ബെംഗളൂരു: പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്കിനോടനുബന്ധിച്ചു ഇന്നലെ ടൗൺ ഹാളിനു മുന്നിലും ഫ്രീഡം പാർക്കിലും ജിഗനി, വീരസന്ദ്ര, ബൊമ്മസന്ദ്ര, ഇലക്ട്രോണിക് സിറ്റി, ചന്ദാപുര, പീനിയ വ്യവസായ മേഖലകൾ കേന്ദ്രീകരിച്ചും നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് നഗരത്തിൽ പലയിടങ്ങളിലും ഗതാഗത തടസമുണ്ടായി.
കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി നടത്തിയ പ്രകടനങ്ങളിൽ ആയിരക്കണക്കിനു തൊഴിലാളികൾ അണിനിരന്നു.
മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ ഹുബ്ബള്ളിയിലും ഗദഗിലും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ കോലം കത്തിച്ചു.
മിനിമം വേതനം 18000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് മാഗഡി റോഡിൽ ബിബിഎംപി പൗരകർമിക സംഘടന പ്രതിഷേധത്തിൽ പങ്കുചേർന്നു.
ഐഎൻടിയുസി, എഐടിയുസി, സിഐടിയു, ലേബർ പ്രൊഗ്രസീവ് ഫെഡറേഷൻ (എൽപിഎഫ്), സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ (സേവ) എന്നീ സംഘടനകൾ പണിമുടക്കിന് നേതൃത്വം നൽകി.
ഫാക്ടറി തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, അംഗാൻവാടി ജീവനക്കാർ, ബാങ്ക്, ടെലിക്കോം കമ്പനി ജീവനക്കാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കുചേർന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.