മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്‍റെ ജീവിതം സിനിമയാകുന്നു. റെഡ്സ്റ്റാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘നാൻ പെറ്റ മകൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. അഭിമന്യുവിന്‍റെ മൃതദേഹത്തിന് അടുത്ത് നിന്നുള്ള അമ്മ പൂവതിയുടെ നിലവിളിയുടെ ധ്വനിയാണ് ചിത്രത്തിന് ഈ പേരിടാന്‍ കാരണം. നടൻ മിനോൺ അഭിമന്യുവായെത്തുമ്പോള്‍ ഇന്ദ്രന്‍സാണ് പിതാവ് മനോഹരനായെത്തുന്നത്. അഭിമന്യുവിന്‍റെ അച്ഛന്‍റെയും അമ്മയുടെയും സാന്നിധ്യത്തിലായിരുന്നു സിനിമാ പ്രഖ്യാപനാവും ആദ്യ മോഷൻ പോസ്റ്റർ പ്രകാശനവും. കൂടാതെ, അഭിമന്യുവിന്‍റെ ബന്ധുക്കളും വട്ടവടയിൽ നിന്നുള്ള നാട്ടുകാരും ചടങ്ങിനെത്തിയിരുന്നു. പാട്ടും കവിതയുമായി മഹാരാജാസിൽ നിറഞ്ഞുനിന്ന് ഒടുവിൽ കൊലക്കത്തിക്ക് ഇരയായ…
Read MoreMonth: September 2018
പാകിസ്താനെതിരേയുള്ള രണ്ടാമത്തെ ക്ലാസിക്കിലും ഇന്ത്യ കസറി
ദുബായ്: ഏഷ്യാ കപ്പിലെ ചിരവൈരികളായ പാകിസ്താനെതിരേയുള്ള രണ്ടാമത്തെ ക്ലാസിക്കിലും ഇന്ത്യ കസറി. സൂപ്പര്‍ ഫോറിലെ രണ്ടാമത്തെ മല്‍സരത്തില്‍ പാകിസ്താനെ ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. നേരത്തേ ഗ്രൂപ്പുഘട്ടത്തിലും ഇന്ത്യ എട്ടു വിക്കറ്റിന് പാകിസ്താനെ കെട്ടുകെട്ടിച്ചിരുന്നു. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ ഇന്ത്യ മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിന് 237 റണ്‍സെടുക്കാനേ പാകിസ്താനായുള്ളൂ. മറുപടിയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (111*) ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാനും (114) സെഞ്ച്വറികളുമായി കത്തിക്കയറിയപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്കു കുതിച്ചെത്തി.…
Read Moreഒരു കേക്കിന് ഒരു ലിറ്റര്‍ പെട്രോള്‍ ഫ്രീ!
പെട്രോള്‍ വില എക്കാലത്തെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു വിഷയത്തില്‍ ഇത്രയും ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. സര്‍ക്കാരിനെ ട്രോളിയും, ഉപദേശിച്ചും, രോക്ഷം പ്രകടിപ്പിച്ചുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ ഇന്ധന വില വര്‍ധനവ് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യം മുതലാക്കി പുതിയ കച്ചവട തന്ത്രവുമായി എത്തിയിരിക്കുകയാണ് ഒരു ബേക്കറിയുടമ. ഒരു കിലോഗ്രാമിന്‍റെ പിറന്നാള്‍ കേക്ക് വാങ്ങുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കുമെന്നാണ് ഉടമയുടെ വാഗ്ദാനം. തമിഴ് നാട്ടിലെ ഡിസി ബേക്കറിയിലാണ് വ്യത്യസ്തമായ ഈ ഓഫര്‍ എത്തിയിരിക്കുന്നത്. 495…
Read Moreകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു. ജില്ലകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട്, ജില്ലകളിലും ബുധനാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 64 മുതൽ 125 വരെ സെ.മീ വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ കാര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയും…
Read Moreജിം പരിശീലകനെ തട്ടിക്കൊണ്ടുപോയി; ചലച്ചിത്ര താരം ദുനിയാ വിജയും മറ്റു മൂന്നു പേരും അറസ്റ്റിൽ.
ബെംഗളൂരു: ജിം പരിശീലകനെ തട്ടിക്കൊണ്ടു പോയി മർദിച്ചെന്ന കേസിൽ കന്നഡ ചലച്ചിത്ര താരം ദുനിയാ വിജയും മറ്റു മൂന്നു പേരും അറസ്റ്റിൽ. വസന്ത് നഗർ അംബേദ്കർ ഭവനിൽ ശരീരസൗന്ദര്യ മൽസരം നടക്കുന്നതിനിടെയാണു ജിം പരിശീലകനായ മാരുതി ഗൗഡയെ ദുനിയാ വിജയും സംഘവും തട്ടിക്കൊണ്ടു പോയത്. താരത്തിന്റെ മുൻ ജിം പരിശീലകനായ കൃഷ്ണ മൂർത്തിയുടെ (പാനിപുരി കിറ്റി) ബന്ധുവാണ് മാരുതി ഗൗഡ. പാനിപുരി കിറ്റിയോടുള്ള വിരോധം കാരണം മൽസരത്തിനിടെ മാരുതി ഗൗഡയെ ദുനിയാ വിജയും സംഘവും കളിയാക്കി. ഇതിനെ തുടർന്നു നടന്ന വാക്കുതർക്കമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചത്. പാനിപുരി കിറ്റി പരാതിയുമായി ഹൗഗ്രൗണ്ട്സ് പൊലീസിനെ…
Read Moreനഗരറോഡുകളിൽ കന്നുകാലികളുടെ വിളയാട്ടം… അപകടങ്ങൾ പെരുകുന്നു.
ബെംഗളൂരു: വാഹനത്തിരക്ക് കൊണ്ടു വീർപ്പുമുട്ടുന്ന റോഡിലാണ് കന്നുകാലികൾ കൂട്ടമായി മേയുന്നത്. ഗതാഗതകുരുക്കിന് പുറമെ വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ പതിവായിട്ടും നടപടികൾ സ്വീകരിക്കാൻ മടിക്കുകയാണ് ബിബിഎംപി. നഗരത്തിൽ അലഞ്ഞു തിരിയുന്ന കാലികളെ പിടികൂടാൻ ബിബിഎംപി മൃഗസംരക്ഷണ വിഭാഗത്തിന്റെ പരിശോധനകൾ നിലച്ചതോടെ പ്രധാന റോഡുകളിൽ പോലും രാപകൽ ഭേദമില്ലാതെ കാലികളുടെ സഞ്ചാരമാണ്. കെആർ മാർക്കറ്റ്, കലാശിപാളയം, ശിവാജിനഗർ, യശ്വന്തപുര എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ കാലിശല്യം കാരണം വ്യാപാരികൾ പൊറുതിമുട്ടിയിരിക്കുകയാണ്. പരിപാലിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഉടമസ്ഥർ രാവിലെ കാലികളെ അഴിച്ചുവിടുകയാണ് പതിവ്. കാലികളെ അലക്ഷ്യമായി അഴിച്ചുവിടുന്നവർക്കെതിരെ 600 രൂപയാണ് ബിബിഎംപി ഈടാക്കുന്നത്. ഇടക്കാലത്ത് ട്രാഫിക് പൊലീസും ബിബിഎംപിയും ചേർന്ന് കാലികളെ…
Read Moreബെംഗളൂരു-മംഗളൂരു റെയിൽപാതയിൽ ഈ ആഴ്ച ഗതാഗതം പുനരാരംഭിക്കും.
ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്നു ഗതാഗതം നിലച്ച ബെംഗളൂരു-മംഗളൂരു റെയിൽപാതയിൽ ഈ ആഴ്ച ഗതാഗതം പുനരാരംഭിക്കും. സകലേശ്പുര താലൂക്കിലെ യേഡകുമേരി, സുബ്രഹ്മണ്യ റോഡ് സ്റ്റേഷനുകൾക്കിടയിലാണ് ഓഗസ്റ്റ് 24നു മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ബെംഗളൂരുവിൽനിന്നു മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിൻ സർവീസുകൾ സകലേശ്പുരവരെയാണു സർവീസ് നടത്തുന്നത്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന മേഖലയിൽ നിർമാണപ്രവൃത്തികൾ പുരോഗമിക്കുകയാണെന്നു ദക്ഷിണ പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷൻ മാനേജർ അപർണ ഗാർഗ് പറഞ്ഞു.
Read More800-ഓളം കുഴികളടച്ചു 1300-ഓളം കുഴികൾ ഇനിയും ബാക്കി;ഹൈക്കോടതി വടിയെടുത്തപ്പോള്‍ കുഴിയടക്കല്‍ തകൃതി;സമയ പരിധി നാളെ തീരും.
ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴികളടയ്ക്കാൻ ബെംഗളൂരു കോർപ്പറേഷന് കർണാടക ഹൈക്കോടതി അനുവദിച്ച സമയപരിധി തിങ്കളാഴ്ച അവസാനിക്കും. രാത്രിയും ജോലിചെയ്ത് കോർപ്പറേഷനിലെ ഉദ്യേഗസ്ഥരും കരാറുകാരും തൊഴിലാളികളും സമയപരിധിക്കുള്ളിൽ കുഴികളടയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. ശനിയാഴ്ചവരെ 800-ഓളം കുഴികളാണ് അടച്ചുകഴിഞ്ഞത്. രണ്ടുദിവസത്തിനിടെ 1300-ഓളം കുഴികൾ ഇനിയും അടയ്ക്കണം. എന്നാൽ കുഴിയടയ്ക്കാനുള്ള സമയപരിധി നീട്ടണമെന്ന് കോർപ്പറേഷൻ കോടതിയിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. മഴ പെയ്തതോടെ നഗരത്തിലെ റോഡുകളിൽ വ്യാപകമായി കുഴികൾ രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബെംഗളൂരു കോർപ്പറേഷനെതിരേ പൊതുതാത്‌പര്യഹർജി നൽകിയത്. ഇതുപരിഗണിക്കെ തിങ്കളാഴ്ചയ്ക്കകം മുഴുവൻ കുഴികളും നികത്തണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മൈസൂരു റോഡ്, കോറമംഗല,…
Read Moreപട്ടികജാതി/വർഗ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്‍ വിപ്ലവകരമായ പദ്ധതിയുമായി സര്‍ക്കാര്‍;യുവാക്കൾക്ക് സ്വന്തമായി ടാക്സികൾ വാങ്ങാനുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും;പരിശീലനം ഉബെര്‍ നല്‍കും.
ബെംഗളൂരു: പട്ടികജാതി/വർഗ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ’ഐരാവത്’ പദ്ധതി നടപ്പാക്കാൻ പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ ഊബറുമായി സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയിലൂടെ പട്ടികജാതി, വർഗ യുവാക്കൾക്ക് സ്വയംതൊഴിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പദ്ധതിയനുസരിച്ച് യുവാക്കൾക്ക് സ്വന്തമായി ടാക്സികൾ വാങ്ങാനുള്ള സാമ്പത്തിക സഹായം നൽകി തൊഴിലവസരങ്ങൾ ഉറപ്പാക്കും. ആദ്യഘട്ടത്തിൽ അർഹരായ 500 പേരെ കണ്ടെത്തി സർക്കാരും ഊബറും സംയുക്തമായി പരിശീലനം നൽകും. പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെട്ട അർഹരായവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായം നൽകും. ബെംഗളൂരു,…
Read Moreഗൃഹനിർമ്മാണ ആവശ്യത്തിനും ഫർണിഷിംഗിനും നഗരത്തിലുള്ളവർ “മാസ്റ്റർ കോട്ടേജസി”ൽ വിശ്വസിക്കുന്നത് എന്തുകൊണ്ട് ?
ബെംഗളൂരു : നഗരത്തിൽ വീടുവക്കാൻ ആഗ്രഹിക്കുന്നവർക്കും വീടിന്റെ ഫർണിഷിംഗ് ആവശ്യങ്ങളുമായി സമീപിക്കുന്നവർക്കും വലിയ അനുഗ്രഹമായി മാറുകയാണ് മാസ്റ്റർ കോട്ടേജസ് എന്ന സ്ഥാപനം. 5 വർഷത്തോളമായി ബെംഗളൂരുവിലെ കൺസ്ട്രക്ഷൻ മേഖലയിൽ പുതുചരിത്രമെഴുതി മുന്നേറുന്നു മാസ്റ്റർ കോട്ടേജസിന്റെ പ്രവർത്തനങ്ങൾ നഗരത്തിൽ അനാദൃശമാണ്. പ്ലാൻ തയ്യാറാക്കൽ ,അതിന്റെ എസ്റ്റിമേഷൻ, വീട് നിർമ്മിക്കാൻ ആവശ്യമായ അനുമതിയും രേഖകളും തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും നേടിയെടുക്കൽ, വീട് / കട നിർമ്മാണം എന്നീ സർവ്വീസുകളെല്ലാം വിശ്വസ്ഥതയോടെ ചെയ്തു കൊടുക്കുന്ന മാസ്റ്റർ കോട്ടേജസ് വീട് നിർമ്മാണത്തിന് ശേഷമുള്ള ഫർണിഷിംഗ് ആവശ്യങ്ങൾക്കും വിശ്വസ്തതയോടെ സമീപിക്കാവുന്നതാണ്.…
Read More