തിരുവല്ല: തിരുവല്ലയിലെ ചെറുകിട കച്ചവടക്കാർക്ക് വേണ്ടി വിൽപനയ്ക്കായി എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി ബെംഗളൂരു മലയാളി അറസ്റ്റിൽ. നഗരത്തിലെ സ്കൂളുകളിലും കോളേജുകളിലും കുട്ടികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരി വിഷ്ണു ഭവനിൽ ദേവാനന്ദിനെയാണ് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപത്ത് നിന്ന് തിരുവല്ല പൊലീസ് പിടികൂടിയത്.
മാന്യമായ വസ്ത്രം ധരിച്ച് സംശയം തോന്നാത്ത വിധമാണ് ബാംഗ്ലൂരിൽ നിന്നും കഞ്ചാവ് വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. തിരുവല്ലയിലെ ചെറുകിട കച്ചവടക്കാർക്ക് വേണ്ടി വിൽപനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.