മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വീണ്ടും വിവാഹിതനാകുന്നു. സമ്പദ്ഘടനയെ കുറിച്ചും റഷ്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ചും നടത്തുന്ന വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് പുടിന് ഈക്കാര്യം വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി നല്‍കവെയാണ് വിവാഹക്കാര്യത്തെ കുറിച്ച് പുടിന് സൂചന നല്‍കിയത്. വ്യക്തിപരമായ കാര്യങ്ങളില്‍ എല്ലായ്പ്പോഴും രഹസ്യ സ്വഭാവം നിലനിര്‍ത്തുന്ന പുടിന് ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ല്യൂഡ്മിലയുമായുള്ള മുപ്പതു കൊല്ലത്തെ വിവാഹ ബന്ധം 2013 ലാണ് പുടിന് അവസാനിപ്പിച്ചത്. വിവാഹ മോചനത്തിനു ശേഷം പുടിനെ കുറിച്ച് ചില കിംവദന്തികള്‍ ഉയര്‍ന്നിരുന്നു. ജിംനാസ്റ്റിക്…
Read MoreDay: 21 December 2018
പുതുവത്സര പാര്‍ട്ടി നടത്തുന്നതൊക്കെ കൊള്ളാം;മദ്യപിച്ചവരെ വീട്ടില്‍ എത്തിക്കാനുള്ള സംവിധാനം കൂടി ഒരുക്കണം;പോലീസ് നിര്‍ദേശം ഇങ്ങനെ.
ബെംഗളൂരു : ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഒരു പ്രധാന വിഭവം ആണല്ലോ മദ്യം,എന്നാല്‍ ആഘോഷങ്ങള്‍ കഴിഞ്ഞു മദ്യപിച്ച് വാഹനമോടിച്ച് വെട്ടിലേക്ക് തിരിക്കുന്നവര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ വളരെ കൂടുതല്‍ ആണ്.ഇത്തരം പ്രശനങ്ങള്‍ക്ക് തടയിടാന്‍ പുതിയ നിര്‍ദേശവുമായി സിറ്റി പോലീസ് മുന്നോട്ടു വന്നിരിക്കുകയാണ്. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തന്നെ രാത്രി വൈകി യാത്ര ചെയ്യുന്നവര്‍ക്കായി കാബ് ഓപ്പറേറ്റര്‍ മാരുമായി ധാരണ ഉണ്ടാക്കിയിരിക്കണം. സംഘാടകരുടെ ഭാഗത്ത് നിന്ന് ടാക്സി ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കണം എന്നും പോലീസ് നിര്‍ബന്ധപൂര്‍വം പറയുന്നു.
Read Moreബിബിഎംപി കോർപറേറ്റർ ചന്ദ്രപ്പയുടെ മകൻ കൊലക്കേസിൽ അറസ്റ്റിൽ
ഹൊംബെഗൗഡ കോർപറേറ്റർ ചന്ദ്രപ്പയുടെ മകൻ ക്വട്ടേഷൻ കൊലക്കേസിൽ അറസ്റ്റിൽ. സൂരജാണ് (24) അറസ്റ്റിലായത്. സൂരജ്ല ക്കസന്ദ്ര സ്വദേശി കുമാറിലെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്. റിയൽ എസ്റ്റേറ്റ് വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന സൂരജും വിജയകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നതായി പോലീസ്. ക്വട്ടേഷൻ സംഘത്തിന് സൂരജ് 15 ലക്ഷം രൂപ വിജയകുമാറിനെ വധിക്കാൻ നൽകിയതായി പൊലീസ് പറഞ്ഞു. 11 പേരടങ്ങിയ സംഘമാണ് കൊല ചെയ്തത്.
Read Moreകെ ആര് മാര്‍ക്കെറ്റിലെ സിര്‍സി ഫ്ലൈഓവര്‍ 26 മുതല്‍ നാല് മാസത്തേക്ക് അടച്ചിടും;ഇനി കെ ആര് മാര്‍ക്കെറ്റിലും ഗതാഗതക്കുരുക്കുകളുടെ കാലം.
ബെംഗളൂരു : ദിവസവും നാല് ലക്ഷത്തോളം ആളുകള്‍ സഞ്ചരിക്കുന്ന കെ ആര് മാര്‍ക്കെറ്റിന്റെ മുകളിലൂടെ പോകുന്ന സിര്‍സി ഫ്ലൈഓവര്‍ 26 മുതല്‍ നാലുമാസത്തോളം അടച്ചിടുന്നു.സെന്‍ട്രല്‍ ബിസിനെസ് ഡിസ്ട്രിക്ടിനെയും ദക്ഷിണപശ്ചിമ ബെംഗളൂരുവിനേയും ബന്ധിപ്പിക്കുന്ന ഈ പാലത്തിനു 2.6 കിലോ മീറ്റര്‍ ദൂരമുണ്ട്.നഗരത്തിലെ ഏറ്റവും തിരക്കേറിയ മേല്‍പ്പാലങ്ങളില്‍ ഒന്നാണ് ഇത്. 1999ല്‍ 97 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ പാലം 2014 ല്‍ ആണ് ആദ്യമായി അറ്റകുറ്റപ്പണിക്ക് വിധേയമാക്കിയത്.4.3 കോടി രൂപ ചെലവില്‍ ആണ് ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.ടൌണ്‍ ഹാള്‍ മുതല്‍ ബ്രിയ്ന്ട് സ്കൊയര്‍ വരെയുള്ള ദിശയില്‍ ആദ്യഘട്ടത്തില്‍ ഗതാഗതനിയന്ത്രണമില്ല.എന്നാല്‍ മൈസൂരു…
Read Moreപൂച്ചയെ പിടികൂടാൻ ആളെതേടി ബിബിഎംപി
പൂച്ചകളെ പിടികൂടാൻ ആളെതേടി ബിബിഎംപി രംഗത്ത്. രാജ്ഭവനിൽ ശല്യമുണ്ടാക്കുന്ന പൂച്ചകളെ പിടികൂടാൻ പൂച്ചപിടുത്തക്കാരെ തേടുകയാണ് ബിബിഎംപി. ഗവർണർ വാജുഭായ് വാല തന്നെയാണ് രാജ്ഭവൻ വളപ്പിലെ പൂച്ചകളെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. പൂച്ചകളെ പിടികൂട് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിർദ്ദേശം. വളർത്തു നായ്ക്കളുമായ് പോകവേ നായ്ക്കളെ പൂച്ചകൾ ഉപദ്രവിക്കുക കൂടി ചെയ്തതോടെയാണ് പുതിയനടപടി.
Read Moreയുബിഎച്ച്എൽന്റെ കീഴിലുള്ള ഫ്ലാറ്റുകളും, കെട്ടിടങ്ങളും വാടകക്ക് നൽകാൻ അനുമതിയുമായി ഹൈക്കോടതി
യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിങ് ലിമിറ്റഡിന്റെ കിഴിലുള്ള ഫ്ലാറ്റുകളും, കെട്ടിടങ്ങളും അടങ്ങുന്നവക്കെതിരെ പുത്തൻ നീക്കവുമായി ഹൈക്കോടതി. ഹൈക്കോടതി വിജയ് മല്യ ചെയർമാനായുള്ള യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിങ് ലിമിറ്റഡിന്റെ (യുബിഎച്ച്എൽ) കീഴിലുള്ള ഫ്ലാറ്റുകളും വാണിജ്യ കെട്ടിടങ്ങളും വാടകയ്ക്കു കൊടുക്കാനായി പരസ്യം ചെയ്യാൻ അനുമതി നൽകി, വ്യക്തമായ ഉത്തരവില്ലാതെ എന്നാൽ ഇവ ആർക്കും കൈമാറരുതെന്നും കമ്പനിയോടു നിർദേശിച്ചു.
Read Moreമേക്കേദാട്ട് അണക്കെട്ട്; പുതിയ നീക്കവുമായി കർണാടക
ബെംഗളുരു:കേന്ദ്രസർക്കാരിൽ സമർദം ചെലുത്താൻ മേക്കേദാട്ട് അണക്കെട്ട് നിർമാണത്തിനായി കർണാടകം നീക്കം തുടങ്ങി. തമിഴ്നാട് അണക്കെട്ട് നിർമാണത്തിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ അനുമതി നൽകിയതിനെതിരേ നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് സമർദം ശക്തമാക്കാൻ തീരുമാനം.
Read Moreകാർഷിക യന്ത്രങ്ങളിൽ പഠനം നടത്താം ഇനി ബെംഗളൂരു കാർഷിക സർവകലാശാലയിൽ
ബെംഗളുരു: ട്രാക്ടറും ടില്ലറും ഓടിച്ച് കാർഷിക കോളേജ് വിദ്യാർഥികൾക്ക് ഇനി ആധുനിക കൃഷി രീതികളിൽ നേരിട്ട് പങ്കെടുക്കാം. കൂടാതെ യന്ത്രഭാഗങ്ങളുടെ ഓരോ പ്രവർത്തനവും കൃത്യമായി നിരീക്ഷിച്ച് പഠനവും നടത്താം. അത്യാധുനിക യന്ത്ര പരിശീലന കേന്ദ്രം ബെംഗളൂരു കാർഷിക സർവകലാശാലയിൽ പ്രവർത്തനം തുടങ്ങി. അഗ്രികൾച്ചറൽ എൻജിനീയറിങ് വിഭാഗത്തിൽ വി.എസ്. ടി. പവർ ടില്ലേഴ്സ് ആൻഡ് ട്രാക്ടേഴ്സുമായി ചേർന്നാണ് പരിശീലനകേന്ദ്രം ഒരുക്കിയിരിക്കുന്നത്.
Read Moreമ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് പുതിയ ഫണ്ട് സ്കീം
ബെംഗളുരു: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കായി പുതിയ ഫണ്ട് സ്കീം ഐ.സി.ഐ.സി.ഐ. പ്രുഡെൻഷ്യൽ അവതരിപ്പിക്കുന്നു. സ്കീമിൽ ഡിസംബർ 26 മുതൽ ജനുവരി ഒമ്പതുവരെ പങ്കുചേരാം. ഗ്രോത്ത്, ഡിവിഡന്റ് വിഭാഗങ്ങളിലായിരിക്കും സ്കീം. കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്. മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഐ.സി.ഐ.സി.ഐ. പ്രുഡെൻഷ്യൽ മ്യൂച്വൽ ഫണ്ട് വിവിധ വിഭാഗങ്ങളിൽ ഓഹരി, കടം, സ്വർണം എന്നിവയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
Read Moreട്രെയിൻ വൈകിയോടും
ബെംഗളൂരു: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജനുവരി ആറുവരെ എറണാകുളം – കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് (12678) കോയമ്പത്തൂരിനും ഈറോഡിനുമിടയിൽ 15 മിനിറ്റ് വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.
Read More