ബെംഗളൂരു: മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ട്യയില്‍ നിന്ന് സുമലതയോട് തോല്‍ക്കുകയും ചെയ്ത നിഖില്‍ കുമാരസ്വാമിക്ക് എതിരെ വാര്‍ത്ത നല്‍കിയതിന് കന്നഡ ദിനപത്രമായ വിശ്വവാണിയുടെ യുടെ എഡിറ്റര്‍ ഇന്‍ ചീഫ് വിശ്വേശ്വര്‍ ഭട്ടിനെതിരെ കേസെടുത്തു.
ജെ.ഡി.എസ് ലീഗല്‍ സെല്ലിലെ അംഗമായ പ്രദീപ് എസ്.പി എന്നാ ആളുടെ പരാതിയില്‍ ആണ് കേസ്.പത്രം മനപ്പൂര്‍വം നിഖിലിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും സൈഡ് ലൈന്‍ ചെയ്യാനും വേണ്ട രീതിയില്‍ വാര്‍ത്തകള്‍ നല്കി എന്നാണ് പരാതിയില്‍ പറയുന്നത്.
ഐ പി സി 406 (criminal breach of trust), 420, 468 (forgery), 499 and 500 (defamation), 506 (criminal intimidation) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പോലീസിന്റെ നീക്കത്തില്‍ താന്‍ അത്ഭുതപ്പെട്ടതായി ഭട്ട് അറിയിച്ചു തന്റെ ഭാഗം കേള്‍ക്കാന്‍ പോലീസ് തയ്യാറായില്ല,കഴിഞ്ഞ തിങ്കളാഴ്ച പത്രത്തിന്റെ മുന്‍ പേജില്‍ നല്കിയ വാര്‍ത്തയെ തുടര്‍ന്നാണ് കേസ് ,അതേസമയം വാര്‍ത്തയില്‍ ഉള്ള കാര്യങ്ങള്‍ നിഖില്‍ നിഷേധിക്കുകയും ചെയ്തു.
“ഒരു റിപ്പോര്‍ട്ട് കാരണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായി എങ്കില്‍ അവര്‍ അപകീര്‍ത്തി പരമായ പരാമര്‍ശത്തിന് കേസ് കൊടുക്കാം എന്നാല്‍ ഇവിടെ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഉള്ള സര്‍ക്കാരിന്റെ ശ്രമമാണ് നടക്കുന്നത്”ഭട്ട് പ്രതികരിച്ചു.
“പരാജയത്തിനു ശേഷം നിഖില്‍ തന്റെ മുത്തച്ചനായ ദേവഗൌഡയുടെ പദ്മനാഭ നഗറില്‍ ഉള്ള വീട് സന്ദര്‍ശിക്കുകയും തന്റെ വിജയത്തിന് വേണ്ടി ദേവഗൌഡ പ്രവര്‍ത്തിച്ചില്ല എന്നും ,മണ്ട്യയില്‍ കഠിനമായ മത്സരത്തിന് കാരണം ദേവഗൌഡയാണ് എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു” എന്ന രീതിയില്‍ ഉള്ള വാര്‍ത്തയാണ് ഭട്ട് റിപ്പോര്‍ട്ട് ചെയ്തത്.
“അന്വേഷണം നടക്കുകയാണ് പത്രം വ്യാജവാര്‍ത്തയാണ് നല്‍കിയത് എങ്കില്‍ തനിക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല,അത്തരക്കാരെ മീഡിയകള്‍ അനുകൂലിക്കുകയാണ് എങ്കില്‍ അവരെ കുറിച്ച് ആലോചിച്ചു നാണം തോന്നുന്നു”അഭ്യന്തര മന്ത്രി എം ബി പാട്ടീല്‍ അറിയിച്ചു.
മാധ്യമ സ്വാതന്ത്ര്യത്തെ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് ശോഭ കരന്തലജെ എം പി ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.