സംവിധാന രംഗത്തേക്ക് എന്ന്? എന്ന ആരാധകരുടെ ചോദ്യത്തിന് ഇതുവരെ വ്യക്തമായ മറുപടി താരം നല്‍കിയിരുന്നില്ല. എന്നാല്‍, ഇപ്പോഴിതാ, തന്‍റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് തുറന്നു പറഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. തന്‍റെ പുതിയ ബ്ലോഗിലൂടെയാണ് ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിച്ച് കൊണ്ട് മോഹന്‍ലാല്‍ ഇക്കാര്യം പങ്കുവച്ചത്. ‘ഇതുവരെ ചെയ്യാത്ത ചില കാര്യങ്ങൾ ചെയ്യാൻ കൊതിക്കുന്ന ഒരു മനസാണ് എന്‍റേത്.. അതെ, ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു.’- മോഹന്‍ലാല്‍ കുറിച്ചു. “ബറോസ്സ്’ എന്ന ടൈറ്റിലില്‍ പുറത്തിറങ്ങുന്ന ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന 3ഡി സിനിമയായിരിക്കുമെന്ന്…
Read MoreDay: 22 April 2019
‘ഗോ എയര്‍’ വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്!!
വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍. ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്കാണ് ഗോ എയര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതും ഏപ്രില്‍ 18 മുതല്‍ 24 വരെയുള്ള ബുക്കിംഗിനാണ് ഇളവുകള്‍ ലഭിക്കുന്നത്. ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റിന്റെ നിരക്ക് ആരംഭിക്കുന്നത് 2765 രൂപ മുതലാണ്. വിദേശ റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകള്‍ 7000 രൂപ മുതലാണ് ആരംഭിക്കുന്നത്. കണ്ണൂര്‍-ബംഗളൂരൂ-ലഖ്നൗ റൂട്ടില്‍ 3788 രൂപ മുതലാണ് ടിക്കട്റ്റ് നിരക്ക്. ഗോ എയര്‍ ബംഗളൂരുവില്‍ നിന്നുളള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read Moreഇത് സോഷ്യല്‍ മീഡിയയുടെ വിജയമല്ലാതെ മറ്റെന്ത്? സുരേഷ് കല്ലടയുടെ പെര്‍മിറ്റ് റദ്ദാക്കും;യാത്രക്കാരെ ആക്രമിച്ച ജീവനക്കാര്‍ അറസ്റ്റില്‍;കൂടുതല്‍ നടപടിയുമായി കേരള പോലീസ്.
കൊച്ചി: കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മർദ്ദിച്ച് ഇറക്കി വിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ് , ജിതിൻ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരായ ഉടൻ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മറ്റൊരു ജീവനക്കാരനായ ഹരിലാലിനോടും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കല്ലട സുരേഷ് ബസിന്‍റെ മാനേജരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ…
Read Moreയുവാക്കള്‍ക്ക് ബസ് ജീവനക്കാരുടെ ക്രൂര മര്‍ദനമേറ്റ സംഭവം;ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാൻ കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടു.
കൊച്ചി: കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മർദ്ദിച്ച് ഇറക്കി വിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവം നടന്ന ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാൻ കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഈ ബസ് മരട് സ്റ്റേഷനിലെത്തും എന്ന് മരട് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം നടന്നപ്പോൾ ബസ് സ്റ്റേഷനിലെത്തിക്കാൻ പൊലീസ് ആലോചിച്ചിരുന്നുവെങ്കിലും ബസിൽ ദീർഘദൂരയാത്രക്കാരുള്ളതിനാൽ യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചതായാണ് വിവരം. യാത്രക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട്…
Read Moreയാത്രക്കാരായ യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ച വിഷയത്തിൽ ട്രാവൽസിനെതിരെ മലയാളികളുടെ പ്രതിഷേധം ശക്തം;സോഷ്യൽ മീഡിയയിൽ ചീറിപ്പായുന്നത് നിരവധി ഹാഷ് ടാഗുകൾ;കമ്പനിയുടെ ഔദ്യോഗിക പേജിലെ റേറ്റിംഗ് മൂക്കുകുത്തി, നിർത്തിവച്ചു;ബുക്കിംഗ് ആപ്പായ റെഡ് ബസിന്റെ പേജുകളിലും പ്രതിഷേധം!
ബെംഗളൂരു : സുരേഷ് കല്ലട എന്ന ട്രാവൽസിൽ തിരുവനന്തപുരത്തു നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ ജീവനക്കാർ ക്രൂരമായി തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട് ഉള്ള വിഷയത്തിൽ ട്രാവൽസിന് എതിരെയുള്ള പ്രതിഷേധങ്ങൾ കനക്കുന്നു. മലയാളികളുടെ പ്രധാന ആയുധമായ സോഷ്യൽ മീഡിയയിൽ കൂടി തന്നെയാണ് പ്രധാന പ്രതിഷേധങ്ങൾ നടക്കുന്നത്. ബെംഗളൂരു മലയാളികൾ ഒന്നിച്ച് ചേരുന്ന ഓരോ സോഷ്യൽ മീഡിയ പേജുകളിലും നിരവധി ഹാഷ് ടാഗുകളാണ് ഈ കമ്പനിക്ക് എതിരെ നിറയുന്നത്. കമ്പനിയുടെ ഫേസ് ബുക്ക് പേജിലെ റേറ്റിംഗ് 24 മണിക്കൂറിൽ മൂക്കുകുത്തി വീണു, നിരവധി പേരാണ് റിവ്യു വിൽ…
Read Moreവേനൽമഴ പെയ്തതോടെ നഗരത്തിലെ ബെലന്ദൂർ തടാകം വീണ്ടും പതഞ്ഞുപൊന്തി
ബെംഗളൂരു: നഗരത്തിലെ ബെലന്ദൂർ തടാകം കഴിഞ്ഞ രണ്ടുദിവസം തുടർച്ചയായി വേനൽമഴ പെയ്തതോടെ വീണ്ടും പതഞ്ഞുപൊന്തി. മാലിന്യംനിറഞ്ഞ തടാകത്തിൽ മഴപെയ്താൽ പത രൂപപ്പെടുന്നതു പതിവാണ്. ശനിയാഴ്ച വൈകീട്ടോടെയാണ് തടാകത്തിൽ ദുർഗന്ധത്തോടെ പത രൂപപ്പെട്ടത്. ഞായറാഴ്ച വൈകീട്ടും പതയ്ക്ക് ശമനമുണ്ടായിട്ടില്ല. റോഡിലേക്ക് വ്യാപിക്കാതിരിക്കാൻ അധികൃതർ പ്രത്യേകവേലികൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കാറ്റടിക്കുമ്പോൾ നേരിയതോതിൽ പത റോഡിലേക്ക് വ്യാപിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. നഗരത്തിലെ ഏറ്റവും മലിനമായ തടാകമാണ് ബെലന്ദൂർ. വിവിധ രാസവസ്തുക്കളുടെ അമിതമായ സാന്നിധ്യമാണ് തടാകം പതഞ്ഞുപൊന്താനിടയാക്കുന്നത്. തടാകക്കരയിലെ സ്ഥാപനങ്ങളിൽനിന്നും പാർപ്പിടസമുച്ചയങ്ങളിൽനിന്നും മാലിന്യം ഒഴുക്കിവിടുന്നതാണ് രാസവസ്തുക്കൾ വെള്ളത്തിൽ കലരാൻ കാരണം. മഴപെയ്ത്…
Read Moreബൈക്കോടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്
ബെംഗളൂരു: കോലാർ ശ്രീനിവാസപുര സ്വദേശി ഗംഗാധറിന്റെ പാന്റ്‌സിന്റെ കീശയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോൺ വാങ്ങിയത് 17-നാണ്. വാങ്ങിയതിന് പിറ്റേ ദിവസമാണ് സംഭവം നടന്നത്. ബൈക്കോടിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. ഇതോടെ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു. ഉച്ചയ്ക്ക് 12.30-ഓടെ തരബഹള്ളിക്ക് സമീപമെത്തിയപ്പോഴാണ് മൊബൈൽ ഫോൺ അമിതമായി ചൂടായി പൊട്ടിത്തെറിച്ചത്. ഹോസ്‌കോട്ടയിലെ വർക്ക്‌ഷോപ്പ് ജീവനക്കാരനായ ഗംഗാധർ വോട്ടുചെയ്യാൻപോകുമ്പോഴായിരുന്നു അപകടം. ബൈക്കിൽനിന്ന് റോഡിലേക്കുവീണ ഗംഗാധറിനെ പ്രദേശവാസികൾ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ശരീരത്തിൽ നേരിയതോതിൽ പൊള്ളലേറ്റിട്ടുണ്ട്. ബൈക്കിൽനിന്ന് വീണതിനാൽ കാലിലും പരിക്കേറ്റു. കീശയിലിരുന്ന മൊബൈൽഫോൺ പൊട്ടിത്തെറിച്ച് യുവാവിന്…
Read Moreസംസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ ടയറിനുള്ളിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെടുത്തു!
ബെംഗളൂരു: സംസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. ബല്ലാരിയിലെ ബി.ജെ.പി., കോൺഗ്രസ് നേതാക്കളുടെ അനുയായികളുടെ വീടുകളിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ബി.ജെ.പി. നേതാവ് ബി. ശ്രീരാമുലുവിന്റെ അനുയായി രാജു, കോൺഗ്രസ് എം.എൽ.എ. ബി. നാഗേന്ദ്രയുടെ അനുയായി ആരിസ് സ്വാമി എന്നിവരുടെ വീടുകളിലും കോൺഗ്രസ് നേതാവ് സൂര്യനാരായണറെഡ്ഡിയുടെ ഓഫീസിലും റെയ്ഡ് നടന്നു. ജനതാദളിൽനിന്നു കോൺഗ്രസിലെത്തിയ നേതാവാണ് സൂര്യനാരായണറെഡ്ഡി. റെയ്ഡിൽ ലഭിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രണ്ടാംഘട്ട വോട്ടെടുപ്പിനുമുമ്പായി ആദായനികുതി വകുപ്പ് റെയ്ഡ് ശക്തമാക്കുമ്പോൾ ടയറിനുള്ളിൽനിന്നു ഉദ്യോഗസ്ഥർ നോട്ടുകെട്ടുകൾ പുറത്തെടുക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻപ്രചാരം നേടി. കഴിഞ്ഞദിവസം ബെംഗളൂരുവിൽനിന്ന്…
Read Moreതകരാറിലായ ബസിന് പകരം ബസ് എത്താന്‍ 3 മണിക്കൂറോളം വൈകി;സ്ത്രീകള്‍ അടക്കം ഉള്ള യാത്രക്കാര്‍ അത്രയും നേരം ബസില്‍ കാത്തിരുന്നു;പകരം ബസ് എത്തിയത് പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്;തട്ടിക്കയറിയ യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ച് ബസ് ജീവനക്കാര്‍;സ്വകാര്യ ബസ് ഭീമനെതിരെ കേള്‍ക്കുന്ന ആരോപണത്തിന്റെ യഥാര്‍ത്ഥ്യം ഇതാണ്.
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില്‍ അർധരാത്രി അക്രമം നടന്നതായി യാത്രക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. യാത്രക്കാരായ യുവാക്കളെ ബസ് ജീവനക്കാർ സംഘംചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ ഫേസ്ബൂക്കിലൂടെ പുറത്ത് വന്നു. സുരേഷ് കല്ലട ബസില്‍ യാത്രചെയ്തവരാണ് അക്രമത്തിന് ഇരയായത്. വഴിയിൽ കേടായ ബസിന് പകരം സംവിധാനം ഒരുക്കാൻ വൈകിയത് ചോദ്യംചെയ്തതവർക്കാണ് മർദനമേറ്റത്. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്ത ഈ ദൃശ്യങ്ങളിലൂടെയാണ് അന്തർസംസ്ഥാന സർവീസ് നടത്തുന്ന കല്ലട ബസിലെ രാത്രികാല അതിക്രമം പുറത്തായത്. തിരുവനന്തപുരത്ത് രാത്രി പത്തോടെ പുറപ്പെട്ട ബസ് ഹരിപ്പാട്ട് എത്തിയപ്പോൾ…
Read More