ബെംഗളൂരു: എല്ലാ കാര്യങ്ങളിലും ഒന്നാം സ്ഥാനത്തുള്ള ഈ കുറ്റകൃത്യങ്ങളിലും ഒട്ടും പിന്നില്‍ അല്ല,കഴിഞ്ഞ ദിവസം സംഭവിച്ച വ്യത്യസ്തമായ ഒരു മോഷണ സംഭവം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. അത്തിബെലെയിലെ ലക്ഷ്മി കുണ്ടെ ക്ഷേത്രത്തിനു സമീപം ജോലി കഴിഞ്ഞു ഓട്ടോ റിക്ഷ കാത്ത് നില്കുകയായിരുന്നു കിംഗര്‍ കുമാര്‍ താക്കൂര്‍ (34) എന്നാ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍.നാല് പേര് രണ്ടു ബൈക്കുകളിലായി വന്നു അയാളെ ആക്രമിക്കുകയും ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റി കൊണ്ട് പോകുകയും ചെയ്തു,വിജനമായ ഒരു സ്ഥലത്ത് എത്തിച്ചതിന് ശേഷം തലയിലും കയ്യിലും തുടയിലും കത്തികൊണ്ട് കുത്തി…
Read MoreDay: 18 May 2019
കൂറ് മാറാന്‍ തയ്യാറുള്ള 6 എം.എല്‍.എമാരുടെ പട്ടിക തയ്യാര്‍;കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ വീണ്ടും റിസോര്‍ട്ടിലേക്ക്?
ബെംഗളൂരു: വീണ്ടും കര്‍ണാടക രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദി ആകുന്നുവോ? ജെ ഡി എസ് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി ജെ പി യുടെ നേതൃത്വത്തില്‍ ഓപ്പറേഷന് താമരയുടെ അടുത്ത എപ്പിസോഡ് തിരശീലയ്ക്ക് പിന്നില്‍ തയ്യാറാകുന്നതായി സൂചനകള്‍ വന്നു തുടങ്ങി. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറാന്‍ തയ്യാറുള്ള ആറു എം എല്‍ എ മാരുടെ പട്ടിക വിമത കോണ്‍ഗ്രസ് എം എം എ യും കര്‍ണാടക മന്ത്രിയുമായ സതീഷ് ജാര്‍ക്കിഹോളിയുടെ സഹോദരന് രമേഷ് ജാര്‍ക്കിഹോളി ബി ജെ പിക്ക് കൈ മാറിയതായിട്ടാണ് അഭ്യുഹം. 10 എം…
Read More5 മാസത്തിനിടെ നഗരത്തില്‍ ഡെങ്കിപ്പനി ബാധിച്ചത് 383 പേര്‍ക്ക്;ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ ഇവയാണ്.
ബെംഗളൂരു: 5 മാസത്തിനിടെ നഗരത്തില്‍ 383 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ട്.ബൊമ്മനഹള്ളി,മഹാദേവപുര,സൌത്ത് ബെംഗളൂരു,ഈസ്റ്റ് ബെംഗളൂരു എന്നീ ഭാഗങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത്. ഈ മാസം ആദ്യത്തെ പത്തു ദിവസം തന്നെ മുപ്പതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു,കൊതുക് പെരുകുന്നത് തടയാന്‍ ബി ബി എം പി പ്രത്യേക പരിശോധന സംഘത്തെ നിയോഗിച്ചു. ഇടവിട്ടുള്ള മഴ മൂലം കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റം സാങ്ക്രമിക രോഗങ്ങളുടെ ആക്കം കൂട്ടുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
Read Moreജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് സക് ലേഷ് പുരക്കടുത്ത് വച്ച് മലയാളി യുവാവ് മരിച്ചു.
ബെംഗളൂരു: സകലേഷ് പുരയില്‍ സുര്യോദയം കാണാന്‍ പോയ സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കൂത്താട്ടുകുളം സ്വദേശിയായ യുവാവ് മരിച്ചു.വലിയ കളപ്പുരയില്‍ ജോസിന്റെയും ജൂലിയുടെയും മകന് എബിന് ജോസ് (28) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഗോകര്‍ണം റൂട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന തുറന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് ഇറക്കത്തില്‍ പിന്നോട്ട് ഉരുണ്ടാതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന സഹോദരന് എല്‍ദോ (32),പിതൃ സഹോദരീ പുത്രന് സോനു (40),സോനുവിന്റെ ഭാര്യ വീണ (36),മക്കളായ സാറ (11),ഡേവിഡ് (7)…
Read Moreസ്ഥിരമായി എ.സി. കോച്ചിൽ യാത്രചെയ്ത് കവർച്ച; മലയാളി ഹോട്ടലുടമ അറസ്റ്റിൽ!!
ചെന്നൈ: സ്ഥിരമായി എ.സി. കോച്ചുകളിൽ യാത്ര ചെയ്ത് സഹയാത്രികരുടെ സ്വർണവും പണവും കവരുന്ന മലയാളിയുവാവിനെ റെയിൽവേ പോലീസ് അറസ്റ്റുചെയ്തു. മലേഷ്യയിൽ ഹോട്ടൽ ഉടമസ്ഥനായ തൃശ്ശൂർ ചാവക്കാട് തൊഴിക്കാവ് എരിച്ചം വീട്ടിൽ ഷാഹുൽ ഹമീദ് (39) ആണ് അറസ്റ്റിലായത്. മലേഷ്യയിലുള്ള ഹോട്ടൽ വാങ്ങാൻ പണം സമ്പാദിച്ചത് തീവണ്ടികളിലെ കവർച്ചകളിലൂടെയാണെന്ന് പോലീസ് പറഞ്ഞു. 30 കേസുകളിൽ പ്രതിയായ ഷാഹുൽ ഹമീദിൽനിന്ന് 110 പവൻ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. മലേഷ്യയിൽ ഹോട്ടൽ വാങ്ങിയിട്ടും തന്റെ ‘തൊഴിൽ’ ഷാഹുൽ ഹമീദ് ഉപേക്ഷിച്ചില്ല. മലേഷ്യയിൽനിന്നാണ് ചെന്നൈയിലെത്തിയത്. എ.സി.കോച്ചുകളിൽ ബുക്കുചെയ്ത് യാത്രചെയ്താൽ യാത്രക്കാർക്ക് സംശയം…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 2.25 കിലോഗ്രാം സ്വർണം പിടിച്ചു.
ബെംഗളൂരു: ബാങ്കോക്കിൽനിന്ന് എയർ ഏഷ്യ വിമാനത്തിൽ എത്തിയ ബെംഗളൂരു ആഡുഗോഡി സ്വദേശി ആരിഫ് ഹുസൈനിൽ (55) നിന്നാണ് ബെംഗളൂരു വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) സ്വർണം പിടിച്ചത്. ബാങ്കോക്കിൽനിന്ന് ബെംഗളൂരുവിലേക്ക് വൻതോതിൽ സ്വർണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആരിഫ് എമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ വിമാനത്താവളത്തിൽ കാത്തിരുന്ന ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഒരു കിലോ വീതമുള്ള രണ്ട് സ്വർണബിസ്കറ്റുകളും 250 ഗ്രാമുള്ള 75 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചത്. ബെംഗളൂരുവിലെയും അയൽസംസ്ഥാനങ്ങളിലെയും സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ള ആരിഫ് കുറച്ചുനാളായി…
Read Moreവിജയപുരയിലെ കോൺഗ്രസ് വനിതാ നേതാവ് നദിക്കരയിൽ മരിച്ചനിലയിൽ!!
ബെംഗളൂരു: വിജയപുരയിലെ കോൺഗ്രസ് വനിതാ നേതാവ് രേഷ്മ പദെകനുരയെ കൊൽഹാർ പാലത്തിന് സമീപത്ത് കൃഷ്ണാനദിക്കരയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടതെന്നും, കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ എ.ഐ.എം.ഐ.എം. പാർട്ടി നേതാവിനൊപ്പം കാറിൽ വ്യാഴാഴ്ച രാത്രി രേഷ്മയെ കണ്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് രേഷ്മ ഇയാളെ കാണാൻ പോയതെന്നും നേതാവുമായി വസ്തുതർക്കമുണ്ടായിരുന്നതായും രേഷ്മയുടെ ഭർത്താവ് പറഞ്ഞു. ജെ.ഡി.എസ്. വനിതാവിഭാഗം ജില്ലാ പ്രസിഡന്റായിരുന്ന രേഷ്മ 2013-ൽ ദേവരഹിപ്പരാഗി നിയമസഭാമണ്ഡലത്തിൽ ജെ.ഡി.എസ്. ടിക്കറ്റിൽ മത്സരിച്ചിരുന്നു. എന്നാൽ, 2018-ലെ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സീറ്റു നൽകാത്തതിൽ പ്രതിഷേധിച്ച്…
Read More