മലയാളികൾ ഏറ്റവുമധികം കൊള്ളയടിക്കപ്പെടുന്നത് മടിവാളയിൽ !!

ബെംഗളൂരു: നഗരത്തിലെ ഓട്ടോക്കാരുടെ കൊള്ളയെപ്പറ്റി കൂടുതൽ അനുഭവങ്ങൾ പങ്കുവച്ച് മലയാളികൾ. മടിവാളയിലാണ് മലയാളികൾ ഏറ്റവുമധികം കൊള്ളയടിക്കപ്പെടുന്നതെന്നു പ്രദേശവാസികൾ പറയുന്നു.

കേരളത്തിൽ നിന്നു നൂറുകണക്കിനു ബസുകളെത്തുന്ന ഇവിടെ‍ നിന്നു രാവിലെ സർജാപുര, കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, ബിടിഎം ലേഔട്ട് തുടങ്ങി സമീപ ഭാഗങ്ങളിലേക്കു ബസ് സർവീസുകളില്ലെന്നതാണ് ഓട്ടോക്കാർക്കു വളമാകുന്നത്. ഏതു വിധേനയും താമസ സ്ഥലത്തെത്താൻ തിടുക്കം കൂട്ടുന്നവരാണ് ഇവരുടെ വലയിൽ വീഴുന്നത്.

കേരളത്തിൽ നിന്നു പുലർച്ചെയെത്തുന്ന ബസുകളിലെ യാത്രക്കാരെ വളയുന്ന ഓട്ടോറിക്ഷകളിൽ സിംഹഭാഗത്തിന്റെയും മീറ്ററുകൾ ടൂറിസ്റ്റ് ബസുകളെക്കാൾ വേഗത്തിൽ ഓടുന്നവയാണെന്നു കർണാടക മലയാളി മുസ്‌ലിം അസോസിയേഷൻ ഭാരവാഹി താഹിർ കൊയ്യോട് പറയുന്നു.

മുൻകരുതലുകളും ബദൽ മാർഗങ്ങളും:

– ബസ് നിർത്തുമ്പോൾ ബാഗ് വാങ്ങി സഹായിക്കാൻ വരുന്ന ഓട്ടോക്കാരുടെ സേവനം സ്വീകരിക്കരുത്. സഹോദരനോ, സുഹൃത്തുക്കളോ വാഹനവുമായി എത്തുമെന്നു പറഞ്ഞ് ഇവരെ ഒഴിവാക്കുന്നതാകും ഉത്തമം.

– മാറ്റ് മാർഗങ്ങളില്ലാതെ ഓട്ടോയിൽ കയറുന്നവർ വാഹനത്തിന്റെ നമ്പർ സുഹൃത്തുക്കളുടെയോ വീട്ടുകാരുടെയോ മൊബൈലിലേക്ക് അയയ്ക്കുക.

– മീറ്റർ ചാർജിനു പകരം എത്തേണ്ട സ്ഥലം കൃത്യമായ പറഞ്ഞ് തുക ഉറപ്പിക്കുക.

– ഡ്രൈവർക്കൊപ്പം സുഹൃത്തെന്ന പേരിൽ മറ്റാരെങ്കിലും ഓട്ടോയിൽ കയറിയാൽ ഉടനടി ഓട്ടോയിൽ നിന്നു പുറത്തിറങ്ങുക.

– വെബ് ടാക്സികളെ ആശ്രയിക്കാൻ പരമാവധി ശ്രമിക്കുക.

– പുലർച്ചെ തനിച്ച് ഓട്ടോയിലുള്ള യാത്ര പരമാവധി ഒഴിവാക്കാം.

– രാവിലെ ബസിറങ്ങുന്നവർ ജനങ്ങളോ, കടകളോ ഉള്ളിടത്തേക്കു മാറി നിൽക്കുക. വിലാസം ചോദിക്കാനെന്ന ഭാവേന ബൈക്കിലെത്തുന്നവരിൽ നിന്നു കയ്യകലം പാലിക്കുക.

ഹെൽപ്‌ലൈൻ നമ്പറുകൾ മൊബൈലിൽ സേവ് ചെയ്ത് വയ്ക്കുന്നത് അത്യാവശ്യ ഘട്ടത്തിൽ ഉപകരിക്കും (080-22868444, 22868550  9480801800). പുലർച്ചെ 100ൽ വിളിച്ചാലും 15 മിനിറ്റിനകം പൊലീസിന് എത്തിച്ചേരാൻ സാധിക്കും.

http://bangalorevartha.in/archives/35194

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us