നഗരത്തിലെ 90 ശതമാനം സ്ത്രീകളും ജീവിക്കുന്നത് ഭയപ്പാടോടെ! സമൂഹമാധ്യമങ്ങളിൽ പത്തിൽ ഒൻപത് പേരും അപമാനിക്കപ്പെടുന്നു;പഠനവിവരങ്ങൾ ഞെട്ടിക്കുന്നത്.

ബെംഗളൂരു: നഗരത്തിലെ സ്ത്രീകളിൽ 90 ശതമാനവും ജീവിക്കുന്നത് സുരക്ഷയെക്കുറിച്ച് ഭയന്നാണെന്ന് പഠനം. സേവ് ദ ചിൽഡ്രൻ എന്ന സന്നദ്ധസംഘടന നടത്തിയ സർവേയിലാണ് കണ്ടെത്തൽ. പൊതുസ്ഥലങ്ങളിൽ പുരുഷന്മാരിൽനിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവരുന്നുണ്ടെന്ന് ഭൂരിഭാഗം സ്ത്രീകളും പ്രതികരിച്ചു. എന്നാൽ എങ്ങനെയാണ് ഇത്തരം സംഭവങ്ങളോട് പ്രതികരിക്കേണ്ടതെന്ന് സ്ത്രീകൾക്ക് വ്യക്തമായ ധാരണയില്ലെന്നും പഠനം പറയുന്നു.

പ്രായമനുസരിച്ച് സ്ത്രീകളെ 15 മുതൽ 18 വരെ പ്രായമുള്ളവർ, 18-25 പ്രായത്തിലുള്ളവർ, 25-35 പ്രായത്തിലുള്ളവർ, 35-ന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് സർവേനടത്തിയത്. 15 മുതൽ 35 വരെ പ്രായമുള്ളവരാണ് അതിക്രമത്തിന് ഇരയാകുന്നതിൽ ഭൂരിഭാഗവുമെന്ന് പഠനം വ്യക്തമാക്കുന്നു. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന 86 ശതമാനം സ്ത്രീകളും സുരക്ഷിതരെന്ന് സർവേ പറയുന്നു. വാക്കുകൾ കൊണ്ടോ സ്പർശനം കൊണ്ടോ ഇവർ അപമാനിക്കപ്പെടുന്നെന്നാണ് കണക്കുകൾ. ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഭയക്കുന്നവരാണ് 90 ശതമാനം സ്ത്രീകളും.

സാമൂഹിക മാധ്യമങ്ങളിൽ 10 സ്ത്രീകളിൽ ഒമ്പതുപേരും അപമാനിക്കപ്പെടുന്നതായാണ് കണ്ടെത്തൽ. സ്വകാര്യ മെസേജുകൾ അയയ്ക്കുന്നതിലൂടെയും പോസ്റ്റുകളിൽ അശ്ലീല കമന്റിടുന്നതിലെയുമാണ് ഇത്തരം അതിക്രമങ്ങളുണ്ടാകുന്നത്.ഫോൺ നമ്പർ കണ്ടെത്തി വിളിക്കുന്നവരും കുറവല്ലെന്ന് സർവേയിൽ പങ്കെടുത്ത സ്ത്രീകൾ പറയുന്നു.

അതേസമയം സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ബെംഗളൂരു പോലീസ് പറയുന്നത്. ഒരോ സ്റ്റേഷനിലും വനിതാ പോലീസുകാരെ ഉൾപ്പെടുത്തി പ്രത്യേക മൊബൈൽ സ്‌ക്വാഡുകൾ രൂപവത്‌കരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ബസ് സ്റ്റാൻഡുകളുടെ പരിസരങ്ങളിലും പ്രത്യേക സംഘങ്ങളുണ്ട്. എന്നാൽ ഇവരുടെ സേവനം തേടുന്നവരുടെ എണ്ണം ചുരുക്കമാണെന്നും പോലീസ് വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us