മുംബൈ: മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയത് ലൈംഗികബന്ധം നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് പത്തൊമ്പതുകാരന്റെ മൊഴി. വിദ്യാര്‍ത്ഥിയായ മുസമ്മില്‍ സയ്യിദ് ആണ് മോഡല്‍ മാന്‍സി ദീക്ഷിതിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച്ചയാണ് മാനസി ദീക്ഷിത് എന്ന മോഡലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതി സയ്യിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ അന്ധേരിയിലാണ് കൊലപാതകം നടന്നത്. കണ്ടല്‍ചെടിയുടെ ചുവട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വദേശമായ രാജസ്ഥാനില്‍നിന്ന് ഞായറാഴ്ചയാണ് മാന്‍സി ബംഗൂര്‍ നഗറിലെത്തിയത്. ഹൈദരാബാദ് സ്വദേശിയായ സയ്യിദും ദിവസങ്ങള്‍ക്ക് മുമ്പാണ് നഗരത്തിലെത്തിയത്.
മാനസി ദീക്ഷിതിനെ ഇന്റര്‍നെറ്റിലൂടെയാണ് മുസാമില്‍ സയ്യിദ് പരിചയപ്പെട്ടത്. മാനസിയെ കാണാന്‍ അന്ധേരിയിലുള്ള അവരുടെ ഫ്ളാറ്റില്‍ സയ്യിദ് എത്തുകയായിരുന്നു. സംസാരത്തിനിടെ തന്റെ ആഗ്രഹം സയ്യിദ് മാനസിയെ അറിയിച്ചു. ആവശ്യം നിഷേധിച്ചതോടെ പെട്ടന്നുണ്ടായ പ്രകോപനത്തില്‍ സയ്യിദ് മാനസിയുടെ തലയില്‍ കസേര കൊണ്ട് അടിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം മാന്‍സിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവള് ബോധരഹിതയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവര്‍ അറിയും മുമ്പ് കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു. പിന്നീട് ഒരു ടാക്സി കാര്‍ ബുക്ക് ചെയ്ത് മാന്‍സിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കി ടാക്സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെത്തിച്ച ശേഷം മൈന്‍ഡ് സ്പേസില്‍ ഉപേക്ഷിക്കുകയായിരുന്നു.
അതിനു ശേഷം സയ്യിദ് ഓട്ടോറിക്ഷയില്‍ കയറി പോയി. സയ്യിദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മാനസിയുടെ മൃതശരീരം കണ്ടെത്തി.
കസ്റ്റഡിയിലുള്ള ഇയാളുടെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. സയ്യിദിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും കൂടുതല്‍ ശാസ്ത്രീയതെളിവുകള്‍ ലഭിക്കാനുള്ള അന്വേഷണത്തിലാണെന്നും പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.