ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി വില്ലനായി മഴ; ഇന്ത്യ – ന്യൂസിലന്‍ഡ് ടീമുകളുടെ പരിശീലനം മുടങ്ങി; 50 ഓവര്‍ മല്‍സരം സാധ്യമായേക്കില്ല. ഇന്നത്ത ഓസ്ട്രേലിയ പാക്കിസ്ഥാന്‍ മല്‍സരത്തിനും മഴ ഭീഷണിയാണ്. ലോകകപ്പില് മഴകാരണം ഉപേക്ഷിക്കുന്ന മൂന്നാംമല്‍സരമാണ് ശ്രീലങ്ക– ബംഗ്ലദേശ് കളി. നോട്ടിങ്ഹാമില്‍ ഈ ആഴ്ച മുഴുവനും യെല്ലോ അലേര്‍ട്ട് നല്‍യിട്ടുണ്ട്. കടുത്ത മല്‍സരക്രമമായതിനാല്‍ പ്രവചനാതീതമായ കാലാവസ്ഥയുമായതിനാല്‍ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ മാറ്റിവയ്ക്കാനാകില്ല. അതിനാല്‍ സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ റണ്‍റേറ്റ് നിര്‍ണായകമാകും. ട്രെന്റ്ബ്രിഡ്ജില്‍ വ്യാഴാഴ്ച നടക്കാനരിക്കുന്ന ഇന്ത്യ–ന്യൂസീലന്‍ഡ് മല്‍സരവും മഴ ഭീഷണിയിലാണ്. മല്‍സര ദിവസം ഉച്ചവരെ മഴയ്ക്ക് സാധ്യതയുണ്ട്.…
Read MoreMonth: June 2019
അമ്മയുടെ വിവാഹമായിരുന്നു; ഇത് ലോകത്തോട് വിളിച്ചു പറഞ്ഞ മലയാളി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു!
അമ്മയുടെ വിവാഹമായിരുന്നു; ഇത് ലോകത്തോട് വിളിച്ചു പറഞ്ഞ മലയാളി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. വിവാഹമോചനത്തിന് ശേഷം ഒരു രണ്ടാം വിവാഹം അംഗീകരിക്കാൻ മടിക്കുന്ന സമൂഹത്തിന് മുന്നിലാണ് ലോകത്തോട് വിളിച്ചുപറഞ്ഞ് മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തനിക്ക് ജന്മം നൽകിയ അമ്മ അതും അച്ഛന്റെ മർദനങ്ങൾ ഏറ്റുവാങ്ങി സഹിക്കവയ്യാതെ ഒടുവിൽ മകന്റെ കൈപിടിച്ച് വീട് വിട്ടിറങ്ങിയതും മകൻ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.…
Read Moreരണ്ടാം തവണ നിപാ ആരംഭിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്ന്!!
കൊച്ചി: രണ്ടാം തവണ നിപാ ആരംഭിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നാണെന്ന സംശയം ബലപ്പെട്ടു. അന്വേഷണം നടത്തുന്ന കേന്ദ്ര സംഘമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. എന്നാല്‍, ഇത് പ്രാഥമികമായ നിഗമനം മാത്രമാണെന്നും യുവാവ് കഴിച്ച പേരയ്ക്ക വവ്വാല്‍ കടിച്ചതാണോയെന്ന് വ്യക്തമല്ലെന്നും കേന്ദ്രസംഘം പറയുന്നു. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് ഇയാൾ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് കേന്ദ്രസംഘം. സംസ്ഥാനത്ത് നിപാ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തിലെത്തിയ കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യര്‍ഥിയുമായി…
Read Moreകുമാരസ്വാമിയും ഐ.എം.എ. ഉടമയും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത് ബി.ജെ.പി.; അതവരുടെ സ്ഥിരം നമ്പരെന്ന് കുമാരസ്വാമി!
ബെംഗളൂരു: ഐ.എം.എ. നിക്ഷേപ തട്ടിപ്പ് കേസ് ബി.ജെ.പി.യും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും തമ്മിലുള്ള വാക്‌പോരിന് കളമൊരുക്കി. കുമാരസ്വാമിയും ഐ.എം.എ. ഉടമ മുഹമ്മദ് മൻസൂർ ഖാനും ഒന്നിച്ചുള്ള ചിത്രം ബി.ജെ.പി. ട്വീറ്റ് ചെയ്തു. എന്നാൽ, പഴയചിത്രങ്ങൾ ഉപയോഗിച്ച് വിഷയങ്ങളെ വഴിതിരിച്ച് വിടുന്നതാണ് ബി.ജെ.പി.യുടെ ട്രോൾ തന്ത്രമെന്ന് കുമാരസ്വാമി ട്വിറ്ററിലൂടെ തിരിച്ചടിച്ചു. ഐ.എം.എ. ഉടമയെ ഉടൻ കണ്ടെത്തണമെന്നും നിക്ഷേപം നടത്തിയവർക്ക് പണം തിരികെലഭിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ ആവശ്യപ്പെട്ടു.
Read Moreകേരള എക്സ്പ്രസ്സിൽ നാലുപേർ മരിച്ച സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്
ഝാൻസി: കടുത്തചൂടിൽ കേരള എക്സ്പ്രസിൽ തമിഴ്നാട്ടിലേക്ക് തിരിച്ച നാലുതീർഥാടകർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോയമ്പത്തൂർ സ്വദേശികളായ പച്ചയ്യ (80), ബാലകൃഷ്ണ രാമസ്വാമി (67), ധനലക്ഷ്മി (74), സുബ്ബരയ്യ (73) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഝാൻസിയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കാശിക്കു തീർഥാടനത്തിനുപോയി മടങ്ങുകയായിരുന്ന 68 അംഗ സംഘത്തിൽപ്പെട്ട ഇവർ ആഗ്രയിൽ നിന്നാണ് ഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിൽ കയറിയത്. എസ് 8, 9 കോച്ചുകളിലായിരുന്നു മരിച്ചവർ. തീർഥാടകസംഘത്തിലെ അധികം പേരും 65 വയസ്സിനുമേലുള്ളവരായിരുന്നു. ഗ്വാളിയറെത്തിയപ്പോഴാണ് കടുത്ത ചൂടിൽ ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഝാൻസിയിലെത്തി റെയിൽവേഡോക്ടർ പരിശോധിക്കുമ്പോഴാണ്…
Read Moreബെംഗളൂരു അന്തരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറയുന്നു!
ബെംഗളൂരു: നഗരത്തിലെ കെംപെഗൗഡ അന്തരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറയുന്നു. ജെറ്റ് എയർവെയ്‌സിന്റെ പ്രവർത്തനം നിർത്തിയത് തിരിച്ചടിയാകുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മേയ് മാസത്തിൽ ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ 2.1 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. തകരാറുള്ള ബോയിങ് 737 വിമാനങ്ങൾ പിൻവലിച്ചതും യാത്രക്കാരുടെ എണ്ണം കുറച്ചു. ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഒട്ടുമിക്ക വിമാനക്കമ്പനികൾക്കും ഈ സീരീസിൽപെട്ട വിമാനങ്ങളുണ്ടായിരുന്നു. അതേസമയം രാജ്യത്തെ മറ്റുപ്രമുഖ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായതായി ബെംഗളൂരു വിമാനത്താവളം അധികൃതർ വ്യക്തമാക്കുന്നു. യാത്രക്കാരുടെ കുറവ് താൽകാലികമാണെന്നാണ് അധികൃതരുടെ വാദം. വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ പ്രവർത്തനക്ഷമാകുമ്പോൾ…
Read Moreസ്വാതന്ത്ര്യദിന അവധിക്ക് നാട്ടിൽ പോകാനുള്ള സ്വകാര്യബസുകളുടെ ബുക്കിങ് ആരംഭിച്ചു;കർണാടക-കേരള ആർ.ടി.സി.റിസർവേഷൻ ആരംഭിക്കുന്നത് ഒരു മാസം മുൻപ്;കാത്തിരുന്നാൽ കൊള്ള നിരക്ക് നൽകാതെ യാത്ര ചെയ്യാം.
ബെംഗളൂരു : ഇപ്രാവശ്യം സ്വാതന്ത്ര്യദിനാഘോഷം വരുന്നത് വ്യാഴാഴ്ചയാണ്, അതുകൊണ്ടു തന്നെ വെളളിയാഴ്ച ഒരു ദിവസം അവധിയെടുത്താൽ പലർക്കും 4 ദിവസം തുടർച്ചയായി അവധി ലഭിക്കും. ആഗസ്റ്റ് 14 ലെ നാട്ടിലേക്കുള്ള ടിക്കറ്റുകൾ സ്വകാര്യ ബസ് സർവീസുകൾ നൽകി തുടങ്ങി. അതേ സമയം കർണാടക കേരള ആർ ടി സി ബസുകൾ യാത്രയുടെ ഒരു മാസം (30 ദിവസം) മുൻപ് മാത്രമേ റിസർവേഷൻ ആരംഭിക്കുകയുള്ളൂ. സാധാരണ ടിക്കറ്റുകൾ വിറ്റുപോയാൽ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്. സ്വകാര്യ ബസുകളിൽ കൊള്ള നിരക്ക് നൽകി യാത്ര ചെയ്യണോ അതോ…
Read Moreനെട്ടോട്ടവുമായി നിക്ഷേപകര്‍;5 മണിക്കൂറിനിടെ ഐ.എം.എ ജ്വല്ലറിക്ക് എതിരെ പരാതി നല്‍കിയത് 3300;മുങ്ങിയ ഉടമ മന്‍സൂര്‍ ഖാന്‍ യു.എ.ഇ യിലേക്ക് കടന്നതായും അഭ്യുഹം.
ബെംഗളൂരു:ഇന്നലെ കാണാതായ ശിവാജി നഗറിലെ ഐ എം എ ജ്വല്ലറി ഉടമ യു എ ഇ യിലേക്ക് കടന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു.താന്‍ ഈ ഭൂമി വിട്ടു പോകുകയാണ് എന്ന് ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട് എങ്കിലും അദ്ദേഹം ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണ് എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. http://bangalorevartha.in/archives/35601 അതേസമയം ഡി സി പിയുടെ നേതൃത്വത്തില്‍ ബോറിംഗ് ആശുപത്രിക്ക് സമീപം സജ്ജീകരിച്ച പരാതി സ്വീകരിക്കാനുള്ള കൌണ്ടറില്‍ ജനപ്രളയമാണ് രൂപപ്പെട്ടത്,ഇത് ഗതാഗതക്കുരുക്കിന് വരെ കാരണമായി. http://bangalorevartha.in/archives/35605 കഴിഞ്ഞ അഞ്ചു മണിക്കൂറില്‍ 3300 പേര്‍ പരാതി നല്‍കി.വെള്ളക്കടലാസില്‍…
Read Moreപാകിസ്ഥാന്‍ വ്യോമസേനയെ വിറപ്പിച്ച് വിട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി ജാസ് ടിവിയുടെ പരസ്യം;എങ്ങും പ്രതിഷേധം.
ന്യൂഡല്‍ഹി :പാകിസ്ഥാന്‍ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യം വിവാദമാകുന്നു. ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായാണ് പരസ്യം ഇറക്കിയത്. അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ സവിശേഷ മീശയും രൂപ സാദൃശ്യവുമുള്ള ആള്‍ നീല ജഴ്സിയിട്ട് കൈയ്യില്‍ ചായകോപ്പയുമായി ക്യാമറക്ക് മുന്നില്‍ സംസാരിക്കുന്നതാണ് പരസ്യം. Jazz TV advt on #CWC19 takes the Indo-Pak air duel to new level. It uses the air duel…
Read Moreഅവസാനം തിരച്ചില്‍ ഫലം കണ്ടു;അരുണാചലിൽ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി;ജൂണ്‍ 3ന് കാണാതായ വിമാനത്തില്‍ മലയാളിയായ ഫ്ലൈറ്റ് എന്‍ജിനീയര്‍ അടക്കം 13 പേര്‍ ഉണ്ടായിരുന്നു.
ന്യൂഡല്‍ഹി : അരുണാചലിൽ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അസമിലെ ജോഡട്ടിലെ വ്യോമതാവളത്തിൽ നിന്നും അരുണാചലിലെ മെച്ചുക്കയിലേക്ക് പുറപ്പെട്ട എ എൻ 32 യാത്രവിമാനമാണ് ജൂണ്‍ 3ന് തകർന്നു വീണത്. അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് വടക്ക് ഭാഗത്തായാണ് വ്യോമസേന വിമാനത്തിന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏഴ് വ്യോമസേനാംഗങ്ങളും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജൂണ്‍ 3 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനത്തിൽ നിന്നുള്ള സന്ദേശം നിലച്ചത്.മോശം കാലാവസ്ഥയെ തുടർന്ന്…
Read More