ബെംഗളൂരു :കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ കേരള ത്തിലെ പ്രളയ ബാധിതര്‍ക്കുള്ള ധനശേഖരണാര്‍ഥം”ഒരു കുടക്കീഴില്” എന്ന പരിപാടിയും”സമൂഹവിവാഹവും” സംഘടിപ്പിക്കുന്നു .
ലിംഗരാജപുരം ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ രാവിലെ 10:30 ന് സമൂഹ വിവാഹത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും .ബാംഗ്ലൂര്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സമൂഹവിവാഹം സംഘടിപ്പിക്കുന്നത്. സിനിമാതാരം മധു മുഖ്യ കാര്‍മികത്വം വഹിക്കും.
ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം കേരള സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഉത്ഘാടനം ചെയ്യും .സോണ്‍ ചെയര്മാന് സി പി വിക്ടര്‍ അധ്യക്ഷത വഹിക്കും. കര്‍ണാടക മന്ത്രി മാരായ കെ ജെ ജോര്‍ജ് , ശങ്കര്‍ എന്നിവര്‍ മുഖ്യാതിഥികളാകും . തിരുവനന്തപുരം നഗര സഭാ മേയര്‍ പ്രശാന്ത് , മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡി , പി സി മോഹന്‍ എം പി , രാജീവ് ചന്ദ്രശേഖര്‍ എം പി , ബി എ ബസവരാജ് എം എല്‍ എ , ബാംഗ്ലൂര്‍ നഗര സഭ പ്രതിപക്ഷ നേതാവ് പത്മനാഭ റെഡി , പി ഗോപകുമാര്‍ ഐ ആര് എസ്, ലല്ലേഷ് റെഡി , ഡോ എ എം ഷഫീക്ക്, ഡോ . പ്രശാന്ത്, ഇന്ദിരാ ഗാന്ധി കോളജ് ചെയര്‍മാര്‍ സജി പോത്തന് , ഡയരക്ടര്‍ പി വി പ്രസാദ്, മുന്‍ ഇന്ത്യന്‍ ഫുട്ബോൾ ക്യാപ്റ്റന്‍ ഐ എം വിജയന്,കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന് , ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിക്കും.
കേരള ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ദേഹം ചവിട്ടു പടിയാക്കി ലോകം ചവിട്ടിക്കയറിയ താരമായ ജയ്സല്‍ തനൂരിനെ യോഗത്തില്‍ ആദരിക്കും.
കലാപരിപാടികള്‍ , സമൂഹ വിവാഹത്തിന് ശേഷം ഉച്ചഭക്ഷണം ,
സിനിമാ പിന്നണി ഗായകരായ രാഗേഷ് ബ്രാഹ്മാനന്ദന്‍ , ലക്ഷ്മി ജയന് എന്നിവര്‍ നയിക്കുന്ന ഗാനമേളയും നടക്കുമെന്ന് കണ്‍വീനര്‍ സജി പുലിക്കോട്ടില്‍ , വിനു ജി ,എം പി ജോയ് ,ജയപ്രകാശ് എന്നിവര്‍ അറിയിച്ചു .
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 26 ട്രക്ക് ലോഡുകളിലായി ഒരു കോടിയിലധികം വില വരുന്ന അവശ്യവസ്തുക്കളാണ് കേരള സമാജത്തിന്റെ നേതൃത്വത്തില്‍ വയനാട്, പാലക്കാട്, തൃശൂര്‍,എറണാകുളം , ഇടുക്കി, ആലപ്പുഴ , പത്തനംതിട്ട , തിരുവനന്തപുരം ജില്ലകളില്‍ എത്തിച്ചത്.
കേരള സമാജത്തിന്റെയും കെ എന്‍ ഇ ട്രസ്റ്റിന്റെയും നേതൃത്വ
ത്തില്‍ ഇരുപതു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി
യിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. അതിന്റെ ധനശേഖരണാര്ഥമാ യാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക് 9886080105 , 9343219149