ന്യൂ ഡല്‍ഹി :മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയി അന്തരിച്ചു. കഴിഞ്ഞ ഒമ്പതാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അവസാന 24 മണിക്കൂറുകളില്‍ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയത്. ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസിലാണ് കഴിഞ്ഞ ഒമ്പതാഴ്ചയായി വാജ്പേയി ചികിത്സയില്‍ കഴിഞ്ഞത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 93 വയസ്സുള്ള വാജ്പേയിയെ കഴിഞ്ഞ ജൂൺ 11 ന് കിഡ്നിയിൽ അണുബാധ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസ് മേധാവിയായി രൺദീപ്…
Read MoreDay: 16 August 2018
ഭൂകമ്പമില്ല “നുണ ബോംബ്”മാത്രം!
നഗരത്തില്‍ ചെറിയ ശക്തിയില്‍ ഭൂകമ്പം നടന്നതായി ഒരുവിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,അതെ സമയം ഭൂമിയില്‍ ചലനം ഒന്നും ഉണ്ടായിട്ടില്ല എന്നും എന്നാല്‍ ഒരു വലിയ ശബ്ദം കേട്ടതായി നഗരത്തില്‍ ഉള്ള ആളുകള്‍ അറിയിച്ചു.ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിച്ചു വരികയാണ് ഇപ്പോള്‍. എന്നാല്‍ അത് ഭൂകമ്പമല്ല കാറ്റുമായി ബന്ധപ്പെട്ട ശബ്ദം മാത്രമാണ് എന്നും ശാസ്ത്രജ്ഞന് എച് എസ് എന്‍ പ്രകാശ് അറിയിച്ചു.ഭയപ്പെടേണ്ട ആവശ്യം ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സംഭവിച്ചത് ഭൂകമ്പമല്ല എന്ന് ഭൂകമ്പനിരീക്ഷണ വിഭാഗത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചു.നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍…
Read Moreപിന്നില്‍ നിന്ന് കുത്തി അയല്‍ക്കാര്‍;മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് താഴ്ത്താന്‍ തയ്യാറാകാതെ തമിഴ്നാട്.
കേരളത്തില്‍ ഉള്ളവര്‍ എല്ലാം ഒരു ദുരന്തത്തെ നേരിടുന്ന സമയത്ത് പിന്നില്‍ നിന്ന് കുത്തി അയല്‍ക്കാര്‍,മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയില്‍ നിന്ന് കുറക്കാന്‍ തയ്യാറാകാതെ തമിഴ്നാട്.ഇന്നലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പടി പഴനി സ്വാമിക്ക് എഴുതിയ കത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് താഴ്ത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നും തമിഴ്നാട് മുഖ്യമന്ത്രിയുടെ മറുപടിയില്‍ ആണ് അത് സാധ്യമല്ല എന്ന് കാണിച്ചിരിക്കുന്നത്,അണക്കെട്ട് സുരക്ഷിതമാണ് എന്നും അതുകൊണ്ട് തന്നെ ജലനിരപ്പ് 142 അടിയില്‍ നിന്ന് താഴേക്ക് ആക്കേണ്ട കാര്യമില്ല എന്നുമാണ് എടപ്പടി പഴനിസ്വാമി…
Read More‘ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’; ഉരുക്കുവനിതയാകാനൊരുങ്ങി വിദ്യ ബാലന്
ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധിയാകാന്‍ ബോളിവുഡ് താരം വിദ്യാ ബാലന് തയ്യാറെടുക്കുന്നു. ‘ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’ എന്ന വെബ് സീരിസിലാണ് താരം ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നത്. പത്രപ്രവര്‍ത്തകയായ സാഗരിക ഘോഷിന്റെ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള വെബ് സിരീസാണിത്. 1975ലെ അടിയന്തരാവസ്ഥക്ക് വഴിവെച്ച കാരണങ്ങളും ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പോരാട്ടവും കുടുംബജീവിതവുമെല്ലാം സാഗരിക ഘോഷിന്റെ പുസ്തകത്തിലുണ്ട്. റോണി സ്ക്രൂവാല നിര്‍മ്മിക്കുന്ന ഈ സിനിമയുടെ അവകാശം വിദ്യ ബാലനും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറും ചേര്‍ന്നാണ് വാങ്ങിയത്. വെബ്…
Read Moreമുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് അജിത്ത് വഡേക്കര്‍ അന്തരിച്ചു
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും പരിശീലകനുമായ അജിത്ത് വഡേക്കര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ബുധനാഴ്ച മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1966-ല്‍ മുംബൈയില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു അരങ്ങേറ്റം. 37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 14 അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമടക്കം 2113 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു ഏകദിന മത്സരങ്ങള്‍ മാത്രമേ അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളൂ. നായകനെന്ന…
Read Moreകേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്നു; കൂടുതല്‍ കേന്ദ്ര സേനയെത്തും
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. യൂണിയന് ക്യാബിനറ്റ് സെക്രട്ടറി പി. കെ സിന്‍ഹയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ദുരന്തനിവാരണ സമിതിയുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്. മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തേക്ക് കൂടുതല്‍ സൈനികര്‍ എത്തും. 30 പേരുടെ മിലിറ്ററി എന്‍ജിനീയറിംഗ് ടാസ്ക് ഫോഴ്സ് കോഴിക്കോട്ടെത്തി. പൂനെയില്‍നിന്നും ഭോപ്പാലില്‍നിന്നും 50 പേരടങ്ങുന്ന രണ്ടു ഗ്രൂപ്പ് സംഘവും ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തും. അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഉരുള്‍പ്പൊട്ടലുകള്‍ തുടരുകയും പലപ്രദേശങ്ങള്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി…
Read Moreനാവികസേനയുടെ നമ്പറുകള്‍ പ്രചരിപ്പിക്കരുതെന്ന് നിര്‍ദ്ദേശം
കൊച്ചി: ദുരിതം വിതച്ച് കനത്തമഴ തുടരുന്ന കേരളത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുള്ള കേന്ദ്ര നാവികസേനയുടെ നമ്പറുകള്‍ പ്രചരിപ്പിക്കരുത്. നാവിക സേനാംഗങ്ങള്‍ക്ക് നാട്ടുകാരില്‍ നിന്ന് നേരിട്ട് സഹായാഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാലാണ് നമ്പറുകള്‍ പ്രചരിപ്പിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നേവിയുടെ രക്ഷാഭടന്മാര് പ്രവര്‍ത്തിക്കുക. ഭാഷയോ സ്ഥലമോ അറിയാത്ത നാവിക സേനാംഗങ്ങള്‍ നേരിട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വലിയ ആശയക്കുഴപ്പമുണ്ടാകുമെന്നതിനാലാണിതെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്സുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ ഇത് ഷെയര്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സൂചിപ്പിച്ചു. ദുരിതത്തില്പ്പെട്ടവരെക്കുറിച്ച് വിവരം നല്കാന്…
Read Moreപ്രളയം മൂലം റദ്ദാക്കിയതും സമയം പുനക്രമീകരിച്ചതുമായ തീവണ്ടികളുടെ വിവരം.
കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കി. വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍ തീവണ്ടിഗതാഗതത്തില്‍ താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. 16-08-18നു റദ്ദാക്കിയ തീവണ്ടികള്‍ 56361 ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ഓടില്ല. 16-08-18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍. 15-08-18നു ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട 12777-ാം നമ്പര്‍ ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ. 15-08-18നു ചെന്നൈ -തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് ജങ്ഷനില്‍ ഓട്ടം നിര്‍ത്തും. 15-08-18നു…
Read Moreകേരളത്തില്‍ അതീവ ജാഗ്രത; ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
തിരുവനന്തപുരം: കേരളത്തെ തകർത്തെറിഞ്ഞ് പേമാരിയും പ്രളയവും തുടരുകയാണ്. സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ്. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച വരെ സംസ്ഥാനമൊട്ടാകെ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലേയും ഇന്നുമായി മാത്രം മരിച്ചത് 37 പേരാണ്. അതീവ ഗുരുതര സാഹചര്യമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 16, 17…
Read Moreചാലക്കുടിക്കും ആലുവയ്ക്കുമിടയിൽ ട്രൈയിൻ സർവീസ് നിർത്തിവച്ചു;കൊച്ചി മെട്രോ ഓടുന്നില്ല.
കൊച്ചി :പെരിയാർ കരകവിഞ്ഞ് ഒഴുകുന്നതിനാൽ ചാലക്കുടിക്കും ആലുവക്കും ഇടയിലുള്ള ട്രെയിൻ സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചു. റെയിൽവേ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. ഇന്നലെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട കൊച്ചുവേളി എക്സ്പ്രസ് തൃശൂരിൽ നിർത്തിയിട്ടിരിക്കുകയാണ്. മുട്ടം യാർഡിൽ വെളളം കയറിയതിനാൽ കൊച്ചി മെട്രോ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.
Read More