ദുബായ്: രണ്ടു തരത്തിലുള്ള ഭരണാധികാരികളെക്കുറിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ട്വീറ്റ് വൈറലായിരുന്നു. മലയാളികളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി ട്വീറ്റിന് പ്രശസ്തി നല്‍കിയത്, ജീവിതം എനിക്ക് നല്‍കിയ പാഠം എന്ന ഹാഷ്ടാഗോടെ ദുബൈ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ട്വീറ്റില്‍ രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ്പറയുന്നത്. ഒന്നാമത്തെ കൂട്ടർ എല്ലാ നന്മകളുടെയും വഴികാട്ടിയാണെന്നും രണ്ടാമത്തെ കൂട്ടര്‍ ജനജീവിതം ദുസ്സഹമാക്കുമെന്നാണ് ട്വീറ്റിന്‍റെ ഉള്ളടക്കം. കേരളത്തിന് യുഎഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവാദമായതിന് പിന്നാലെ വന്ന ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക്…
Read MoreMonth: August 2018
പ്രളയത്താല്‍ തകര്‍ന്ന കൈരളിയെ വീണ്ടെടുക്കാന്‍ ഒരുണര്‍ത്തുപാട്ട്
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ദുരന്തം, അവ വരുത്തിവെച്ച നടുക്കുന്ന ഓര്‍മ്മകള്‍, ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ വേദനകള്‍… മഹാപ്രളയം ബാക്കിയാക്കിയത് ഇതൊക്കെയാണ്. എന്നാല്‍ തോല്‍ക്കാന്‍ തയ്യാറാകാത്ത ഒരു ജനതയുടെ മുന്നിലേക്കാണ് പ്രളയമെത്തിയത്. പരസ്പരം ഒന്നുചേർന്ന് കൈകോർത്ത് നാം പ്രളയത്തെ അതിജീവിച്ചു. ഇനി നമുക്ക് വേണ്ടത് നമ്മുടെ കൈരളിയേയാണ്. മലനാടിന്‍ ചിരിയുതിരുന്ന, മലയാഞ്ചാല മണമുതിരുന്ന മലയാളപ്പൊന്നിന്‍ നാടിനേയാണ്. പ്രളയത്താല്‍ തകര്‍ന്ന കൈരളിയെ വീണ്ടെടുക്കാനും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഉണര്‍വേകാനും മനോഹരമായ ഗാനമൊരുക്കുകയാണ് സംഗീത സംവിധായകന്‍ ജെമിനി ഉണ്ണികൃഷ്ണന്‍. 3 മിനിട്ട് 50 സെക്കന്റ് ദൈര്‍ഖ്യമുള്ള ‘എന്‍റെ കേരളം’…
Read Moreനഗരത്തില്‍ ഓല ടാക്സിയും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല! ഓടിക്കൊണ്ടിരിക്കുന്ന ടാക്സിയില്‍ അശ്ലീല വീഡിയോ കണ്ട് സ്വയം ഭോഗം ചെയ്ത ടാക്സി ഡ്രൈവര്‍ക്ക് എതിരെ പോലീസില്‍ പരാതി;കൈ മലര്‍ത്തി ഓല.
രണ്ടാഴ്ച മുന്‍പാണ് മലയാളിയായ ആക്ടിവിസ്റ്റ് സുകന്യ കൃഷ്ണ ഓല ഡ്രൈവറുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്,അതിന് മുന്‍പും അപ്പ് ബേസഡ് ടാക്സികളായ ഓല-ഉബെര്‍ ടാക്സിക്കാരില്‍ നിന്ന് സ്ത്രീകള്‍ ആക്രമണം നേരിട്ടിട്ടുണ്ട്,നഗരത്തില്‍ ഏറ്റവും സുരക്ഷിതം എന്ന് കരുതുന്ന ഒരു യാത്രാ മാര്‍ഗത്തിന്റെ വിശ്വാസ്യത കൂടി ഇടിയുന്ന തരത്തില്‍ ഉള്ള വാര്‍ത്തകള്‍ ആണ് ഏറ്റവും പുതിയതായി വരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 06:28ന് യെലഹങ്കയില്‍ നിന്ന് ജെ പി നഗറിലേക്ക് ഓല ടാക്സി പിടിച്ചു യാത്ര ചെയ്ത 22 കാരിയായ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥക്ക് ആണ് ഈ…
Read Moreബിഗ് ബോസില്‍ ഇനി വിവാഹമാമാങ്കം;നാടകീയമായ രംഗങ്ങള്‍ക്ക് ഒടുവില്‍ ചുരുളന്‍ മുടിക്കാരി പേളി മാണിയുടെയുടെ മനം കവര്‍ന്നത് ശ്രീനിഷ്;അന്തം വിട്ട് ആരാധകര്‍.
പൊട്ടിത്തെറികൾക്കും മറ്റ് തർക്കങ്ങളും പതിവായിരുന്ന ബിഗ് ബോസിൽ നിന്നും പ്രണയത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇത് ആര് തമ്മിലായിരുന്നു എന്നായിരുന്നു ആദ്യം സംശയം. എന്നാൽ അത് പേളിയും ശ്രീനിഷുമാണെന്ന് ഇപ്പോൾ ഉറപ്പായി. ശ്രീനിഷിന്റെ കൈയിൽ പേളിയുടെ ആനവാൽ മോതിരം കിടക്കുന്നത് കണ്ടാണ് എല്ലാവരും ആ പ്രണം ഉറപ്പിച്ചത്. ഇതിന് പിന്നാലെ തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്ന് പേളിയും ഏവരുടേയും മുന്നിൽ തുറന്ന് പറയുകയുണ്ടായി. ബിഗ് ബോസിന്റെ ആരംഭം മുതൽ തന്നെ പേളിയും ശ്രീനിഷും തമ്മിൽ സുഹൃത്തുക്കളായിരുന്നു. ഇതേ സമയം തന്നെയായിരുന്നു പേളിയും അരിസ്‌റ്റോ സുരേഷും…
Read Moreമലയാളത്തില്‍ മോഡിയില്ലാതെ;കേരളത്തിന് പുറത്ത് മോഡിയോടെ;കേരള സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പരസ്യത്തിലും.
കൊച്ചി: കേരളം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സഹായം അഭ്യര്‍ഥിച്ച് ഇറക്കിയ പരസ്യം കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്ലാതെ. കേരളത്തിന് പുറത്താകട്ടെ മോഡിയാണ് മുഖ്യം. അവിടെയും രാഷ്ട്രീയ വിവേചനം കാണിക്കുന്ന കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് വന്‍ വിമര്‍ശനത്തിന് കാരണമായി. മോഡിയുടെ ലോക പ്രസിദ്ധി അവസരമാക്കി കേരളത്തിന് സാമ്പത്തിക സഹായം നേടാമെന്ന ലക്ഷ്യമിട്ടാണ് പരസ്യം. പക്ഷേ, കേരളത്തില്‍ മോഡിയുടെ മുഖം കാണരുതെന്ന നിര്‍ബന്ധവും. എന്നാല്‍ പരസ്യത്തിലുമുണ്ട് അബദ്ധം. മലയാളത്തിലെ പരസ്യത്തില്‍ ദൈവത്തിന്റെ സ്വന്തം നാടിന് നല്‍കൂ മനുഷ്യ സഹായം എന്നാണ് തലക്കെട്ട്. മാനുഷിക സഹായം എന്നാണെങ്കിലേ സാമ്പത്തിക…
Read Moreപ്രളയത്തിന് കാരണം ഗോവധം: ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ.
ബെംഗളൂരു∙ പരസ്യമായി പശുക്കളെ കശാപ്പു ചെയ്യുന്നതിനാലാണ് കേരളത്തിൽ പ്രളയമുണ്ടായതെന്ന് വിജയപുരയിൽ നിന്നുള്ള ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ. ഹിന്ദുക്കളുടെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവർ ഇത്തരത്തിലുള്ള പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടിവരും. കണ്ണൂരിൽ കഴിഞ്ഞ വർഷം പശുവിനെ പൊതു നിരത്തിൽ കശാപ്പ് ചെയ്ത് മാംസവിതരണം നടത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ബസനഗൗഡ പാട്ടീൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബിജെപി അധികാരത്തിലേറിയാൽ കർണാടകയിൽ ഗോവധം നിരോധിക്കുമെന്നും എംഎൽഎ പറഞ്ഞു. താൻ ആഭ്യന്തര മന്ത്രിയായാൽ ബുദ്ധിജീവികളെ വെടിവച്ചുകൊല്ലാൻ ഉത്തരവിടുമെന്ന ബസനഗൗഡയുടെ പ്രസ്താവന വിവാദമായിരുന്നു.
Read Moreരണ്ടുതരം ഭരണാധികാരികളെക്കുറിച്ച് പരാമര്‍ശിക്കുന്ന യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റ് വൈറല്‍; ഏറ്റെടുത്ത് മലയാളികള്‍
ദുബായ്: രണ്ടുതരത്തിലുള്ള ഭരണാധികാരികളെക്കുറിച്ച് പരാമര്‍ശിച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ട്വീറ്റ് വൈറല്‍. ലോകത്തെ ഭരണാധികാരികള്‍ രണ്ടുവിധമുണ്ടെന്ന് സൂചിപ്പിക്കുന്ന രണ്ട് ട്വീറ്റുകളാണ് അൽ മക്തൂം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒന്നാമത്തെ കൂട്ടർ നന്മയുടെ ഭരണാധികാരികളാണെന്നും രണ്ടാമത്തെ കൂട്ടർ എളുപ്പമുള്ളവ കഠിനമാക്കുന്നവരാണെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് യുഎഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തടസവാദങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ ഷെയ്ഖ് മുഹമ്മദിന്‍റെ ട്വീറ്റും ശ്രദ്ധേയമാകുകയാണ്. #علمتني_الحياة أن المسئولين نوعان .. النوع الأول هم مفاتيح الخير…
Read Moreഇനിയും ഞാന്‍ മുഖ്യമന്ത്രിയാകും!കുമാരസ്വാമിയുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന.
ബെംഗളൂരു :ഒരുവട്ടം കൂടി കർണാടക മുഖ്യമന്ത്രിയാവാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ. ഇനി മുഖ്യമന്ത്രിയാകാനില്ലെന്ന് മുൻപു പ്രഖ്യാപിച്ച കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ,തിരഞ്ഞെടുപ്പിൽ മൽസരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇനിയും ഏറെ സമയമുണ്ടെന്നായിരുന്നു പ്രതികരണം. സിദ്ധരാമയ്യയുടെ ആഗ്രഹം, ജനതാദൾഎസ്- കോൺഗ്രസ് സഖ്യസർക്കാരിന്റെ ഭാവിയെക്കുറിച്ചു കൂടിയാണ് ചോദ്യം ഉയർത്തുന്നതെന്നു വ്യാഖ്യാനമുണ്ട്. തനിക്കു മുഖ്യമന്ത്രിയാകണമെന്നും തീർച്ചയായും ആയിത്തീരുമെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിലരൊക്കെ സഖ്യമുണ്ടാക്കി വഴിമുടക്കുകയായിരുന്നു. രാഷ്ട്രീയം എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്നതാണെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.
Read Moreപി. വി സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍; ഇത് ചരിത്രനേട്ടം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി. വി സിന്ധു ഫൈനലില്‍. സെമിഫൈനലില്‍ ജപ്പാന്‍റെ അകാനി യമാഗുചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പദവിയും സിന്ധു ഇതോടെ സ്വന്തമാക്കി. 2016ലെ റിയോ ഒളിമ്പിക്സില്‍ സിന്ധു വെള്ളിമെഡല്‍ നേടിയിരുന്നു. 21-17,14-21, 21-1 എന്ന സ്കോറോടെയാണ് യമാഗുചിയെ സിന്ധു മുട്ടുകുത്തിച്ചത്. ഇതിലൂടെ ചരിത്രത്തിലാദ്യമായി ബാഡ്മിന്റണില്‍ സ്വര്‍ണമോ വെള്ളിയോ നേടാനുള്ള അവസരമാണ് സിന്ധു സൃഷ്ടിച്ചിരിക്കുന്നത്. ഫൈനല്‍ നാളെ നടക്കും. അതേസമയം ചൈനീസ് തായ്പേയ്‌യുടെ തായ് സു ഇംഗിനെതിരെ സെമിഫൈനലില്‍ തോറ്റ…
Read Moreഗൗരിലങ്കേഷ് ധബോല്‍ക്കര്‍ വധങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘം
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റേയും, യുക്തുവാദിയായ നരേന്ദ്ര ധബോല്‍ക്കറുടേയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘമാണെന്ന് സി.ബി.ഐ. ഇരു കേസുകളിലേയും പ്രതികള്‍ തമ്മില്‍ പരസ്പരം ആയുധങ്ങള്‍ കൈമാറിയെന്നും സി.ബിഐ കോടതിയില്‍ വ്യക്തമാക്കി. ധബോല്‍ക്കര്‍ വധക്കേസിലെ പ്രതിയായ സച്ചിന്‍ ആന്ദുരേയുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങുന്നതിനായി പൂനെയിലെ ശിവാജി നഗര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേസില്‍ വിധി കേട്ട കോടതി കസ്റ്റഡി കാലാവധി ഈ മാസം 30 വരെ നീട്ടി. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളിലൊരാള്‍ തോക്കും മൂന്ന് വെടിയുണ്ടകളും ആന്ദുരേയ്ക്ക് നല്‍കിയെന്ന് സി.ബി.ഐ വ്യക്തമാക്കി.…
Read More