ഭീകരര്‍ക്ക് എതിരെ തിരിച്ചടിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും. ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം.”  നരേന്ദ്രമോദി പറഞ്ഞു. “നമ്മുടെ അയല്‍ക്കാര്‍ ഗൂഢാലോചന നടത്തി ഇന്ത്യയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ അവർ ചെയ്തത് വളരെ വലിയ തെറ്റാണ്.” മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുപരിപാടിയായ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ ഘട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നിന്ന്…

Read More

വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച് മോഹന്‍ലാല്‍

രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലികൊടുത്ത ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് മേഹന്‍ലാല്‍ ജവാന്മാരെ അനുസ്മരിച്ചത്. “രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്ബോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്. അവര്‍ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച്‌ തിരുച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ദുഃഖത്തില്‍ നമുക്കും പങ്കുച്ചേരാം”മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read More

നഗരത്തിലെ മലയാളികളോടുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ ധര്‍ണ;പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് കെ.കെ.ടി.എഫ്.

Karnataka Kerala Traveller’s Forum ബഹുമാന്യ സുഹൃത്തുക്കളെ,പതിറ്റാണ്ടുകളായി കൃത്യസമയത്തു യാത്ര പുറപ്പെടുകയും ലക്ഷക്കണക്കിന് മലയാളികളായുള്ള യാത്രക്കാർക്കു സൗകര്യപ്രദമായ സമയത്തു യെശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂർക്ക് പ്രതിദിന സർവീസ് നടത്തി വന്നിരുന്ന കണ്ണൂർ എക്സ്പ്രസ്സ്‌ ട്രെയിനിന്റെ പുറപ്പെടുന്ന സ്റ്റേഷൻ ബനസ്‌വാഡി യിലേക്ക് അകാരണമായി മാറ്റിയ വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. മലയാളികൾ ധാരാളം അധിവസിക്കുന്ന ഉത്തര, പശ്ചിമ ബാംഗളൂരിൽ നിന്നുള്ള പതിനായിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി, യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങൾ കൂടെ ഇല്ലാത്ത, നാളിതുവരെ ഒരു ട്രെയിൻ പോലും യഥാസമയത്തു പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്തിട്ടില്ലാത്ത, എത്തിച്ചേരാൻ…

Read More

ബജറ്റ്സമ്മേളനത്തിൽ ബി.ജെ.പി. പ്രതിഷേധത്തിനിടെ ധനബിൽ പാസാക്കി!

ബെംഗളൂരു: ബി.ജെ.പി. സഭാതളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും ധനബിൽ ചർച്ചയ്ക്കെടുക്കാതെ പാസാക്കി സഭ  പിരിഞ്ഞു. സഭാസമ്മേളനകാലത്ത് മുങ്ങിയ കോൺഗ്രസ് എം.എൽ.എ.മാരും സർക്കാരിന് പിന്തുണ പിൻവലിച്ച സ്വതന്ത്രനടക്കം മറ്റ് രണ്ട് അംഗങ്ങളും സഭയിൽ തിരിച്ചെത്തിയതിനാൽ ധനബില്ലിൽ വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടതില്ലെന്ന് ബി.ജെ.പി. തീരുമാനിച്ചിരുന്നു. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ആരോപിച്ചാണ് ആദ്യം സഭ തടസ്സപ്പെടുത്തിയത്. എന്നാൽ, ഭരണപക്ഷ എം.എൽ.എ.യ്ക്ക് കൂറുമാറാൻ കോടികൾ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവന്നതോടെ പ്രതിഷേധത്തിന്റെ ദിശ മാറ്റി. ശബ്ദരേഖയിൽ സർക്കാർ പ്രഖ്യാപിച്ച പ്രത്യേകസംഘത്തിന്റെ അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പിന്നീടുള്ള പ്രതിഷേധം. ബജറ്റ് സമ്മേളനം ആറിന് തുടങ്ങിയത് മുതൽ ബി.ജെ.പി. പ്രതിഷേധത്തിലായിരുന്നു. സഭ തുടർച്ചയായി…

Read More

നടുറോഡിൽ ബൈക്കഭ്യാസ പ്രകടനം നടത്തുന്നവരെ പിടിക്കാൻ ഓരോ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക സംഘം;പിടിക്കപ്പെടുന്നവർക്ക് ജയിൽ ശിക്ഷക്കൊപ്പം ലൈസൻസ് റദ്ദാക്കലും;വണ്ടി വിട്ടുകൊടുക്കില്ല.

ബെംഗളൂരു : ബൈക്ക് വീലിങ് അടക്കമുള്ള യുവാക്കൾ നടുറോട്ടിൽ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ പരിസരവാസികളേയും യാത്രക്കാരെയും വളരെയധികം അലോസരപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.രാമനഗര ജില്ലയിൽ ബി എം ടി സി ബസ് കത്തുന്നതിനും 3 പേരുടെ മരണത്തിനുമിടയാക്കിയ സംഭവം അതിൽ അവസാനത്തേത് മാത്രമാണ്. വീലിങ്ങ് ഭീഷണിക്കെതിരെ കോഡിഗെഹ ള്ളി നിവാസികൾ റോഡ് ഉപരോധം നടത്തിയിരുന്നു. എ എസ് ഐ മാരുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലും രണ്ടുമാസത്തിനകം ആൻറി വീലിംഗ് ആൻഡ് ഡ്രാഗ് യൂണിറ്റുകൾ രൂപീകരിക്കും ബൈക്ക് അഭ്യാസം കൂടുതലായി നടക്കുന്ന മേഖലകളിൽ മഫ്തിയിലുള്ള പോലീസും ഉണ്ടാകും പിടിക്കപ്പെടുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതോടൊപ്പം…

Read More

പുല്‍വാമയില്‍ നടന്നത് കാശ്മീരിലെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം!

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കശ്മീര്‍ ഭീകരാക്രമണത്തില്‍ ഉപയോഗിച്ചത് 350 കിലോയോളം വരുന്ന സ്‌ഫോടകവസ്തുകളെന്ന് സൂചന. പുല്‍വാമയില്‍ നടന്നത് കാശ്മീരിലെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം. ആക്രമണത്തില്‍ ഇതുവരെ 44 ജവാന്‍മാര്‍ വീരമൃത്യു വരിച്ചെന്നാണ് വിവരം. ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് വൈകീട്ട് 3.25 നാണ്, ജമ്മുകശ്മീരിന്റെ ചരിത്രത്തില്‍ തന്നെ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. 78 ബസുകളിലായി ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് മടങ്ങിയ ജവാന്മാരെയാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. സിര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനിടയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍…

Read More

വിദ്യാർത്ഥിനിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങാൻ നിർബന്ധിച്ച പ്രൊഫസറെ സസ്പെന്റ് ചെയ്തു.

ബെംഗളൂരു: ഗവേഷണ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് നിർബന്ധിക്കുകയും ചെയ്ത ധർവാടിലെ കർണാടക യൂണിവേഴ്സിറ്റി പ്രഫസറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. കെ.എം ഹൊസമണിയെയാണ് സസ്പെന്റ് ചെയ്തത്, കെമിസ്ട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഈ പ്രഫസർക്കെതിരെ വിദ്യാർത്ഥിനി വൈസ് ചാൻസലർക്ക് നൽകിയ പരാതിയിലാണ് നടപടി.

Read More

റെയിൽവേ അവഗണനയ്ക്കെതിരേ ബനാസവാടി സ്റ്റേഷനിൽ ഒപ്പു ശേഖരണം ആരംഭിച്ചു.

ബെംഗളൂരു: മലയാളികളോടുള്ള റെയിൽവേ അവഗണനയ്ക്കെതിരേ ബനാസവാടി റയിൽവേ സ്റ്റേഷനിൽ ഒപ്പു ശേഖരണം ആരംഭിച്ചു. കേരള സമാജത്തിന്റെ നേതൃത്ത്വത്തിലാണ് ഒപ്പു ശേഖരണം ആരംഭിച്ചത്. അമ്പതിനായിരം പേരുടെ ഒപ്പുശേഖരണം നടത്താനാണ് ലക്ഷ്യമിടുന്നത്. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് സിറ്റി സ്റ്റേഷനിൽ ധർണ നടത്തും. സമാധാനപരമായി സമരം നടത്താനാണ് തീരുമാനമെന്ന് കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ അറിയിച്ചു. യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക്‌ മാറ്റിയതിൽ മലയാളിസംഘടനാഭാരവാഹികളായ ഹരി നായരുടെയും ജീവൻ രാജിന്റെയും നേതൃത്വത്തിൽ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റിയുടെ ബെംഗളൂരു സോണൽ കമ്മിറ്റി ഇൻചാർജായ ഗംഗരാജുമായി കൂടിക്കാഴ്ച നടത്തി.…

Read More

പുല്‍വാമ തീവ്രവാദി ആക്രമണത്തില്‍ മാണ്ഡ്യ സ്വദേശിയായ ജവാന് വീരമൃത്യു;കാശ്മീരില്‍ എത്തിയത് 3 ദിവസം മുന്‍പ് മാത്രം.

ബെംഗളൂരു: ഇന്നലെ കാശ്മീരില്‍ നടന്ന നാടിനെ നടുക്കിയ ഭീകരാക്രമണത്തില്‍ മാണ്ഡ്യ സ്വദേശിയായ സി ആര്‍ പി എഫ് ജവാന്‍ എച്.ഗുരുവിനു വീരമൃത്യു.മദ്ദൂര്‍ താലൂക്കിലെ ഗുഡിഗരെ വില്ലേജിലെ ഹോയ്യന്നയുടെ മകന്‍ ആണ് ഗുരു. എട്ടു വര്ഷം മുന്‍പാണ്‌ ഗുരു സൈന്യത്തില്‍ ചേര്‍ന്നത്‌,കാശ്മീരില്‍ വരുന്നതിനു മുന്‍പ് ജാര്‍ഘണ്ടില്‍ ആയിരുന്നു സേവനം ചെയ്തിരുന്നത്,ഫെബ്രുവരി 10 ന് ആണ് കാശ്മീരില്‍ എത്തിയത്,സംഭവം നടക്കുന്നതിന്റെ അതെ ദിവസം ഉച്ചക്ക് കൂടി ഗുരു അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു.ആറുമാസം മുന്‍പ് മാത്രമാണ് ഗുരുവിന്റെ വിവാഹം കഴിഞ്ഞത്,ഭാര്യ കലാവതി.

Read More

“ജനാധിപത്യ സ്വാതന്ത്ര്യവും മതവിശ്വാസവും”സെമിനാർ.

ബെംഗളൂരു: സർഗ്ഗധാര മാർച്ച് 3 ഞായറാഴ്ച 3.30ന്, ജലഹള്ളി ക്രോസ്, റോക്ക് ലൈൻ മാളിന്  സമീപമുള്ള ദീപ്തി ഹാളിൽ വച്ച്, “ജനാധിപത്യ സ്വാതന്ത്ര്യവും മതവിശ്വാസവും” എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു. സുധാകരൻ രാമന്തളി, ആർ.കെ.ആചാരി, തലവടി ഗോപാലകൃഷ്ണൻ, പ്രേംകുമാർ,  ഫാദർ  മാത്യു ചന്ദ്രൻകുന്നേൽ      കൃഷ്ണകുമാർ കടമ്പൂർ   എന്നിവർ മുഖ്യപ്രഭാഷണം നടത്തും.9964352148.

Read More
Click Here to Follow Us