സുമലത പ്രസംഗിച്ചുകൊണ്ടിരിക്കെ ശല്യപ്പെടുത്താൻ ശ്രമിച്ചു;സുമലത അനുകൂലികളും ദൾ പ്രവർത്തകരും തമ്മിൽ പൊരിഞ്ഞ അടി.

ബെംഗളൂരു : തെരഞ്ഞെടുപ്പാകുമ്പോൾ അടിപിടിയെല്ലാം സ്വാഭാവികം, ചേരിതിരിഞ്ഞുള്ള അക്രമണങ്ങൾ പലപ്പോഴും കാണാറുള്ള കാഴ്ചയാണ്. ജെഡിഎസിന്റെ ശക്തികേന്ദ്രമായ മണ്ഡ്യ പോലുള്ള സ്ഥലത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായുള്ള സുമലതയുടെ പ്രചരണ പരിപാടികൾ ജെഡിഎസ് അണികൾ പലരും വികാരപരമായാണ് നേരിടുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ദേവനഹള്ളിയിൽ സുമലത പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ബൈക്കിലെത്തിയ ജെഡിഎസ് പ്രവർത്തകർ തുടർച്ചയായി ഹോൺ മുഴക്കുകയായിരുന്നു. പിന്നെ അവിടെ അരങ്ങേറിയത് പൊരിഞ്ഞ അടി ആയിരുന്നു.രണ്ട് വിഭാഗവും തമ്മിൽ ഏറ്റുമുട്ടി. 3 ദൾ പ്രവർത്തകർ പരിക്കേറ്റ് ആശുപത്രിയിലായി.

Read More

കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ.എം.മാണി അന്തരിച്ചു.

കൊച്ചി: കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ…

Read More

നോട്ട് നിരോധനത്തിനു പിന്നിൽ ഞെട്ടിക്കുന്ന അഴിമതിയെന്ന് കോൺഗ്രസ്; വീഡിയോ പുറത്ത്!!!

ഡൽഹി: വിദേശത്തുനിന്ന് മൂന്ന് സീരീസിൽ വ്യാജനോട്ട് പ്രിന്റ് ചെയ്ത് നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇന്ത്യയിലെത്തിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നോട്ട് നിരോധനത്തിനു പിന്നിൽ ഞെട്ടിക്കുന്ന അഴിമതിയെന്ന് കോൺഗ്രസ് ആരോപിക്കുന്നു.ബി ജെ പി അധ്യക്ഷൻ അമിത് ഷായ്ക്കും ഇതിൽ പങ്കുണ്ടെന്ന് സിബൽ ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് ലഭിച്ച ഒളിക്യമറാ ദൃശ്യങ്ങൾ കോൺഗ്രസ് ഇതിന് തെളിവായി പുറത്തുവിട്ടു. സെൻട്രൽ സെക്രട്ടേറിയേറ്റിലെ ഫീൽഡ് അസിസ്റ്റന്റായ ഉദ്യോഗസ്ഥൻ സംസാരിക്കുന്നതിന്റെ വീഡിയോയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇത്തരത്തിൽ വിദേശത്തുനിന്ന് എത്തിച്ച പണം രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും മാറ്റി…

Read More

ടിക്ക് ടോക്ക് നിരോധിക്കുമോ? യുവാക്കളുടെ ഹരമായി മാറിയ ചൈനീസ് ആപ്പ് നിരോധിക്കണം എന്ന ആവശ്യവുമായി കര്‍ണാടക വനിതാ കമ്മിഷന്‍ കോടതിയെ സമീപിക്കുന്നു.

ബെംഗളൂരു : ചെറു വീഡിയോകളും എഫെക്ട്സ് കളുമായി യുവാക്കളുടെ ഹരമായി മാറിയ ടിക്ക് ടോക്ക് എന്നാ ചൈനീസ് ആപ്പ് നിരോധിക്കണം എന്ന ആവശ്യവുമായി കര്‍ണാടക വനിതാ കമ്മീഷന്‍ നാളെ കോടതിയെ സമീപിക്കും.കഴിഞ്ഞ ആഴ്ചയാണ് ടിക്ക് ടോക്ക് നിരോധിക്കുന്നതിനെ ക്കുറിച്ച് ആലോചിച്ചുകൂടെ എന്ന് മദ്രാസ്‌ ഹൈകോടതി കേന്ദ്രത്തോട് ആരാഞ്ഞത്. അശ്ലീലം നിറഞ്ഞ ചിത്രങ്ങളെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനാല്‍ ആണ് തങ്ങള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത് എന്ന് കര്‍ണാടക വനിതാ കമ്മീഷന്‍ ശ്രീമതി നഗലക്ഷ്മി ബായി അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന് ഇതുവരെ…

Read More

പ്രാദേശികതലത്തിൽ ഭിന്നത രൂക്ഷമായതിനെത്തുടർന്ന് രാഹുൽഗാന്ധിയെ പങ്കെടുപ്പിച്ച് സംയുക്ത റാലി!!

ബെംഗളൂരു: സംസ്ഥാനത്ത് പ്രാദേശികതലത്തിൽ ഭിന്നത രൂക്ഷമായതിനെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ പങ്കെടുപ്പിച്ച് സംയുക്ത റാലി നടത്താനാണ് തീരുമാനം. കോൺഗ്രസ്-ജനതാദൾ(എസ്) ശക്തികേന്ദ്രങ്ങളിൽ പ്രാദേശികതലത്തിലെ തർക്കവും ഭിന്നതയും ഇരു പാർട്ടിനേതൃത്വങ്ങളെയും ആശങ്കയിലാക്കുന്നു. മാണ്ഡ്യ, മൈസൂരു, ഹാസൻ എന്നിവിടങ്ങളിലാണ് കൂടുതൽ പ്രശ്നം. മാണ്ഡ്യയിൽ സഖ്യസ്ഥാനാർഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി(ജെ.ഡി.എസ്.)ക്കെതിരേ കോൺഗ്രസ് പ്രാദേശികനേതൃത്വം ശക്തമായി രംഗത്തുണ്ട്. സ്വതന്ത്രസ്ഥാനാർഥി സുമലതയ്ക്കാണ് അവരുടെ പിന്തുണ. കോൺഗ്രസ് പ്രാദേശികനേതാക്കൾ ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയത് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയാണ്. മാണ്ഡ്യയിലെ പ്രാദേശികനേതാക്കളുമായി സിദ്ധരാമയ്യ ചർച്ചനടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല.…

Read More

ചൂതാട്ടം വഴി ലാഭമുണ്ടാക്കിയ യുവാവിനെ സുഹൃത്തുക്കൾ തലക്കടിച്ച് കൊന്ന് പണം കവർന്നു.

ബെംഗളൂരു : പണത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന മനുഷ്യർ ഉണ്ട് ഈ നഗരത്തിൽ എന്ന് കാണിക്കുന്ന ഭീതി ജനകമായ ഒരു വാർത്തയാണ് ഇത്. സുഹൃത്തുക്കൾ ചേർന്ന് ചൂതാട്ടത്തിൽ പങ്കെടുക്കുകയും ഒരാൾക്ക് കൂടുതൽ പണം ലഭിക്കുകയും ചെയ്തതോടെ മറ്റുള്ളവർ അയാളെ കൊന്നു കളഞ്ഞു. ചൂതാട്ടത്തിൽ നിന്ന് ലഭിച്ച പണവുമായി മടങ്ങുന്നതിനിടെ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് തലക്കടിച്ചു കൊന്നു രാജരാജേശ്വരി നഗർ സ്വദേശി രമേശ് (33) ആണ് മരിച്ചത് സുഹൃത്തുക്കളുമായി ചൂതാട്ടത്തിൽ ഏർപ്പെട്ട രമേശിന് വൻ തുക ലഭിച്ചിരുന്നു എത്ര രൂപ നഷ്ടപ്പെട്ടു എന്ന് പോലീസിന്…

Read More
Click Here to Follow Us