“മലബാറി പെണ്ണെ…” ഒരൊന്നൊന്നര പ്രണയകഥയിലെ പുതിയ വീഡിയോ ഗാനം…

ഒരൊന്നൊന്നര പ്രണയകഥയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. മലബാറി പെണ്ണെ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ഹരിനാരായണന്റെ വരികള്‍ക്ക് വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം പകര്‍ന്നിരിക്കുന്നത് ആനന്ദ് ആണ്. ഷെബിന്‍ ബെന്‍സണ്‍, സായ ഡേവിഡ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. വിനയ്‌ഫോര്‍ട്ട്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ, വിനോദ് കോവൂര്‍, വേണുമച്ചാട്, നാസ്സര്‍ ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോള്‍ഡണ്‍ ഗ്ലോബിന്റെ ബാനറില്‍ എം.എം.ഹനീഫ, നിധിന്‍ ഉദയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read More

വയനാടിൽ രാഹുലിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായ് പ്രിയങ്ക ഗാന്ധി

മാനന്തവാടി: വയനാട്ടിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ മികവുകൾ എണ്ണിപ്പറഞ്ഞ് സഹോദരി  പ്രിയങ്കയുടെ പ്രസംഗം. വയനാട്ടിലെ പ്രചാരണ പരിപാടിക്കിടെയാണ് സഹോദരനെക്കുറിച്ച് വാതോരാതെയാണ് പ്രിയങ്ക സംസാരിച്ചത്. ജനിച്ച നാൾമുതൽ എനിക്ക് അറിയാവുന്ന ഒരാൾക്ക് വേണ്ടി കൂടിയാണ് വോട്ട് ചോദിക്കുന്നതെന്ന മുഖവുരയോടെയാണ് പ്രിയങ്ക രാഹുലിനെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. “കഴിഞ്ഞ പത്ത് വര്‍ഷമായി വ്യക്തിപരമായ അധിക്ഷേപങ്ങളെ അതിജീവിച്ചാണ് രാഹുൽ ഗാന്ധി നിലനിൽക്കുന്നത്. ആരെന്നും എന്തെന്നും അറിയാതെയാണ് പലരും അവനെ അധിക്ഷേപിക്കുന്നത്. രാഹുൽ ഇപ്പോഴും എനിക്ക് പ്രിയപ്പെട്ട സഹോദരനാണ്. എന്നേക്കാൾ രണ്ട് വയസ്സ് മൂത്തതാണ്. എന്‍റെ…

Read More

ലൈംഗിക ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്!

ന്യൂഡല്‍ഹി: തനിക്കെതിര ഉയര്‍ന്ന ലൈംഗിക ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്ക് എനിക്ക് ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ആരോപണത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മറുപടി നല്‍കിയത്. ‘ഒരു ജൂനിയര്‍ ജീവനക്കാരി വിചാരിച്ചാല്‍ ഇത്ര വലിയ ഗൂഢാലോചന നടക്കില്ല, പിന്നില്‍ വന്‍ സംഘമാണ്. ദ് വയര്‍, ലീഫ് ലെറ്റ്, കാരവന്‍, സ്ക്രോള്‍ എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് തനിക്ക് കത്തുകള്‍ ലഭിച്ചു. തനിക്കെതിരെ ലൈംഗികപീഡന പരാതി ഉയര്‍ന്നെന്നാണ് ആ കത്തുകളില്‍ ഉണ്ടായിരുന്നത്. കോടതി ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ്…

Read More

നിരീക്ഷകന്റെ സസ്പെൻഷൻ വിവാദത്തിൽ; സസ്പെൻഡ് ചെയ്ത നടപടി ന്യായീകരിച്ച് തിരഞ്ഞെടുപ്പുകമ്മിഷൻ!

ഒഡിഷ: സംബൽപുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച നിരീക്ഷകനെ തിരഞ്ഞെടുപ്പുകമ്മിഷൻ സസ്പെൻഡ് ചെയ്ത നടപടിയെ കമ്മിഷൻ ന്യായീകരിച്ചു. കർണാടക കേഡറിലെ 1996 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്സിനെയാണ് കമ്മിഷൻ ബുധനാഴ്ച രാത്രി നീക്കിയത്. കർണാടക പിന്നാക്കക്ഷേമവകുപ്പു സെക്രട്ടറിയാണ് മുഹമ്മദ് മുഹ്സിൻ. നടപടിക്കെതിരേ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വാഹനം പരിശോധിക്കരുതെന്ന നിയമം നിലവിലില്ലെന്നാണ് കോൺഗ്രസിന്റെ വാദം. പരിശോധനയിൽനിന്ന് എസ്.പി.ജി. സുരക്ഷയുള്ളവരെ ഒഴിവാക്കിയ 2019 മാർച്ച് 22-ലെയും 2014 ഏപ്രിൽ 10-ലെയും കമ്മിഷൻ ഉത്തരവ് ലംഘിച്ചതിനാണ് സസ്പെൻഷനെന്നാണ് കമ്മിഷന്റെ വിശദീകരണം. ഔദ്യോഗികവാഹനങ്ങൾ പ്രചാരണത്തിനുപയോഗിക്കുന്ന…

Read More

പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ്; ക്രൂരമായി മാനഭംഗപ്പെടുത്തി കത്തിച്ചു കെട്ടിതൂക്കിയെന്ന് വീട്ടുകാർ!

ബെംഗളൂരു: കഴിഞ്ഞ ഏപ്രിൽ 13ന് കാണാതായ 22 കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്ഥാനത്ത് റായ്ചൂരിലെ വനമേഖലയിൽ മരത്തില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ച നിലയിലായിരുന്നു, പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷമാണ് കൊല്പപെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിഷാദ രോഗത്തെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം പൊലീസിന്റെ വാദം വീട്ടുകാര്‍ നിഷേധിക്കുകയാണ് ഉണ്ടായത്. പെണ്‍കുട്ടിയുടെ കാമുകനെ കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ കാമുകനാണ് ഇതിന് പിന്നിലെന്നാണ് വീട്ടുകാര്‍ ആരോപിച്ചു. ചുട്ടുകൊന്ന ശേഷം മരത്തിൽ കെട്ടിത്തൂക്കിയതാണെന്നും…

Read More

റണ്‍മഴ കണ്ട പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു

കൊല്‍ക്കത്ത: ഐപിഎല്ലിലെ റണ്‍മഴ കണ്ട പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 10 റണ്‍സിന്റെ നേരിയ ജയവുമായാണ് ആര്‍സിബി തടിതപ്പിയത്. ഈ സീസണില്‍ ആര്‍സിബിയുടെ രണ്ടാം വിജയമാണിത്. 214 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 203 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറുകളിലെ വെടിക്കെട്ടുമായി റസ്സൽ കൊൽക്കത്തയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ബാംഗ്ലൂർ തിരിച്ചുവന്നു. 25 പന്തിൽ രണ്ട് ഫോറും ഒമ്പത് സിക്സും സഹിതം 65 റൺസെടുത്ത റസ്സൽ ബാംഗ്ലൂരിന്…

Read More

അബദ്ധത്തിൽ വോട്ട് കുത്തിയത് ബി.ജെ.പി.യ്ക്ക്; അപരാധത്തിൽ മനംനൊന്ത് വിരൽമുറിച്ച് പ്രായശ്ചിത്തം!!

ബുലന്ദ്ഷഹർ: വോട്ട് ചെയ്യുന്ന തിരക്കിനിടയിൽ അബദ്ധത്തിൽ കുത്തിയത് ബി.ജെ.പി.സ്ഥാനാർഥിക്ക്. പൊറുക്കാനാവാത്ത അപരാധത്തിൽ മനംനൊന്ത് വിരൽതന്നെ മുറിച്ചുമാറ്റി. ബി.എസ്.പി. പ്രവർത്തകനായ പവൻകുമാറാണ് ബി.ജെ.പി.യുടെ സിറ്റിങ് എം.പി. ഭോലാ സിങ്ങിന് വോട്ടുചെയ്തതിന് സ്വയം ശിക്ഷിച്ചത്. “വോട്ടിങ് യന്ത്രത്തിൽ ആനയ്ക്ക് കുത്തേണ്ടതിനുപകരം താമരയ്ക്കാണ് കുത്തിയത്. പിന്നെയൊന്നും ആലോചിച്ചില്ല” -ശിക്കാർപുരിലെ ഹുലാസൻ സ്വദേശിയായ പവൻകുമാർ പറഞ്ഞു. യോഗേഷ് വർമ ആയിരുന്നു ഇവിടെ എസ്.പി.-ബി.എസ്.പി. സഖ്യ സ്ഥാനാർഥി. യു.പി.യിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ 67.55 ശതമാനമാണ് പോളിങ്. ശേഷിക്കുന്ന 64 സീറ്റുകളിലേക്ക് അടുത്ത അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.

Read More

നരേന്ദ്രമോദിയെ ഡൽഹിയിൽനിന്ന് ഒഴിവാക്കാൻ ജനങ്ങൾ തീരുമാനിച്ചു; രാഹുൽഗാന്ധി

ബെംഗളൂരു: രാജ്യത്തെ ജനങ്ങൾ നരേന്ദ്രമോദിയെ ഡൽഹിയിൽനിന്നൊഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് സർക്കാർ രൂപവത്കരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പറഞ്ഞു. കോടിക്കണക്കിന് യുവാക്കളെ തൊഴിൽരഹിതരാക്കുന്നത് രാജ്യത്തെ ശക്തിപ്പെടുത്തില്ലെന്നോർക്കണം. രാജ്യസുരക്ഷയെക്കുറിച്ചുമാത്രമാണ് മോദി എപ്പോഴും പറയുന്നത്. വടക്കൻ കർണാടകയിലെ സംവരണമണ്ഡലമായ റായ്ച്ചൂരിൽ കോൺഗ്രസ്-ജെ.ഡി.എസ്. സംയുക്തറാലിയിൽ രാഹുൽ പറഞ്ഞു. അനിൽ അംബാനിക്ക് 30,000 കോടി രൂപയാണ് മോദി കൊടുത്തത്. എന്നാൽ, രാജ്യത്തെ കർഷകർക്ക് ഒരുരൂപപോലും നൽകിയില്ല. അധികാരത്തിലെത്തിയാൽ എല്ലാ മാസവും പാവപ്പെട്ട കർഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപവീതം നിക്ഷേപിക്കും. കാർഷികകടം എഴുതിത്തള്ളുന്നതിനുവേണ്ടി നീരവ് മോദി, മെഹുൽചോക്സി, വിജയ് മല്യ…

Read More

വോട്ടിംഗ് മെഷീനെ ‘ചലഞ്ച്’ ചെയ്ത വോട്ടറുടെ പേരിൽ കേസ്!!

ബെംഗളൂരു: ചലഞ്ച് വോട്ടിൽ പരാതി തെറ്റാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് നടപടി. വ്യാഴാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പുനടന്ന ദക്ഷിണ കന്നഡയിലെ പടുബിദ്രി എല്ലൂരിലെ പോളിങ് ബൂത്തിലാണ് സംഭവം. വിവിപാറ്റ് പ്രദർശിപ്പിച്ച ചിഹ്നം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ‘ചലഞ്ച്’ ചെയ്ത വോട്ടറുടെ പേരിലാണ് കേസ്. പടുബിദ്രി സ്വദേശി വീരേന്ദ്ര ലാൻസി കുമാർ ഡിസൂസയുടെ പേരിലാണ് പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ പോലീസ് കേസെടുത്തത്. ചിഹ്നത്തിൽ വിരലമർത്തിക്കഴിഞ്ഞാൽ വിവിപാറ്റ് വോട്ടിങ് യന്ത്രത്തിലെ ഡിസ്‌പ്ലേയിൽ ഏഴുസെക്കൻഡ് അത് തെളിയും. എന്നാൽ, താൻ വോട്ടുചെയ്ത സ്ഥാനാർഥിയുടെ ചിഹ്നമല്ല തെളിഞ്ഞതെന്നാണ് വീരേന്ദ്ര ലാൻസി കുമാറിന്റെ പരാതി. അതനുസരിച്ച് അദ്ദേഹം ചലഞ്ച്…

Read More
Click Here to Follow Us