പ്രളയക്കെടുതി: കേരളത്തിന് കൈത്താങ്ങാകാന്‍ വീണ്ടും പ്രവാസ ലോകം

ദുബായ്: പ്രളയക്കെടുതിയുടെ രൂക്ഷതയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ വീണ്ടും പ്രവാസ ലോകം. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലുലു ഗ്രൂപ്പും ബിആര്‍ ഷെട്ടിയുമാണ് വീണ്ടും ധസഹായവുമായി രംഗത്തെത്തിയത്.

യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശൈഖ് ഖലീഫ ഫണ്ടിലേക്ക് ഏകദേശം 10 കോടി രൂപ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൈമാറും. യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ബി. ആര്‍ ഷെട്ടി 10 കോടി രൂപയും കൈമാറും.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റും പ്രഖ്യാപിച്ച ധനസഹായത്തിന് പുറമെയാണ് ഇരുവരും അഞ്ച് ദശലക്ഷം ദിര്‍ഹം യുഎഇയുടെ ഖലീഫ ഫണ്ടിലേക്ക് കൈമാറുന്നത്.

ലുലു ഗ്രൂപ്പ് നേരത്തേ അഞ്ച് കോടിയും ബി. ആര്‍ ഷെട്ടി രണ്ടരകോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍വീസ് ചാര്‍ജില്ലാതെ പണമയക്കാന്‍ യുഎഇ എക്‌സ്‌ചേഞ്ച് സൗകര്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts