സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി 112 വയസ്സില്‍ സമാധിയായി;നാട് നീങ്ങിയത് വിദ്യാഭ്യാസത്തിന് വേണ്ടി സമര്‍പ്പിതമായ ജീവിതം.

ബെംഗളൂരു : സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി 112 വയസ്സില്‍ സമാധിയായി.സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്തിന്റെ ആത്മീയ ആചാര്യന്‍ ആണ് തുംകൂര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി.ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നു കഴിഞ്ഞ പതിനഞ്ച് ദിവസമായി സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. സംസ്കാരം നാളെ.

തന്റെ സാമൂഹിക പ്രവര്‍ത്തനം കൊണ്ട് സ്വാമി അറിയപ്പെട്ടിരുന്നത് “നടക്കുന്ന ദൈവം” എന്നായിരുന്നു.ബ്രിട്ടീഷ് ഇന്ത്യയില്‍ മൈസൂര്‍ രാജ്യത്ത്  രാമനഗരക്ക് സമീപം മാഗഡിയില്‍ 1907 ഏപ്രില്‍ ഒന്നിന് ആണ് സ്വാമിയുടെ ജനനം.തുമുകുരു വില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യസം പൂര്‍ത്തിയാക്കിയതിന് ശേഷം ബാംഗ്ലൂര്‍ യുനിവേഴ്സിറ്റി യില്‍ നിന്ന് ബിരുദം എടുത്തു.2015 ല്‍ രാജ്യം പദ്മ ഭുഷന്‍ നല്‍കി ആദരിച്ചു,കര്‍ണാടക സര്‍ക്കാരിന്റെ കര്‍ണാടക രത്ന അവാര്‍ഡിനും അര്‍ഹാനയിട്ടുണ്ട്.

സിദ്ധാഗംഗ എഡ്യുകേഷന്‍ സൊസൈറ്റി സ്ഥാപിച്ച സ്വാമി നിരവധി പേര്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കുന്നതിനു സഹായിച്ചു.5നും  16 നും ഇടയില്‍ വയസ്സുള്ള 8500 കുട്ടികള്‍ സ്വാമിയുടെ ഗുരുകുലത്തില്‍ ഇപ്പോള്‍ വിദ്യ അഭ്യസിക്കുന്നുണ്ട്.ജാതി-മത-വര്‍ഗ-ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഇവിടെ അഡ്മിഷന്‍ ലഭിക്കും എന്ന് മാത്രമല്ല ഭക്ഷണവും താമസവും എല്ലാം സൌജന്യമാണ്.

ശിവകുമാരസ്വാമിയുടെ വിയോഗത്തെ തുടർന്നു കർണാടകയിലെ രാഷ്ട്രീയപാർട്ടികൾ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. സർക്കാരിനെതിരായ ബിജെപി നീക്കം പ്രതിരോധിക്കാൻ കോൺഗ്രസ് ബിഡദിയിലെ റിസോർട്ടിലേക്കു മാറ്റിയ എംഎൽഎമാരോട് തിരികെ പോകാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു. ഇന്നു നടത്താനിരുന്ന നിയമസഭാ കക്ഷിയോഗവും റദ്ദാക്കി.

മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുമകൂരുവിലെ സിദ്ധഗംഗ മഠത്തിലെത്തി. ദൾ–കോൺഗ്രസ് സർക്കാർ ഏകോപന സമിതി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും തുമകൂരുവിലേക്കു തിരിച്ചു. വരൾച്ചാബാധിത മേഖലകളിൽ ബിജെപി ഇന്നു തുടങ്ങാനിരുന്ന സന്ദർശനം റദ്ദാക്കി പാർട്ടി അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പയും തുമകൂരുവില്‍ എത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us