പ്രളയത്താല്‍ തകര്‍ന്ന കൈരളിയെ വീണ്ടെടുക്കാന്‍ ഒരുണര്‍ത്തുപാട്ട്

നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ദുരന്തം, അവ വരുത്തിവെച്ച നടുക്കുന്ന ഓര്‍മ്മകള്‍, ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ വേദനകള്‍… മഹാപ്രളയം ബാക്കിയാക്കിയത് ഇതൊക്കെയാണ്.

എന്നാല്‍ തോല്‍ക്കാന്‍ തയ്യാറാകാത്ത ഒരു ജനതയുടെ മുന്നിലേക്കാണ് പ്രളയമെത്തിയത്. പരസ്പരം ഒന്നുചേർന്ന് കൈകോർത്ത് നാം പ്രളയത്തെ അതിജീവിച്ചു.

ഇനി നമുക്ക് വേണ്ടത് നമ്മുടെ കൈരളിയേയാണ്. മലനാടിന്‍ ചിരിയുതിരുന്ന, മലയാഞ്ചാല മണമുതിരുന്ന മലയാളപ്പൊന്നിന്‍ നാടിനേയാണ്.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

പ്രളയത്താല്‍ തകര്‍ന്ന കൈരളിയെ വീണ്ടെടുക്കാനും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഉണര്‍വേകാനും മനോഹരമായ ഗാനമൊരുക്കുകയാണ് സംഗീത സംവിധായകന്‍ ജെമിനി ഉണ്ണികൃഷ്ണന്‍.

3 മിനിട്ട് 50 സെക്കന്റ് ദൈര്‍ഖ്യമുള്ള ‘എന്‍റെ കേരളം’ എന്ന വീഡിയോ ആല്‍ബത്തില്‍ കേരളത്തിലെ ഭൂപ്രകൃതിയുടെ നേര്‍ചിത്രങ്ങള്‍ കാണാം. നമുക്ക് നഷ്ടപ്പെട്ട ഗതകാലത്തെ വീണ്ടെടുക്കാനുള്ള ആഹ്വാനവും കൂടിയാണ് ഈ ഗാനം.

ബി. ത്രിലോചനം എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് നിതിന്‍ രാജും ഒപ്പം ജെമിനി ഉണ്ണികൃഷ്ണനുമാണ്. എന്‍ജോയ് എന്റര്‍ടെയിന്‍മെന്‍റ്സാണ് സാക്ഷാത്ക്കാരത്തിന് പിന്നില്‍.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

വീഡിയോ

https://m.facebook.com/geminiunnikrishnan/videos/2656729507886524/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
[masterslider id="10"]

Related posts

Click Here to Follow Us