പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്നു രാഹുൽ ഗാന്ധി

കാസര്‍കോഡ്:  പെരിയയില്‍ കൊലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസതി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കേസ് സിബിഐക്ക് കെെമാറുന്നതില്‍ എല്ലാവിധ സഹായവും തന്‍റെ പക്കല്‍ നിന്നുമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായി കൃപേഷിന്‍റെ അച്ഛന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുടുംബത്തിന് നീതി ലഭിക്കണമെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ പ്രതികരിച്ചു. ‘ഇതു ദുഃഖിക്കുന്ന കുടുംബത്തിനുള്ള എന്റെ വാഗ്ദാനമാണ്. നീതി ഉറപ്പാക്കും. ഇതു ചെയ്തവരോടും പറയാനും ഇതേയുള്ളൂ” രാഹുൽ പറഞ്ഞു. ഇന്നലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ രാഹുല്‍ തൃശുരില്‍ എത്തിയിരുന്നു. മുല്ലപ്പളളി, ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയ കോണ്‍ഗ്രസിന്‍റെ…

Read More

‘മേരാ നാം ഷാജി’യിലെ ‘മനസുക്കുള്ളെ’ എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ മേക്കിങ് വിഡിയോ..

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’യിലെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ‘മനസുക്കുള്ളെ’ എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ മേക്കിങ് വിഡിയോയാണ് പുറത്തിറങ്ങിയത്. മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.  ബിജു മേനോന്‍ കൂടാതെ ബൈജു, ആസിഫ് അലി, ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവന്‍ നവാസ്, ജി. സുരേഷ് കുമാര്‍, ടിനി ടോം, ജാഫര്‍ ഇടുക്കി, ഷഫീക്, അസീസ്, ജഗദീഷ് പ്രസാദ്, സാവിത്രി എന്നിവരും ചിത്രത്തിലുണ്ട്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നിവക്ക്…

Read More

ലോകത്തെ തന്നെ അവസാനത്തെ സൂപ്പര്‍ ‘കൊമ്പന്‍റെ’ അവസാന ചിത്രങ്ങള്‍ വൈറലാകുന്നു.

നിലത്ത് വരെ മുട്ടി നില്‍ക്കുന്ന കൊമ്പുകളുള്ള  ‘സൂപ്പര്‍ ടസ്ക്കേര്‍സ്’ ഇനത്തില്‍പ്പെട്ട ആനകളില്‍ ജീവനോടെ ബാക്കിയുള്ള അവസാന ചില ആനകളില്‍ ഒന്നാണ് കെനിയയിലെ സാവോ നിരകളില്‍ ചുറ്റിതിരിഞ്ഞിരുന്ന  ‘F_MU1’ എന്ന ആന. ഈ ആന മുത്തശ്ശിയുടെ പ്രായം 60 വയസായിരുന്നു. ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ വില്‍ ബുരാഡ് ലൂക്കാസ് പകര്‍ത്തിയ F_MU1ന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആനകള്‍ക്ക് ഒരു റാണിയുണ്ടെങ്കില്‍ അത് തീര്‍ച്ചയായു൦ F_MU1 ആണെന്നാണ്‌ വില്‍ പറയുന്നത്. മുപ്പതില്‍ താഴെയാണ് ആഫ്രിക്കയില്‍ ജീവനോടെയുള്ള സൂപ്പര്‍ ടസ്ക്കേര്‍സ് ആനകളുടെ എണ്ണം. സാവോ ട്രസ്റ്റിന്‍റെയും കെനിയ വൈല്‍ഡ്‌ ലൈഫ്…

Read More

മുന്‍ എ.ഐ.സി.സി വക്താവും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു;കുടുംബധിപത്യത്തില്‍ മനം മടുത്തു;ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ്‌ കോണ്‍ഗ്രസിന്‌ ഉള്ളത് എന്ന് ആരോപണം.

ഡല്‍ഹി :കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ പറഞ്ഞു. വിശ്വാസത്തിലെടുത്ത ബിജെപി അദ്ധ്യക്ഷൻ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനുള്ള മറുപടി രാജ്യം മുഴുവൻ നൽകികൊണ്ടിരിക്കുകയാണെന്നും ബിജെപിയിൽ ചേർന്ന ശേഷം ടോം വടക്കൻ പറഞ്ഞു. കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നൊരോപിച്ചാണ് സോണിയാ ഗാന്ധിയുടെ  അടുത്ത അനുയായികൂടിയായിരുന്ന ടോം വടക്കൻ കോൺഗ്രസ് വിടുന്നത്. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ്…

Read More

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റു ധാരണയായി

ബംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റുവിഭജനത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ധാരണയായത്‌. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ ദേവഗൗഡയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സീറ്റ് ധാരണയായത്. 10 സീറ്റുകള്‍ വേണമെന്ന വാശിയില്‍ ജെഡിഎസ് ഉറച്ചു നിന്നെങ്കിലും, ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ തീരുമാനമാകുകയായിരുന്നു. തീരുമാനമനുസരിച്ച് 20 സീറ്റുകളില്‍ കോണ്‍ഗ്രസും 8 സീറ്റുകളില്‍ ജെഡിഎസും മത്സരിക്കും. ഉത്തര കന്നഡ, ചിക്കമംഗളൂരു, ഷിമോഗ, തുംകൂര്‍, ഹാസന്‍, മാണ്ഡ്യ, ബംഗളൂരു നോര്‍ത്ത്, വിജയപുര എന്നീ സീറ്റുകളില്‍  ജെഡിഎസ് മത്സരിക്കും. സീറ്റു വിഭജനത്തില്‍ തര്‍ക്കം…

Read More

സുമലത മുഖ്യമന്ത്രിക്ക് നല്‍കുന്നത് ഉറക്കമില്ലാത്ത ദിനങ്ങള്‍;വിജയമുറപ്പിക്കാന്‍ കുമാരസ്വാമിയും മകന് അര്‍ദ്ധരാത്രി ജ്യോത്സ്യനെ സന്ദര്‍ശിച്ചു;മടങ്ങിയത് പുലര്‍ച്ചെ.

ബെംഗളൂരു : മാണ്ഡ്യ ലോകസഭ മണ്ഡലം താരപ്പോരട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ ജെ ഡി എസ് സ്ഥാനാര്‍ഥിയും സിനിമ താരവുമായ നിഖില്‍ ഗൌഡയുടെ പിതാവ് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ആകെ ടെന്‍ഷനില്‍ ആണ്,കോണ്‍ഗ്രസ്‌ ജെ ഡി എസ്സിന് നല്‍കിയ സീറ്റ് ആണ് ഇത് എങ്കിലും,വളരെ ആയാസ രഹിതമായി ജയിച്ച് കയറാം എന്ന് കരുതിയിരുന്നു എങ്കിലും സാഹചര്യം ഇപ്പോള്‍ വളരെ പ്രതികൂലമാണ്. മുന്‍ കേന്ദ്ര സംസ്ഥാന മന്ത്രിയും സൂപ്പര്‍ താരവുമായ റിബല്‍ സ്റ്റാര്‍ അംബരീഷിന്റെ വിധവ സുമലത മാണ്ഡ്യയില്‍ സ്വതന്ത്രയായി മത്സരിക്കും എന്നാ കാര്യം ഉറപ്പിച്ച് പറഞ്ഞു കഴിഞ്ഞു,ഡി…

Read More

മലയാളികൾ ഒന്നിച്ച് നിന്ന് നടത്തിയ പോരാട്ടം വിജയത്തിലേക്ക്;കണ്ണൂർ എക്സ്പ്രസ് 2 ദിവസത്തിനകം യശ്വന്ത്പുരയിൽ നിന്ന് ആരംഭിക്കാൻ റെയിൽവേമന്ത്രി ഡി.ആർ.എം ന് നിർദ്ദേശം നൽകി;ബാനസവാടിയിലേക്ക് മാറ്റിയ ഉത്തരവ് പിൻവലിച്ചു.

ബെംഗളൂരു : ഇന്നലെ രാവിലെ മുന് റയിൽവേ മന്ത്രി കൂടിയായ കേന്ദ്രമന്തി ഡി.വി.സദാനന്ദഗൗഡ, റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനെ നേരിട്ടുകണ്ട് കണ്ണൂര്‍ എക്‌സ്പ്രസ്, യാതൊരു തത്വദീക്ഷയുമില്ലാതെ യശ്വന്തപുരത്തുനിന്നു ബാനസവാടിയിലേക്ക് മാറ്റിയതുമൂലം അനേകായിരം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പെടുത്തി. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട റെയില്‍വെ മന്ത്രി ഉടനെ തന്നെ നടപടി സ്വീകരിക്കാമെന്നേറ്റു. ഉച്ചയോടെ പീയൂഷ് ഗോയല്‍ സദാനന്ദഗൗഡയുമായി ഫോണില്‍ ബന്ധപ്പെട്ട്, കണ്ണുര്‍ എക്‌സ്പ്രസ് യശ്വന്തപുരത്തുനിന്നു മാറ്റിക്കൊണ്ട് മുമ്പിറക്കിയ ഉത്തരവ് പിന്‍വലിച്ച്, പുതിയ ഉത്തരവിറക്കാന്‍ ഡിആര്‍എം ന് നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ചു. കണ്ണൂര്‍ എക്‌സ്പ്രസ് രണ്ടുദിവസത്തിനകം യശ്വന്തപുരത്തുനിന്ന്…

Read More

കർണാടക-കേരള ആർ ടി സി ബസുകളിലെ വിഷു സ്പെഷൽ സർവ്വീസുകളിൽ ബുക്കിംഗ് ആരംഭിച്ചു;ഏപ്രിൽ 12 വെള്ളിയാഴ്ചയിലെ ടിക്കറ്റുകൾ വളരെ വേഗത്തിൽ തീരുന്നു.

ബെംഗളൂരു : വിഷു – ഈസ്റ്റർ അവധിക്ക് കർണാടക കേരള ആർ ടി സി ബസുകളിൽ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഏപ്രിൽ 12 ന് വെളളിയാഴ്ചത്തെ ടിക്കറ്റിൽ നല്ലൊരു ശതമാനം ആദ്യ മണിക്കൂറിൽ തന്നെ വിറ്റുപോയി. സ്വകാര്യ ബസുകളേക്കാൾ കുറഞ്ഞ നിരക്ക് ആണ് കർണാടക – കേരള ആർടിസികൾ ഈടാക്കുന്നത്. കൗണ്ടറുകൾ വഴിയും വെബ് സൈറ്റുകളിലൂടെയും ടിക്കറ്റുകൾ ഉറപ്പാക്കാം. കർണാടക ആർ ടി സി വെബ് സൈറ്റിലേക്ക് പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. കേരള ആർടിസിയെ ബന്ധപ്പെടാനും വെബ് സൈറ്റ് വിവരങ്ങൾക്കും ഇവിടെ ക്ലിക്ക്…

Read More

ദേവഗൗഡയുടെയും കുടുംബാംഗങ്ങളുടെയും കൂട്ടക്കരച്ചിലിന്റെ വേദിയായി തിരഞ്ഞെടുപ്പ് പ്രചാരണറാലി!!

ബെംഗളൂരു: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹാസനിൽ കൊച്ചുമകനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച വേദിയിൽ ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ കരഞ്ഞു. കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽ കൊണ്ടുവരുന്നതിൽ എതിർപ്പുയരുന്നത് ചൂണ്ടിക്കാട്ടിയാണ് മുൻ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡ വികാരാധീനനായി കരഞ്ഞത്. ഇതുകണ്ട് വേദിയിലുണ്ടായിരുന്ന മകനും മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയും കൊച്ചുമകൻ പ്രജ്വൽ രേവണ്ണയും കരഞ്ഞു. അങ്ങനെ തിരഞ്ഞെടുപ്പ് പ്രചാരണറാലി കുടുംബാംഗങ്ങളുടെ കൂട്ടക്കരച്ചിലിന്റെ വേദിയായി. വർഷങ്ങളായി ദേവഗൗഡ വിജയിച്ചുപോന്ന ഹാസൻ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയ്ക്കുവേണ്ടിയാണ് ദേവഗൗഡ ഒഴിഞ്ഞത്. മൈസൂരുവിലോ ബെംഗളൂരു നോർത്തിലോ മത്സരിക്കുമെന്നാണ് ദേവഗൗഡ അറിയിച്ചത്. മകനും മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകനാണ്…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എട്ടിന്റെ പണികിട്ടിയത് ജ്യോത്സ്യൻമാർക്ക്!!

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാണ്ഡ്യയിലെ  ജ്യോത്സ്യന്മാരുടെ വീടിനുമുന്നിൽ സ്ഥാപിച്ച ഹസ്തരേഖ പരസ്യബോർഡുകൾ തിരഞ്ഞെടുപ്പ് അധികൃതർ മാറ്റി. പെരുമാറ്റച്ചട്ടം വന്നതിനുപിന്നാലെയാണ് നടപടി. കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിക്ക് സമാനമാണ് ഹസ്തരേഖാശാസ്ത്ര ബോർഡുകൾ എന്നാണ് അധികൃതരുടെ വാദം. ബോർഡിലെ കൈപ്പത്തി ഭാഗം കടലാസ് ഉപയോഗിച്ച് മറച്ചു. രാഷ്ട്രിയപ്പാർട്ടികളോ സ്ഥാനാർഥികളോ ചട്ടലംഘനം നടത്തുന്നത് പരിശോധിക്കാൻ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. നഗരത്തിലെ പ്രധാന ബേർഡുകൾ, കൊടികൾ, നോട്ടീസുകൾ മുതലായവ സംഘം നീക്കംചെയ്തു. ഇതിനു പിന്നാലെയാണ് ഹസ്തരേഖാ ബോർഡുകൾ മറച്ചത്. ഏപ്രിൽ 18 വരെ നടപടി തുടരുമെന്ന് റവന്യൂവകുപ്പ് ഓഫീസർ അറിയിച്ചു. മാണ്ഡ്യയ്ക്കുപുറമേ…

Read More
Click Here to Follow Us