പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വലിയ തിരിച്ചടി നൽകി തൃണമൂൽ കോൺഗ്രസ്സിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്ക്. നേരത്തെ തൃണമൂൽ കോൺഗ്രസ്സ് വിട്ട് ബിജെപി യിൽ ചേർന്ന മുകുൾ റോയിയുടെ മകനടക്കമുള്ള 2 എംഎൽഎ മാരും അമ്പതിലധികം കൗൺസിലർമാരും തൃണമൂൽ അംഗത്വം രാജി വച്ച് ബിജെപിയിൽ ചേർന്നു. സിപിഎമ്മിൽ നിന്നുള്ള ഒരു എംഎൽഎയും ഇതോടൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ട്.
Two TMC MLAs and one CPM MLA from West Bengal join BJP at party headquarters in Delhi. More than 50 Councillors also join BJP pic.twitter.com/9cJ0gTn9FC
— ANI (@ANI) May 28, 2019
നേതാക്കളെല്ലാം ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബി ജെ പി ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വാർഗിയയിൽ നിന്നും അംഗത്വം സ്വീകരിച്ചു. തൃണമൂൽ നേതാക്കൾ പാർട്ടി വിടുന്നതിന്റെ ആദ്യ ഘട്ടം മാത്രമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന് കൈലാഷ് വിജയ് വാർഗിയ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ 40 തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് ബിജെപി കാഴ്ച വെച്ചത്. 42 സീറ്റുകളുള്ള ബംഗാളിൽ 18 സീറ്റുകളാണ് ഇത്തവണ ബിജെപി നേടിയത്. 2014 ലെ തെരഞ്ഞെടുപ്പിൽ 2 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ നേടിയ വലിയ മുന്നേറ്റം ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.