ബെംഗളൂരു: ഗ്രാമത്തിലെ ആളുകളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ കുമാരസ്വാമി ട്രെയിൻ മാർഗം യദ്ഗിറിലെത്തി. പിന്നീട് ഗ്രാമ വാസ്തവ്യ പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെത്തുകയായിരുന്നു. ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ അടുത്തറിയുക എന്നതാണ് ഗ്രാമ വാസ്തവ്യയുടെ ലക്ഷ്യം. 2006-07 കാലഘട്ടത്തിൽ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ കുമാരസ്വാമി തുടങ്ങിയ പരിപാടിയാണിത്.
Read MoreMonth: June 2019
മലിംഗയുടെ ആക്രമണത്തില്‍ ചെറുത്തു നിൽക്കാനാവാതെ ഇംഗ്ലീഷ് ബാറ്റസ്മാന്മാർ അടിയറവ് പറഞ്ഞു
ലീഡ്സ്: മലിംഗയുടെ ആക്രമണത്തില്‍ ഇംഗ്ലണ്ടിന്‍റെ കോമ്പോടിഞ്ഞു. 20 റണ്‍സ് ജയത്തോടെ ലങ്ക തങ്ങളുടെ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത് 232 റണ്‍സ് മാത്രം നേടിയ ലങ്ക ലസിത് മലിംഗ നയിച്ച ബൗളിംഗ് ആക്രമണത്തില്‍ ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ പോരാട്ടം 47 ഓവറില്‍ 212ല്‍ അവസാനിച്ചു. മലിംഗ നാലും ധനഞ്ജയ മൂന്നും ഉഡാന രണ്ടും വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗില്‍ 85 റണ്‍സ് എടുത്ത എയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ഹീറോ. മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ ജോണി ബെയര്‍സ്റ്റോയെ എല്‍ബിയില്‍ കുടുക്കി മലിംഗ ഇംഗ്ലണ്ടിനെ…
Read Moreആയിരക്കണക്കിന് മലയാളി ചായക്കടകൾ ചെന്നൈയിൽ പതിനായിരങ്ങൾക്ക് നിത്യേന സൗജന്യ കുടിവെള്ളം നൽകി ആശ്രയമാകുന്നു..
ചെന്നൈ: വരൾച്ചയുടെ പിടിയിലായ ചെന്നൈക്ക് സൗജന്യ കുടിവെള്ളം നൽകി മലയാളി ചായക്കടകൾ. ചുട്ടുപൊള്ളുന്ന വേനലിൽ ദാഹിച്ചെത്തുന്ന ആർക്കും ആശ്രയമാകുകയാണ് മലയാളികൾ നടത്തുന്ന ആയിരക്കണക്കിന് ചായക്കടകൾ. നഗരപരിധിയിൽ പ്രവർത്തിക്കുന്ന നാലായിരത്തോളം ചായക്കടകളിൽ 90 ശതമാനവും നടത്തുന്നത് മലയാളികളാണ്. പതിനായിരങ്ങൾക്കാണ് ഇവരിപ്പോൾ നിത്യേന കുടിവെള്ളം നൽകുന്നത്. ചായകുടിക്കാൻ എത്തുന്നവർ ആവശ്യപ്പെട്ടാൽ നൽകുന്നതിനാണ് മുമ്പ് കുടിവെള്ളം ഒരുക്കിയിരുന്നതെങ്കിൽ ഇപ്പോൾ ആർക്കും വെള്ളം ലഭിക്കും. വെള്ളത്തിന്റെ വിലവർധിച്ചിട്ടും സൗജന്യ കുടിവെള്ളവിതരണം മുടക്കാൻ ചായക്കടക്കാർ തയ്യാറല്ല. അതിനാൽ വരൾച്ച കടുത്തതോടെ കൂടുതൽ വെള്ളം വാങ്ങിവെക്കുകയാണെന്ന് ഇവർ പറയുന്നു. ദാഹിച്ചെത്തുന്നവരെ വെള്ളംകൊടുക്കാതെ മടക്കരുതെന്ന്…
Read Moreബെംഗളൂരുവിലെ എയർ ഓഫീസർ കമാൻഡിങ്ങായി മലയാളി എയർ കമോഡോർ ജോസ് ജോസഫ് ചുമതലയേറ്റു
ബെംഗളൂരു: മലയാളി എയർ കമോഡോർ ജോസ് ജോസഫ്, ബെംഗളൂരുവിലെ 26 എക്വിപ്‌മെന്റ് ഡിപ്പോ എയർ ഓഫീസർ കമാൻഡിങ്ങായി (എ.ഒ.സി.) ചുമതലയേറ്റു. ജെ.എൻ.യു.വിൽനിന്ന് ബിരുദവും മദ്രാസ് സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും നേടിയ ജോസ് ജോസഫ് 1986 ഡിസംബർ ആറിനായിരുന്നു വ്യോമസേനയിൽ ചേർന്നത്. കഴക്കൂട്ടം സൈനിക സ്കൂൾ, നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, ആർമി വാർ കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചിട്ടുണ്ട്.
Read Moreമൊബൈൽ ഫോൺ മോഷണത്തിന് തടയിടാൻ കിടിലൻ പദ്ധതിയുമായി കേന്ദ്രം;മോഷ്ടിച്ച ഫോൺ ഇന്ത്യയിലെവിടേയും ഉപയോഗിക്കാൻ കഴിയില്ല!
ന്യൂഡൽഹി : മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ പുനരുപയോഗിക്കാതിരിക്കാനും മോഷ്ടാക്കളെ കണ്ടെത്താനും പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം മുന്നോട്ട് വരുന്നു. ഫോണിന്റെ ഐ എം ഇ ഐ (ഇൻറർനാഷണൽ എക്യുപ്പ്മെൻറ് ഐഡന്റിറ്റി) നമ്പർ സമാഹരിച്ചതിന് ശേഷം ഉപയോഗം തടയാനും ഫോണുകൾ കണ്ടെത്താനുമുള്ള പുതിയ സംവിധാനം ഉടൻ നിലവിൽ വരും. സി ഇ ഐആർ (സെൻട്രൽ എക്യൂപ്പ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ) എന്ന ഓൺലൈൻ ഡാറ്റാബേസിൽ മൊബൈൽ നഷ്ടപ്പെട്ടാൽ റെജിസ്റ്റർ ചെയ്യാം. പ്രത്യേക വെബ്സൈറ്റിലൂടെ റെജിസ്റ്റർ ചെയ്ത ഐഎംഇഐ നമ്പറുകൾ ഇന്ത്യയിലെ ഏതൊരു നെറ്റ് വർക്കുകളിൽ ഉപയോഗിക്കുന്നതിൽ…
Read Moreലോക്‌സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നത് എതിർത്ത് എച്ച്.ഡി. ദേവഗൗഡ
ബെംഗളൂരു: ലോക്‌സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നത് എതിർത്ത് എച്ച്.ഡി. ദേവഗൗഡ. ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യം നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് വോട്ടർമാർക്ക് ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആത്മാർഥമായി പറഞ്ഞാൽ ഈ നീക്കം ആശയക്കുഴപ്പമുണ്ടാക്കും. ലോക്‌സഭാതിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും പ്രത്യേകം പോളിങ് ബൂത്തുകൾ വരുന്നതാണ് പ്രശ്നത്തിന് കാരണമെന്നും ദേവഗൗഡ പറഞ്ഞു. ലോക്‌സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താനുള്ള നിർദേശം നടപ്പാക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതിയുണ്ടാക്കാനുള്ള കേന്ദ്രതീരുമാനത്തെ ചിലർ സ്വാഗതം ചെയ്തപ്പോൾ…
Read Moreഅടുത്ത 10 വർഷത്തിൽ നഗരത്തിലെ ജനസംഖ്യയിൽ റെക്കാർഡ് വളർച്ചയുണ്ടാകും;2030 ഓടെ കുടിവെള്ളം കിട്ടാൻ പാടുപെടും;ബെംഗളൂരു അടക്കം10 നഗരങ്ങളെക്കുറിച്ച് നീതി ആയോഗ് നൽകിയ റിപ്പോർട്ട് ഞെട്ടിക്കുന്നത്!
ബെംഗളൂരു :അടുത്ത 10 വർഷത്തിൽ ജലക്ഷാമം നേരിട്ടേക്കാവുന്ന 10 നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവും, നഗരങ്ങളിലെ ഭൂഗർഭജലം കൂടുതൽ ഉൾവലിഞ്ഞേക്കാമെന്ന് നീതി ആയോഗ് കേന്ദ്ര സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കുടിയേറ്റം കാരണം നഗരത്തിലെ ജനസംഖ്യയിൽ റെക്കാർഡ് വർദ്ധനവ് ഉണ്ടാകും എന്നാൽ അതിന് ആനുപാതികമായി ജല ലഭ്യത വർദ്ധിക്കാൻ സാദ്ധ്യതയില്ല, റിപ്പോർട്ടിൽ പറയുന്നു. കുഴൽ കിണറുകളുടെ പുനരുജ്ജീവനവും മഴവെള്ളക്കൊയ്ത്തുമടക്കമുള്ള മാർഗ്ഗങ്ങളിലൂടെ യുദ്ധകാലാടിസ്ഥാനത്തിൽ ജലം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാലാക്കേണ്ടതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
Read Moreവനിതാ താരം പുരുഷനെന്ന് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍!!
സൂറിക്ക്: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം കാസ്റ്റര്‍ സെമന്യ ജൈവശാസ്ത്രപരമായി പുരുഷനാണെന്ന് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍. അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിക്കുകയും ചെയ്തു. വനിതാ അത്‌ലറ്റുകളില്‍, പുരുഷഹോര്‍മാണായ ടെസ്‌റ്റോസ്റ്റിറോണിന്‍റെ പരിധിയില്‍ കൂടരുതെന്ന നിബന്ധന കൊണ്ടുവരാന്‍ ഐഎഎഎഫ് തയ്യാറെടുക്കുന്നതിനിടെയാണിത്. പുരുഷ ഹോര്‍മോണ്‍ അളവ് സാധാരണയിലും കൂടുതലുള്ള വനിതാ താരങ്ങളെ 1500, 800, 400 മീറ്റര്‍ മത്സരങ്ങളില്‍ നിന്നും വിലക്കും. ഇതിനെതിരെ 28കാരിയായ സെമന്യ നിയമയുദ്ധം നടത്തി വരികയായിരുന്നു ഫെബ്രുവരിയില്‍ നടന്ന വിചാരണ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. സെമന്യയുടെ…
Read More‘ഹാപ്പി എവർ ആഫ്റ്റർ’ – വിവാഹിതരോ അവിവാഹിതരോ കൂടുതൽ സന്തുഷ്ടർ!
അവിവാഹിതയും, കുട്ടികളില്ലാത്തതുമായ സ്ത്രീകൾ വളരെ സന്തുഷ്ടരാണെന്ന് പഠനം. അമേരിക്കൻ ടൈം സർവെ നടത്തിയ പഠനത്തിലാണ് അവിവാഹിതരായ സ്ത്രീകള്‍ക്കാണ് ആരോഗ്യവും ആയുസും കൂടുതലെന്ന് പറയുന്നത്. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ പ്രൊഫസറും ‘ഹാപ്പി എവർ ആഫ്റ്റർ’ എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ പോൾ ഡോൾമാന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇതില്‍ വിവാഹിതരും, അവിവാഹിതരും, വിവാഹമോചനം നേടിയവരും, പങ്കാളി മരിച്ചുപോയവരും തമ്മിലുള്ള വ്യത്യാസങ്ങള്‍- അവരുടെ സന്തോഷങ്ങള്‍, ദുഖങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിരുന്നു. വിവാഹത്തിന് ശേഷം സന്തോഷത്തിലാണോ എന്ന ചോദ്യത്തിന് പലരും പങ്കാളിയുടെ സാന്നിധ്യത്തിൽ സന്തുഷ്ടരാണെന്നാണ് പറഞ്ഞത്. വിവാഹം ഏറ്റവും…
Read Moreസന്യാസിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ 17 കോടി വാഗ്ദാനം ചെയ്ത് 2 കോടി തട്ടിയെടുത്തു!
ബെംഗളൂരു: കാർവാറിലെ ബുദ്ധ സന്യാസിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ 2 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. അനാഥരെയും മറ്റും സഹായിക്കാൻ 17 കോടിയോളം രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം ലഭിച്ചതെന്ന് സന്യാസി പറഞ്ഞു. സഹായിയെന്ന പേരിൽ വില്യം എന്നൊരാളെ കർണാടകയിലേക്ക് അയച്ചിട്ടുണ്ടെന്നും കസ്റ്റംസ് ക്ലിയറൻസ്, ആദായനികുതി, പൊലീസ് വെരിഫിക്കേഷൻ എന്നിവയ്ക്കായി പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇവർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് 2 കോടിയോളം രൂപ നിക്ഷേപിച്ചുവെന്നും അതിനുശേഷം ബന്ധമില്ലെന്ന് പരാതിയിൽ പറയുന്നു. അമേരിക്കൻ വംശജയെന്നും ഇന്ത്യയിൽ ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങൾ നടത്താൻ താൽപര്യമുണ്ടെന്നും വിശ്വസിപ്പിച്ചാണു സ്ത്രീ…
Read More