കവര്‍ച്ചാ ശ്രമം ചെറുത്തു,യുവാവിന്റെ കൈപ്പത്തി വെട്ടിയെടുത്ത് മോഷണ സംഘം സ്ഥലം വിട്ടു.

ബെംഗളൂരു :കവര്‍ച്ചാ ശ്രമം എതിര്‍ത്ത യുവാവിന്റെ വെട്ടിമാറ്റിയ കൈപത്തിയുമായി കവര്‍ച്ച സംഘം സ്ഥലം വിട്ടു.ചിത്ര ദുര്‍ഗ സ്വദേശിയും അനെക്കല്‍ നിവാസിയുമായ രവീഷിനാണ് ഈ ദുര്യോഗം നേരിടേണ്ടി വന്നത്.സുഹൃത്തായ വനിതാ കോന്‍സ്ടബിളുമൊത്ത് ബന്നാര്‍ ഘട്ട സുവര്‍ണ മുഖി ക്ഷേത്ര ദര്‍ശനത്തിന് പോയതായിരുന്നു. ദാഹം തോന്നിയപ്പോള്‍ അടുത്തുള്ള കടയില്‍ കയറി.അവിടെ ഉണ്ടായിരുന്നവര്‍ ഭീഷണി പ്പെടുത്തി പണവും മൊബൈലും ആവശ്യപ്പെട്ടു,എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തികൊണ്ട് മുറിപ്പെടുത്തി പണവും പഴ്സുമായി പോകാന്‍ ശ്രമിച്ചു,ശബ്ദം കേട്ടെത്തിയ സുഹൃത്തിനൊപ്പം അക്രമികളെ പിന്തുടര്‍ന്നു രവീഷ്. തിരിച്ചെത്തിയ അക്രമികള്‍ രവീഷിന്റെ കൈപത്തി മുറിച്ചെടുത്ത്‌ അതുമായി കടന്നു കളഞ്ഞു.യുവാവിനെ…

Read More

മരണാന്തര ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങവേ അവരെയും മരണം വിളിച്ചു.

ബെംഗളൂരു : മാറത്തഹള്ളിയിൽ ബസ് കാറിലിടിച്ചു മരിച്ചവരുടെ എണ്ണം നാലായി, മൂന്നു കുടുംബാംഗങ്ങൾ ഉൾപ്പെടെ നാലു കൊല്ലം സ്വദേശികൾ ആണ് മരിച്ചത്. ഒരാൾക്കു പരുക്കേറ്റു. ചവറ കുളങ്ങരഭാഗം കുട്ടൻതറ (അപ്പക്കടയിൽ) മേഴ്സി ജോസഫ് മോറിസ് (48), മകൻ ലെവിൻ (22), മേഴ്സിയുടെ ഭർത്താവ് ജോസഫിന്റെ സഹോദരി എൽസമ്മ (54), സഹോദരൻ മുംബൈയിൽ താമസക്കാരനായ ബ്രിട്ടോ മോറിസിന്റെ ഭാര്യ റീന (52) എന്നിവരാണു മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ശ്രീജ എന്ന യുവതിക്കു പരുക്കേറ്റു.ഇന്നലെ വൈകിട്ടു നാലിനു മാറത്തഹള്ളി ഔട്ടർറിങ് റോഡിൽ ദൊഡ്ഡെനഗുണ്ടിയിലാണ് അപകടം. ജോസഫിന്റെ സഹോദരൻ ബേബിയുടെ…

Read More

കേരളസമാജം ഈസ്റ്റ് സോണിന്റെ പുതിയ ഓഫീസ് ഉൽഘാടനം ചെയ്തു.

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ പുതിയ ഓഫീസ് ഉൽഘാടനം ചെയ്തു .കല്യാൺ നഗർ റിങ് റോഡ് റോയൽ കൊണ്കോഡ്‌ സ്കൂളിനടുത്തുള്ള സി. എസ്. ആർ കോംപ്ലക്‌സിലാണ് ഓഫീസ്, പി. സി മോഹൻ എം.പി ഉത്ഘാടനം ചെയ്തു, ഈസ്റ്റ് സോണ് ചെയർമാൻ പി.ടി വിക്റ്റർ അധ്യക്ഷത വഹിച്ചു, കേരള സമാജം പ്രസിഡന്റ് സി. പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി രജികുമാർ, കൗൺസിലർ രാധമ്മ വെങ്കിടേഷ്, സജി പുലിക്കോട്ടിൽ, എം.ജി രജി, ജി. ബിനു, പി.കെ, രഘു, ടി.ടി രഘു, ജയപ്രകാശ് എന്നിവർ സംസാരിച്ചു, കേരള സമാജം…

Read More

ചാര്‍മി-സച്ചിന്‍ റൊമാന്‍സ്: ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ശ്രീറെഡിക്കെതിരേ കലിതുള്ളി മലയാളികൾ.

ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച തെലുങ്ക് താരം ശ്രീറെഡ്ഡിയെ പൊങ്കാലയിട്ട് മലയാളികള്‍. തെലുങ്ക് സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടിയാണ് ശ്രീറെഡ്ഡി. ക്രിക്കറ്റ് താരം സച്ചിനെയും തെന്നിന്ത്യന്‍ നടി ചാര്‍മിയെയും ചേര്‍ത്ത് ശ്രീറെഡ്ഡി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ അവര്‍ക്ക് തന്നെ വിനയായിരിക്കുന്നത്. സച്ചിനെയും ചാര്‍മിയെയും ചേര്‍ത്ത് പുതിയ വിവാദം സൃഷ്ടിക്കാന്‍ ഒരുങ്ങി പുറപ്പെട്ട  താരത്തിന് ചുട്ട മറുപടിയുമായി ഇത്തവണ രംഗത്തെത്തിയിരിക്കുന്നത് മലയാളികളാണ്. ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായില്ല എന്നത് തന്നെയാണ് ഇതിന്‍റെ കാരണം. നടിയുടെ പോസ്റ്റിന് താഴെയുള്ള കമന്‍റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്.…

Read More

ദോഷകരമായ 328 മരുന്നുകൾ കേന്ദ്രം നിരോധിച്ചു; ഇതില്‍ പേരുകേട്ട വേദന സംഹാരികളും

ആരോഗ്യത്തിനു ദോഷകരമായ 328 മരുന്നുകൾ കേന്ദ്രം നിരോധിച്ചു. ഇവയില്‍ ഉൾപ്പെടുന്ന പതിനായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ ഇനി നിർമ്മിക്കാനോ വിൽക്കാനോ സാധിക്കില്ല. കേന്ദ്രം നിയോഗിച്ച വിദഗ്‌ധസമിതിയുടെ ശുപാർശയനുസരിച്ചാണ് നിരോധനം. ഈ മരുന്നുകൾക്ക് രോഗശമനത്തിനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കാൻ സാധിക്കാത്തതിനാൽ പൊതുജനാരോഗ്യത്തെ മുൻനിർത്തിയാണ് നിരോധനമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രമുഖ ബ്രാൻഡുകളായ സാരിഡോണ്‍, ടാക്സിം എ. ഇസഡ് (അൽക്കേം ലബോറട്ടറീസ്), പാൻഡേം പ്ലസ് ക്രീം (മക്ലിയോഡ്‌സ് ഫാർമ) എന്നിവ നിരോധിച്ച മരുന്നുകളില്‍ ഉൾപ്പെടുന്നു. ഇതോടെ ഇന്ത്യൻ ഔഷധ നിർമാണ മേഖലയിൽ 1,500 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. രണ്ടോ അതിലധികമോ…

Read More

ഓഡിറ്റോറിയങ്ങളിലെ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഫലംകണ്ടുതുടങ്ങുന്നു.

ബെംഗളൂരു: ഓഡിറ്റോറിയങ്ങളിലെ  പ്ലാസ്റ്റിക് നിരോധിച്ച ബിബിഎംപി നീക്കത്തിന് ഫലംകണ്ടുതുടങ്ങുന്നു. ഭക്ഷണം വിളമ്പാൻ പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം പല ഓഡിറ്റോറിയങ്ങളും സ്റ്റീൽ–സെറാമിക് പാത്രങ്ങൾ സജ്ജമാക്കി. ഇനി മുതൽ സദ്യയ്ക്ക് ഈ പാത്രങ്ങളായിരിക്കും ഉപയോഗിക്കുക. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തിനു പകരം വലിയ കാനുകളിൽ വെള്ളം എത്തിക്കും. ചില ഹാളുകൾ വെള്ളം ശുദ്ധീകരിക്കാൻ വാട്ടർപ്യൂരിഫയറുകളും സ്ഥാപിച്ചിട്ടുണ്ട്. മാലിന്യം ശേഖരിക്കാനുള്ള ബിന്നുകളും പലയിടങ്ങളിലും സജ്ജമാക്കി. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന സൽക്കാരങ്ങളിൽ സംസ്കരിക്കാത്ത മാലിന്യം വൻതോതിൽ പുറംതള്ളുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ബിബിഎംപി ഇവിടെയും സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്. പാത്രം കഴുകുമ്പോൾ വെള്ളം പാഴാകുന്നതു തടയാനുള്ള യന്ത്രസംവിധാനം, മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഇതു…

Read More

വീണ്ടുമൊരു ‘ഓപ്പറേഷൻ താമരയ്ക്ക്’ അവസരം തേടി ബിജെപി; 16 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമം!

ബെംഗളൂരു: അധികാരത്തിലേറാൻ  വീണ്ടുമൊരു ‘ഓപ്പറേഷൻ താമരയ്ക്ക്’ അവസരം തേടി ബിജെപി. ഇടഞ്ഞുനിൽക്കുന്ന ജാർക്കിഹോളി സഹോദരന്മാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടരുമ്പോൾ, 16 കോൺഗ്രസ് എംഎൽഎമാരെയെങ്കിലും കൂറുമാറ്റി ബിജെപി പക്ഷത്ത് എത്തിക്കാൻ ശ്രമം നടക്കുന്നതായാണു സൂചന. എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭയെ അട്ടിമറിച്ച് അധികാരത്തിലേറാൻ സഹായിച്ചാൽ മുനിസിപ്പൽ ഭരണ മന്ത്രി രമേഷ് ജാർക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതത്രേ. മറ്റു മൂന്നു കോൺഗ്രസ് എംഎൽഎമാർക്കു കൂടി മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാക്കി നേതാക്കൾക്ക് ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ചെലവ് ഉൾപ്പെടെ വൻതുക വാഗ്ദാനം ചെയ്തെന്നും സൂചനയുണ്ട്. 16 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാനായാൽ കേവലഭൂരിപക്ഷം 104…

Read More

നോട്ടീസ് അയച്ചിട്ടും നീക്കം ചെയ്യാതെ രണ്ടായിരത്തോളം ഫ്ലെക്സുകൾ, നിയമ നടപടിക്കൊരുങ്ങി ബിബിഎംപി.

ബെംഗളൂരു: ബിബിഎംപി യ്ക്കു ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ച ശേഷവും ബെംഗളൂരുവിൽ നീക്കം ചെയ്യാതെ രണ്ടായിരത്തോളം അനധികൃത ഫ്ലെക്സുകൾ. കഴിഞ്ഞ 31ന്അകം മുഴുവൻ അനധികൃത ഫ്ലെക്സുകളും ബാനറുകളും നീക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. നോട്ടിസ് അയച്ചെങ്കിലും ഉടമകൾ പ്രതികരിക്കാനോ നീക്കം ചെയ്യാനോ തയാറായിട്ടില്ലെന്നു ബിബിഎംപി അറിയിച്ചതിനെ തുടർന്ന് ഇവരുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞമാസം 3729 പരസ്യ ബോർഡുകളാണ് നീക്കം ചെയ്യാതെ അവശേഷിച്ചത്. ഇവയിൽ 1742 പരസ്യബോർഡുകളുടെ ഉടമകൾ ഇവ നിയമവിധേയമാണെന്ന് അവകാശപ്പെട്ട് ബിബിഎംപിയെ സമീപിച്ചു. ഇവയിലെല്ലാം തീർപ്പുണ്ടാക്കിയതിനു ശേഷവും 1987 ബോർഡുകൾ നീക്കം ചെയ്യാതെ കിടന്നു. പൊതുസ്ഥലം മലിനമാക്കിയതിന് കേസെടുക്കുമെന്ന് കാണിച്ച് നോട്ടിസ് അയച്ചതോടെ…

Read More
Click Here to Follow Us