിയ തന്നെ. പിടിഎ മീറ്റിംഗിന് മകളുമായി പോയ പൃഥ്വി നേരത്തെ വീട്ടില്‍ തിരിച്ചെത്തി. പെട്ടെന്ന് വന്നതിന്റെ കാര്യം തിരക്കിയപ്പോള്‍ മകള്‍ പറഞ്ഞു മീറ്റിംഗ് തുടങ്ങിയപ്പോള്‍ അച്ഛന് ആടി സെയില്‍ തുടങ്ങിയെന്ന്…
Read Moreകുമാരസ്വാമി സര്‍ക്കാര്‍ വീണിട്ടും അധികാരത്തിലേറാന്‍ സാധിക്കാതെ യെദ്യൂരപ്പ
ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വീണിട്ടും കര്‍ണാടകയില്‍ അധികാരത്തിലേറാന്‍ സാധിക്കാതെ യെദ്യൂരപ്പ. സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ യെദ്യൂരപ്പയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം. കര്‍ണാടകയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതിന്റെ ഭാവിയെന്താവും എന്ന സംശയം കേന്ദ്രനേതൃത്വത്തിനുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ദില്ലിയില്‍ നിന്നും നിര്‍ദേശം ലഭിച്ചാലുടന്‍ എംഎല്‍എമാരുമായി രാജ്ഭവനിലെത്തി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക ബിജെപിയിലെ മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാര്‍ ദില്ലിയിലെത്തി അഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്…
Read Moreയെദിയൂരപ്പയുടെ കാത്തിരിപ്പ് തുടരുന്നു;സർക്കാർ രൂപീകരിക്കാൻ പച്ചക്കൊടി കാണിക്കാതെ കേന്ദ്ര നേതൃത്വം.
ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണിട്ടും കര്‍ണാടകയില്‍ അധികാരത്തിലേറാന്‍ സാധിക്കാതെ യെദ്യൂരപ്പ. സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ യെദ്യൂരപ്പയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം. കര്‍ണാടകയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതിന്റെ ഭാവിയെന്താവും എന്ന സംശയം കേന്ദ്രനേതൃത്വത്തിനുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ദില്ലിയില്‍ നിന്നും നിര്‍ദേശം ലഭിച്ചാലുടന്‍ എംഎല്‍എമാരുമായി രാജ്ഭവനിലെത്തി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നും യെദ്യൂരപ്പ ബെംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക ബിജെപിയിലെ മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാര്‍ ദില്ലിയിലെത്തി അഭ്യന്തരമന്ത്രിയും…
Read Moreമലയാളി താരം സന്ദീപ് വാര്യര്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍
മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ എ ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ നവ് ദീപ് സൈനിക്കിന് പകരമായാണ് സന്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വെസ്റ്റിന്‍ഡീസ് എ – ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31 നാണ് തുടങ്ങുന്നത്. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതല്‍ 10 വരെ നടക്കും. സന്ദീപ് വെള്ളിയാഴ്ച്ച വെസ്റ്റിന്‍ഡീസിലേക്ക്…
Read Moreധോണി വിരമിക്കാത്തതിനു കാരണം ഋഷഭ് പന്തോ?
ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളായെങ്കിലും അതിനെപ്പറ്റി ഇതുവരെയും ധോണിപോലും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പുതിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ധോണി വിരമിക്കാതിരുന്നത് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണെന്നാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഋഷഭ് പന്തിനെ വളര്‍ത്തിക്കൊണ്ടുവരുന്നതു വരെ ധോണിയോട് തുടരാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. ടീമില്‍ തന്റെ സ്ഥാനമെന്താണെന്ന് നന്നായി അറിയുന്ന നല്ലൊരു ടീം പ്ലെയറാണ് ധോണി. വിരമിക്കലിനെ കുറിച്ച് തനിക്ക് ചുറ്റും നടക്കുന്ന ചര്‍ച്ചകളൊക്കെ അദ്ദേഹം അറിയിന്നുണ്ട്. പക്ഷെ അനാവശ്യ…
Read Moreചുരുങ്ങിയ കാലയളവിൽ കാർഷികവായ്പ എഴുതിത്തള്ളാനും കടാശ്വാസനിയമം കൊണ്ടുവരാനും സാധിച്ചത് വലിയ നേട്ടം; കുമാരസ്വാമി
ബെംഗളൂരു: ചുരുങ്ങിയ കാലയളവിൽ കാർഷികവായ്പ എഴുതിത്തള്ളാനും കടാശ്വാസനിയമം കൊണ്ടുവരാനും സാധിച്ചത് വലിയ നേട്ടം; കുമാരസ്വാമി. സത്യപ്രതിജ്ഞ ചെയ്ത സമയത്ത് കാർഷികവായ്പ എഴുതിത്തള്ളാനും കടാശ്വാസനിയമം കൊണ്ടുവരാനും പദ്ധതിയിട്ടതാണ്. കടാശ്വാസനിയമം സംസ്ഥാനത്തെ ജനങ്ങൾക്കുള്ള തന്റെ സർക്കാരിന്റെ സമ്മാനമാണ്, എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. കടാശ്വാസനിയമം കൊണ്ടുവന്ന് ഭൂമിയില്ലാത്ത തൊഴിലാളികളെയും ചെറുകിടകർഷകരെയും സഹായിക്കാൻ ആഗ്രഹിച്ചു. ഇതിനായി രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്ക്കുകയും ചെയ്തു. ജൂലൈ 16-നാണ് രാഷ്ട്രപതി കടാശ്വാസ ബിൽ പാസാക്കിയത്. കടാശ്വാസ നിയമപ്രകാരം വായ്പയെടുത്ത ഭൂരഹിതകർഷകരുടെയും 1,20,000 ലക്ഷത്തിൽ താഴെ വരുമാനമുള്ള രണ്ടേക്കറിൽ താഴെ ഭൂമിയുള്ളവരുടെയും വായ്പ ഒറ്റത്തവണയായി എഴുതിത്തള്ളും. 90…
Read Moreചിപ്പ് ഘടിപ്പിച്ച എ.ടി.എം. കാർഡുകൾക്കും രക്ഷയില്ല; തട്ടിപ്പ് സംഘത്തെ കുടുക്കാൻ വ്യാപകമായി വലവിരിച്ച് പോലീസ്
ബെംഗളൂരു: മുൻകാലങ്ങളിൽ എടിഎം കാർഡിലെ രഹസ്യ വിവരങ്ങൾ റിബണിലാണ് ശേഖരിച്ചിരുന്നത്. കാർഡ് ഇടുന്ന ഭാഗത്ത് സ്കിമ്മർ സ്ഥാപിച്ചാണ് സൈബർ കവർച്ചക്കാർ ഇവ ചോർത്തിയിരുന്നത്. എന്നാലിപ്പോൾ തട്ടിപ്പിനു തീരെ സാധ്യതയില്ലാത്ത ചിപ് ഘടിപ്പിച്ച കാർഡുകളാണ് ബാങ്കുകൾ നൽകുന്നത്. എന്നിട്ടും തട്ടിപ്പിൽ കുറവില്ലാത്തതാണ് പൊലീസിനെയും ബാങ്കുകളെയും വലയ്ക്കുന്നത്. തട്ടിപ്പ് സംഘത്തിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. സമാന കേസിൽ ഒരാഴ്ചയ്ക്കിടെ 3 വിദേശികൾ പിടിയിലായ സാഹചര്യത്തിലാണ് തട്ടിപ്പ് സംഘത്തെ കുടുക്കാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയത്. ജയനഗറിലെ എടിഎം കൗണ്ടറിൽ സ്ഥാപിച്ച സ്കിമ്മർ തിരിച്ചെടുക്കാൻ വന്നപ്പോഴാണ് 2 വിദേശികളെ തിലക് നഗർ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More