ബെംഗളൂരു: ഈഗിൾടൺ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. അനന്ത് സിംഗ് എന്ന എംഎല്‍എ ആശുപത്രിയിലാണെന്നാണ് റിപ്പോര്‍ട്ട്.
എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ച് ജെ.എന്‍.ഗണേശ് എന്ന എംഎല്‍എയുമായി അനന്ത് സിംഗ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടെന്നും സിംഗിനെ ഗണേശ് കുപ്പിക്ക് അടിച്ചെന്നും ഒരു പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് റിപ്പോര്‍ട്ട് നിഷേധിച്ചെങ്കിലും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാവിലെ അപ്പോളോ ആശുപത്രിയിലെത്തി. അതേസമയം, ആശുപത്രിയില്‍ പ്രവേശിക്കാന്‍ തന്നെ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രഘുനാഥ് പരാതിപ്പെട്ടു.
സംഘര്‍ഷമുണ്ടായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ തള്ളി. എന്നാല്‍ ഇദ്ദേഹത്തിന്റെ സഹോദരനും എംഎല്‍എയുമായ ഡി.കെ.സുരേഷ് ആശുപത്രിയിലുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.