ആളുകൾ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ശരീരം ഓക്സിറ്റോസിൻ എന്ന ഹോർമോണ്‍ ഉത്പാദിപ്പിക്കുമെന്നും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നും അവര്‍ പറഞ്ഞു. ഇത് മനസിലാക്കിയാണ് ആവശ്യമുള്ളവർക്ക് തന്റെ വക ആലിംഗനം ഇവര്‍ വാഗ്ദാനം ചെയ്തു തുടങ്ങിയത്.
ആലിംഗനം ആവശ്യമുള്ളവർക്ക് മാരിയെ സമീപിക്കാം. മണിക്കൂറിൽ 6000 രൂപയാണ് ഫീസ്. നിരവധിയാളുകളാണ് മാരിയുടെ ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇങ്ങനെ മാത്രം ഇവർ പ്രതിവർഷം 28 ലക്ഷത്തിലധികം രൂപ സമ്പാദിക്കുന്നു.
സ്ത്രീകൾക്കും പുരുഷൻമാർക്കും ഈ സേവനം ലഭ്യമാണ്. ഇതിനായി എത്തുന്നവർ പൂർണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന. ഒരു മണിക്കൂർ മുതൽ നാല് മണിക്കൂർവരെ ആലിംഗന സേവനം ലഭ്യമാണ്.