കർണാടക ആർ.ടി.സി.”ബേറെ ലെവെലാ”!കർണാടക ആർ.ടി.സി.ബസ്സില്‍ ഇനി തീ പേടിക്കാതെ യാത്ര ചെയ്യാം;ബസില്‍ തീപിടുതമുണ്ടായാല്‍ സ്വയം തീ അണക്കുന്ന സംവിധാനവുമായി കര്‍ണാടക ആര്‍.ടി.സി.

ബെംഗളൂരു: കർണാടക ആർ.ടി.സി.യുടെ ആഡംബര ബസുകളിൽ തീപ്പിടിത്തം കണ്ടെത്തുന്ന ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നു. ബസിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് തീപ്പിടിത്തമുണ്ടായാൽ അലാറം മുഴങ്ങുന്നതിനൊപ്പം തീയണയ്ക്കുന്ന ഉപകരണങ്ങൾ സ്വമേധയാ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്യും. ആഡംബരബസുകളിൽ തീപ്പിടിത്തമുണ്ടായാൽ കണ്ടെത്താൻ വൈകുന്നത് അപകടത്തിനിടയാക്കുന്നുവെന്നാണ് കണ്ടെത്തൽ. കഴിഞ്ഞമാസം തിരുപ്പതിയിൽനിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർ.ടി.സി.യുടെ വോൾവോ ബസിന് തീപിടിച്ചിരുന്നു. അന്ന് തലനാരിഴയ്ക്കാണ് അപകടമൊഴിവായത്. ഈ സാഹചര്യത്തിലാണ് തീപ്പിടിത്തം കണ്ടെത്താൻ പുതിയ സംവിധാനം ആവശ്യമാണെന്ന അഭിപ്രായമുയർന്നത്. എൻജിൻ കമ്പാർട്ടുമെന്റുകളിലാണ് ഭൂരിഭാഗം വാഹനങ്ങളിലും തീപ്പിടിത്തമുണ്ടാകുന്നത്. ആഡംബര ബസുകളുടെ എൻജിൻ പിറകിലായതിനാൽ ഇവ കണ്ടെത്തുക എളുപ്പമല്ല. സ്വീഡൻ, ഇസ്രയേൽ…

Read More

പ്രളയക്കെടുതിയ്ക്കിടയിലെ താരം: ആസിയ ബീവി ബിഗ്‌ സ്ക്രീനിലേക്ക്

പ്രളയത്തിന്‍റെ കുത്തൊഴുക്കില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും ജീവിതം ആഘോഷിക്കുന്ന മലയാളികള്‍ക്കിടയിലെ താരമാണ് ഇന്ന് ആസിയ ബീവി. കുറേ മാസങ്ങള്‍ക്ക് ശേഷം ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് മറ്റൊരു വൈറല്‍ വീഡിയോ സമ്മാനിച്ച ആസിയ ബീവിയെ അത്ര പെട്ടനൊന്നും ആരും മറക്കില്ല. വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വേദനകളെ മറന്നാടിയ ഈ ചേരാനല്ലൂര്‍ സ്വദേശിനിയ്ക്ക് ഒരു അപൂര്‍വ ഭാഗ്യം കിട്ടിയിരിക്കുകയാണിപ്പോള്‍. കിസ്മത്തിന്‍റെ സംവിധായനകന്‍ ഷാനവാസ് കെ.ബാവക്കുട്ടി തന്‍റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് ആസിയയെ. വിനായകന്‍ നായകനാകുന്ന ചിത്രത്തിലെ താരനിര്‍ണയം പൂര്‍ത്തിയാകുന്നത് മുന്‍പ് തന്നെ…

Read More

ഇന്ത്യയിൽ ഏറ്റവുംകൂടുതൽ വായുമലിനീകരണമുണ്ടാകുന്ന നഗരങ്ങളിൽ ഡല്‍ഹിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് നമ്മ ബെംഗളൂരു!

ബെംഗളൂരു: ഇന്ത്യയിൽ ഏറ്റവുംകൂടുതൽ വായുമലിനീകരണമുണ്ടാകുന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത് ബെംഗളൂരുവെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ (സി.എസ്.ഇ.) റിപ്പോർട്ട്. രാജ്യത്തെ പ്രധാനപ്പെട്ട 14 നഗരങ്ങളിൽ സി.എസ്.ഇ. നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഏറ്റവുംകൂടുതൽ കാർബൺഡൈ ഓക്സൈഡ് പുറത്തുവിടുന്ന നഗരം ഡൽഹിയാണ്. ചെന്നെയാണ് രണ്ടാംസ്ഥാനത്ത്. പഠനം നടത്തിയ മുഴുവൻ നഗരങ്ങളിലും വാഹനപ്പെരുപ്പവും ബന്ധപ്പെട്ട മലിനീകരണവും അതിഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്നും റിപ്പോർട്ട് പറയുന്നു. നേരത്തേ കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലും ബെംഗളൂരുവിൽ വായുമലിനീകരണത്തോത്‌ അപകടകരമായ വിധത്തിൽ വർധിച്ചുവരികയാണെന്ന കണ്ടെത്തലാണുള്ളത്. എന്നാൽ, സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് ഇത്‌ തള്ളിയിരുന്നു. നഗരത്തിൽ…

Read More

പ്രളയക്കെടുതി: കേരളത്തിന് കൈത്താങ്ങാകാന്‍ വീണ്ടും പ്രവാസ ലോകം

ദുബായ്: പ്രളയക്കെടുതിയുടെ രൂക്ഷതയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ വീണ്ടും പ്രവാസ ലോകം. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലുലു ഗ്രൂപ്പും ബിആര്‍ ഷെട്ടിയുമാണ് വീണ്ടും ധസഹായവുമായി രംഗത്തെത്തിയത്. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശൈഖ് ഖലീഫ ഫണ്ടിലേക്ക് ഏകദേശം 10 കോടി രൂപ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൈമാറും. യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ബി. ആര്‍ ഷെട്ടി 10 കോടി രൂപയും കൈമാറും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റും പ്രഖ്യാപിച്ച ധനസഹായത്തിന് പുറമെയാണ് ഇരുവരും അഞ്ച് ദശലക്ഷം ദിര്‍ഹം യുഎഇയുടെ ഖലീഫ ഫണ്ടിലേക്ക് കൈമാറുന്നത്.…

Read More

നവ കേരളം പടുത്തുയര്‍ത്താന്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നവ കേരളത്തെ പടുത്തുയര്‍ത്താന്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കാനും പ്രതിപക്ഷം തയ്യാറാണ്. സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രളയബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണം. പ്രളയ ദുരിതത്തെത്തുടര്‍ന്ന് ബന്ധുവീടുകളില്‍ അഭയം തേടിയവരെയും സാമ്പത്തിക സഹായം നല്‍കുമ്പോള്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Read More

‘അതേ അര്‍ണാബ്, നിര്‍ലജ്ജമായ ഒട്ടേറെ കാര്യങ്ങള്‍ രാജ്യത്തരങ്ങേറുന്നുണ്ട്, അതൊന്നും ഞങ്ങളെക്കുറിച്ചല്ല’; ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രം

പ്രളയക്കെടുതിയുടെ ആഘാതം ഇനിയും വിട്ടുമാറാത്ത കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ചു എന്ന് അവകാശപ്പെടുന്ന  700 കോടിയെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തേയും മലയാളികളേയും അപമാനിച്ചു എന്നാ പേരില്‍ ഒരു വിഭാഗം ആളുകള്‍  മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരായുള്ള പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നില്ല. പ്രളയത്താല്‍ മുറിപ്പെട്ട ഒരു ജനതയുടെ നെഞ്ചില്‍ക്കയറി അവരെ അപമാനിക്കുന്ന തരത്തില്‍ ചാനല്‍ ചര്‍ച്ച നടത്തുന്ന അര്‍ണാബ്, ഇത്തരമൊരു പ്രസ്താവന ഏത് അടിസ്ഥാനത്തിലാണ് ഉന്നയിച്ചതെന്നും, എന്തുകൊണ്ട് താങ്കള്‍ മലയാളികളെ ‘നാണംകെട്ട വര്‍ഗ്ഗം’ എന്ന് അഭിസംബോധന ചെയ്തുവെന്നും അറിയാന്‍ താൽപ്പര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അലയന്‍സിലെ സീനിയര്‍ അനലിസ്റ്റും ആക്ടിവിസ്റ്റുമായ അഫ്സല്‍…

Read More

“ഡബ്സ്മാഷ് ചാലഞ്ച്-2018”;നഗരത്തിലെ അഭിനയ പ്രതിഭകളെ കണ്ടെത്താനുള്ള ഉദ്യമവുമായി ബെംഗളൂരു വാർത്ത നിങ്ങളുടെ മുന്നിൽ; വിജയികൾക്ക് മാസ്റ്റർ കോട്ടേജസ് നൽകുന്ന ട്രോഫിയും ആർട്ട് പെക്കര്‍ പ്രൊഡക്ഷൻസിന്റെ അടുത്ത ഹ്രസ്വചിത്രത്തിൽ അഭിനയിക്കാനുള്ള അവസരവും.

രൂപം കൊണ്ട അന്നു മുതൽ നഗരത്തിലെ മലയാളികളുടെ കൂടെ ഉണ്ട് ബെംഗളൂരു വാർത്ത, മലയാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ വഴികാട്ടാനും സന്തോഷം പങ്കുവക്കാനും ബെംഗളൂരു വാർത്ത മടി കാണിക്കാറില്ല. അപ്രായോഗികം എന്ന് തോന്നുന്ന പല ഉദ്യമങ്ങളും ഏറ്റെടുത്ത് ഒരു പരിധി വരെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിൻ തന്നെയാണ് ഞങ്ങൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. ഏറ്റവും അവസാനത്തേതായ ലോകകപ്പ് പ്രവചന മൽസരവും സ്പെഷൽ ട്രെയിനിന് വേണ്ടിയുള്ള ഒപ്പു ശേഖരണവും വിജയമായതിന്  പിന്നിൽ നിങ്ങൾ വായനക്കാർ നൽകിയ അകൈതവമായ സഹകരണമല്ലാതെ മറ്റൊന്നില്ല എന്ന് അഭിമാനപൂർവം ഞങ്ങൾക്ക് പറയാം.…

Read More

പൂക്കളവും, പുലികളിയുമില്ല; മലയാളികള്‍ക്ക് ഇന്ന് അതിജീവനത്തിന്‍റെ പൊന്നോണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ച മലയാളികള്‍ക്ക് ഇന്ന് അതിജീവനത്തിന്‍റെ തിരുവോണം. എന്നാല്‍, ഈ വര്‍ഷത്തെ ഓണത്തെ ഏറ്റവും മികച്ച ഓണമാക്കി മാറ്റുകയാണ് മലയാളികള്‍. എങ്ങനെയാണെന്നല്ലേ? കാരണം മറ്റൊന്നുമല്ല, ജാതിയും മതവും മറന്ന് ഒരു കൂരയ്ക്ക് കീഴിലാണ് മിക്കവര്‍ക്കും ഈ വര്‍ഷത്തെ ഓണം. പതിവ് പകിട്ടുകളില്ലെങ്കിലും കളിയും ചിരിയും പാട്ടുകളുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ ഓണത്തെ വരവേല്‍ക്കുന്നത് പത്ത് ലക്ഷത്തിലധികം ആളുകളാണ്. ക്യാമ്പുകളുടെ മുറ്റത് കുട്ടികള്‍ തീര്‍ത്ത പൂക്കളവും അടുക്കളയില്‍ തയാറാക്കുന്ന ഓണസദ്യയുമെല്ലാം പറയുന്നത് മലയാളികളുടെ അതിജീവനത്തിന്‍റെ കഥയാണ്‌. ആഘോഷങ്ങൾ ഒഴിവാക്കുകയല്ല, ആരെയും മാറ്റിനിർത്താതെ…

Read More

പ്രളയം നാശംവിതച്ച കുടകിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച സന്ദർശനം നടത്തും.

ബെംഗളൂരു: പ്രളയം നാശംവിതച്ച കുടകിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച സന്ദർശനം നടത്തും. രാവിലെ കുശാൽനഗറിലെത്തുന്ന മന്ത്രി പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച കുവെമ്പു ലേഔട്ട്, സായി ലേഔട്ട് എന്നിവിടങ്ങൾ സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് മണ്ണിടിച്ചിൽ രൂക്ഷമായിരുന്ന മടപുരയിലെത്തും. ഇവിടെനിന്ന്‌ മടിക്കേരിയിലെത്തി ദുരിതാശ്വാസക്യാമ്പുകളിൽ സന്ദർശനം നടത്തും. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം ജില്ലാ ഭരണകൂടമായും മറ്റ് ഉദ്യോഗസ്ഥരമായും കളക്ടറുടെ ഓഫീസിൽ മന്ത്രി യോഗംചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തും. കഴിഞ്ഞദിവസം ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ കുടകിലെ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണ് പ്രതിരോധമന്ത്രി…

Read More

നഗരത്തിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന ഏഴു ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍.

ബെംഗളൂരു: നഗരത്തിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന ഏഴു ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റുചെയ്തു. ഇതിൽ ഒരാളിൽനിന്ന് ഒഴിഞ്ഞ വെടിയുണ്ട കവറുകളും വാക്കിടോക്കിയും പോലീസ് കണ്ടെടുത്തു. നഗരത്തിൽ ടാക്‌സി ഡ്രൈവറായി ജോലിചെയ്യുന്ന ആറൂൺ ഹുസൈനിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. ഇയാളെ കൂടുതൽ ചോദ്യംചെയ്തുവരികയാണ്. ഏറെക്കാലമായി നഗരത്തിൽ അനധികൃതമായി താമസിച്ചുവരികയാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി. ഈ മാസം മൂന്നോളം ബംഗ്ലാദേശ് സ്വദേശികൾ കെംപെഗൗഡ വിമാനത്താവളത്തിൽനിന്ന്‌ ഇന്ത്യൻ പാസ്പോർട്ടുമായി പിടിയിലായതിനെത്തുടർന്നാണ് പോലീസ് നഗരത്തിൽ പരിശോധന കർശനമാക്കിയത്. ബംഗാളിലും കോയമ്പത്തൂരിലും താമസമാക്കിയ ഇവർ ബെംഗളൂരു വിമാനത്താവളത്തിലൂടെ കടക്കാൻ ശ്രമിക്കുന്നത് പ്രദേശിക പിന്തുണ കിട്ടുന്നതുകൊണ്ടാണെന്ന കണ്ടെത്തലാണ്…

Read More
Click Here to Follow Us