ബെംഗളൂരു : സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 67.54% വോട്ടിംഗ്. ആദ്യഘട്ടത്തിലെ 14 മണ്ഡലങ്ങളിൽ 68.81 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് 28 ലോക്സഭാ മണ്ഡലങ്ങളിലും ആയി 68.20 ശതമാനം പേർ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തി.
2014 ലെ 67.5 % നെ താരതമ്യം ചെയ്യുമ്പോൾ വോട്ടിങ് ശതമാനം ഉയർന്നിട്ടുണ്ട്
സിറ്റിംഗ് എംപിയും യെദ്യൂരപ്പയുടെ മകനുമായ ബി വൈ രാഘവേന്ദ്ര ബിജെപിക്ക് ആയും മുൻമുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പ ജെഡിഎസിനിയും മത്സരിക്കുന്ന ശിവമൊഗ്ഗ യിലാണ് രണ്ടാംഘട്ടത്തിൽ ഏറ്റവുമധികം വോട്ട് രേഖപ്പെടുത്തിയത് 76.26 %
ലോക്സഭയിലേക്കു കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെയും ബിജെപിയുടെ ഉമേഷ് യാദവും തമ്മിൽ മത്സരിക്കുന്ന കലബുരഗി ഏറ്റവും കുറവ് രേഖപ്പെടുത്തി 57.58%
ചിക്കോടിയി പോളിങ്ങി നിടെ ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി ആർക്കും പരിക്കില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.