കനത്ത മഴയിൽ കേരള എക്‌സ്പ്രസിന്റെ ഉള്ളിലാകെ ചോര്‍ന്നൊലിച്ചു; ചെയിന്‍ വലിച്ച്‌ ട്രെയിൻ നിർത്തിച്ചു!!

കൊച്ചി: കനത്ത മഴയിൽ കേരള എക്‌സ്പ്രസിന്റെ ഉള്ളിലാകെ ചോര്‍ന്നൊലിച്ചു; ചെയിന്‍ വലിച്ച്‌ ട്രെയിൻ നിർത്തിച്ചു. ട്രെയിനിനുള്ളിൽ വെള്ളം കയറി നിറഞ്ഞതോടെ നനഞ്ഞ യാത്രക്കാര്‍ പരാതിയുമായി സ്‌റ്റേഷന്‍ അധികൃതരെ സമീപിച്ചു. മഴ ശക്തമായതിനാല്‍ രണ്ടു മണിക്കൂറോളം വൈകിയാണ് തീവണ്ടി യാത്രയായത്. തിരുവല്ലയില്‍ എത്തിയപ്പോള്‍ മുതല്‍ ശക്തമായ മഴ തുടങ്ങിയിരുന്നതായി യാത്രക്കാരനായ ചെങ്ങന്നൂര്‍ സ്വദേശി ജെയിംസ് പറഞ്ഞു. കമ്ബാര്‍ട്ട്‌മെന്റിലേക്ക് മുകളില്‍നിന്ന് ശക്തമായി വെള്ളം ഒലിച്ചിറങ്ങാന്‍ തുടങ്ങിയതോടെ കോട്ടയം റെയില്‍വെ സ്‌റ്റേഷനിലെത്തിയപ്പോള്‍ അധികൃതരെ കാര്യം അറിയിച്ചു. എന്നാല്‍ ട്രെയിന്‍ വൃത്തിയാക്കാന്‍ ജീവനക്കാരില്ല എന്നായിരുന്നു ഇവരുടെ മറുപടി. മഴയെ തുടര്‍ന്ന് തീവണ്ടിയുടെ…

Read More

രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് പഠാൻ കോട്ട് പ്രത്യേക കോടതി. കേസിൽ ഒരാളെ വെറുതെ വിട്ടു.

ന്യൂഡല്‍ഹി:രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് പഠാൻ കോട്ട് പ്രത്യേക കോടതി. കേസിൽ ഒരാളെ വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിധി പ്രസ്താവം പ്രതീക്ഷിക്കുന്നുണ്ട്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതിയും ക്ഷേത്രപൂജാരിയുമായ സാഞ്ചി റാമും, കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, പർവേഷ് കുമാർ അഥവാ മന്നു, എന്നീ പ്രതികളും മൂന്ന് പൊലീസുദ്യോഗസ്ഥരും കുറ്റക്കാരെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു. ഇയാളും…

Read More

യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ്‌, ഏകദിന, ട്വന്‍റി-20 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് യുവരാജ്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ ടീമിന്‍റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാനായിരുന്നു. 2019ല്‍ ഐപിഎല്ലിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി൦ഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍…

Read More

10 ലക്ഷം രൂപയില്‍കൂടുതല്‍ ഒരുവര്‍ഷം പിന്‍വലിച്ചാല്‍ നികുതി!!

ന്യൂഡൽഹി: 10 ലക്ഷം രൂപയില്‍കൂടുതല്‍ ഒരുവര്‍ഷം പിന്‍വലിച്ചാല്‍ നികുതി ഏർപ്പെടുത്താൻ സാധ്യത. മോദി സർക്കാരിന്റെ ജൂലായ് അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. കറൻസി ഇടപാട്, കള്ളപ്പണം എന്നിവ കുറയ്ക്കുന്നതിനാണ് സർക്കാർ ഇക്കാര്യം ആലോചിക്കുന്നതെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വൻതുകകൾ പിൻവലിക്കുമ്പോൾ ആധാർ നമ്പർകൂടി നൽകേണ്ടിവരും. വ്യക്തികളുടെ നികുതി റിട്ടേണുകൾ ഇതുമായി താരതമ്യം ചെയ്യുന്നതിനാണിത്. 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപം നടത്തുമ്പോൾ ഇപ്പോൾതന്നെ പാൻ നിർബന്ധമാണ്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകൾക്ക് ബാങ്കുകൾ ഈടാക്കിയിരുന്ന സർവീസ് ചാർജ് ഈയിടെ വേണ്ടെന്നുവെച്ചിരുന്നു.

Read More

വിഷയ വൈവിധ്യവും പ്രഭാഷണ മികവും കൊണ്ട് ശ്രദ്ധേയമായി “സയൻഷ്യ-2019”

ബെംഗളൂരു :സ്വതന്ത്ര ചിന്തയുടെ വസന്തം തീർത്ത് എസ്സെൻസ് ബെംഗളൂരു  വീണ്ടും. നാലാമതു വാർഷിക പരിപാടിയായ സയൻഷ്യ 2019 ഇന്ദിര നഗര്‍ ഇ സി എ ഹാളിലെ നിറഞ്ഞ സദസ്സിൽ നടന്നു..വിഷയ വൈവിധ്യവും, പ്രഭാഷണ മികവും, സമയ നിഷ്ഠയും കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു പരിപാടി. രാവിലെ 10 മണി മുതൽ വൈകിട്ട് ആറു മണി വരെ നീണ്ട സമയബന്ധിതമായ പരിപാടിയില്‍ 9 പ്രഭാഷണങ്ങൾ ആണ് ഉണ്ടായിരുന്നത്. ആദ്യ പ്രഭാഷണത്തിലൂടെ സജീവൻ അന്തിക്കാട് വിമോചന സമര വിചാരണ അർഹിക്കുന്ന പ്രാധാന്യത്തോടു കൂടിത്തന്നെ നിർവ്വഹിച്ചു.രണ്ടാമനായെത്തിയ ശ്രീജിത് സയന്റോളജി എന്ന…

Read More

സംസ്ഥാനത്ത് നിര്‍മിക്കുന്ന പുതിയ തിരുപ്പതി ക്ഷേത്രത്തിന് 15 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ നല്‍കും.

ബെംഗളൂരു : തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) കര്‍ണാടകയില്‍ പുതിയ തിരുപ്പതി ബാലാജി ക്ഷേത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നു.തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ അതെ മാതൃകയില്‍ ആയിരിക്കും രാമനഗരയില്‍ പുതിയ ക്ഷേത്രം ഉയരുക. ഇതിനു ആവശ്യമായ 15 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു.നഗരത്തില്‍ വയ്യലിക്കാവിലും സംസ്ഥാനത്തിലെ മറ്റു പല സ്ഥലങ്ങളിലും ടി ടി ഡിയുടെ നിയന്ത്രണത്തില്‍ ഉള്ള ക്ഷേത്രങ്ങളും കല്യാണ മണ്ഡപങ്ങളും ഉണ്ട്. പുതിയ ക്ഷേത്രതോടൊപ്പം ഊട്ടുപുരയും കമ്മ്യുണിറ്റി ഹാളും നിര്‍മിക്കും.

Read More

പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ ജേതാവും നടനും സംവിധായകനുമായ ഗിരീഷ് കർണാട് അന്തരിച്ചു!

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ ജേതാവും നടനും സംവിധായകനുമായ ഗിരീഷ് കർണാട് (81) അന്തരിച്ചു. ഇന്ന് രാവിലെ  ദാവൻഗരെയിലായിരുന്നു അന്ത്യം. സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാര ജേതാവാണ്. ചലച്ചിത്ര നടൻ, സംവിധായകൻ, ടെലിവിഷൻ അവതാരകൻ തുടങ്ങിയ നിലകളിലും അതിപ്രശസ്തനാണ് ഗിരിഷ് കർണാട്. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരം ലഭിച്ച ഏഴു കന്നഡിഗരിൽ ഒരാളാണ് ഗിരീഷ് കർണാട്. രണ്ടു മലയാളം സിനിമകളില്‍ അഭിനയിച്ചു– ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍. ചരിത്ര വിഷയങ്ങൾ പ്രമേയമാക്കി നാടകങ്ങൾ രചിച്ചപ്പോൾ അതിൽ പുതിയ കാലഘട്ടത്തിനു യോജിക്കുന്ന മേഖലകൾ…

Read More

65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് മലയാളികളെ ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി!

ചെന്നൈ: 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് മലയാളികളെ ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി. കോഴിക്കോട് സ്വദേശി അദ്‌നൻ (36), മലപ്പുറം സ്വദേശി ഷിബിലുറഹ്മാൻ (25)എന്നിവരെയാണു ചെന്നൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ശനിയാഴ്ച രാവിലെ വിമാനമിറങ്ങിയ അദ്‌നനെയും ഷിബിലുവിനെയും സംശയത്തെത്തുടർന്ന് കൂടുതൽ പരിശോധനകൾക്കു വിധേയരാക്കിയപ്പോഴാണ് ഇരുവരിൽനിന്നുമായി 1.95 കിലോ സ്വർണം കണ്ടെടുത്തത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് 65.5 ലക്ഷം രൂപ വിലമതിക്കും.

Read More

കാശുവച്ച് മൊബൈൽ ഗെയിം കളിച്ചു;തർക്കത്തിനിടയിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി;4 പേർ പിടിയിൽ.

ബെംഗളൂരു :കാശ് വച്ച് മൊബൈൽ ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരിക്കെ ഉടലെടുത്ത തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിക്കൊന്ന് യുവാക്കൾ. കുമാരസ്വാമി ലേഔട്ടിൽ നടന്ന ക്രൂരമായ സംഭവത്തിൽ ബംഗാൾ സ്വദേശിയും ഫാബ്രിക്കേഷൻ തൊഴിലാളിയുമായ ഷെയ്ക് മിലൻ (32) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്തായ അലി, നയാസ്, അസു, സൊഹാലി എന്നിവരാണ് പിടിയിലായത്. പണിസ്ഥലത്ത് ഉണ്ടായ സംഭവത്തിൽ ഇവർ ഷെയ്ക്കിടെ മർദിക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു, ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സംഭവിച്ചു എന്നു മനസ്സിലാക്കിയ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാകുന്നത്.

Read More

ദേശീയ പാതകൾ സ്തംഭിക്കും!കർഷകരുടെ ഹൈവേ ഉപരോധം ഇന്ന്.

ബെംഗളൂരു :വികസന ആവശ്യങ്ങൾക്കായി കൃഷി ഭൂമി ഏറ്റെടുക്കുന്ന നിയമം ഭേദഗതി ചെയ്യുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക, വിളകൾക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക രാജ്യ റൈത്ത സംഘ (കർണാടക സംസ്ഥാന കർഷക സംഘം), ഹസിരു സേന തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി കർഷകർ ഇന്ന് ഹൈവേകൾ ഉപരോധിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമം കൃഷി ചെയ്ത് ജീവിക്കാനുള്ള കർഷകന്റെ അവകാശത്തിന് നേർക്കുള്ള വെല്ലുവിളിയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. വരൾച്ചാ കെടുതി അടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്ത സർക്കാറിന്റെ…

Read More
Click Here to Follow Us