ബെംഗളൂരു: കര്‍ണ്ണാടകയിലും ഇന്ന് ഉച്ച മുതല്‍ കനത്ത മഴ. മംഗളൂരുവില്‍ ഇന്ന് ഉച്ചയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ട്. പേമാരിയില്‍ മൈസൂരുവിലേയും മംഗളൂരുവിലേയും നിരവധി പ്രദേശങ്ങളാണ് വെള്ളത്തിനടിയിരിക്കുന്നത്. തീരദേശ കര്‍ണ്ണാടകയിലും മഴ ശക്തമായി തുടരുകയാണ്. അതേസമയം മഴയെ തുടര്‍ന്ന് എന്‍എച്ച് 766 വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിക്കുകയാണ്. ഇത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.തമിഴ് നാടിനേയും കര്‍ണ്ണാടകയേയും ബന്ധിപ്പിക്കുന്ന ദേശിയ പാതയാണ് ഇത്. കൂടാതെ മഴപെയ്യുന്ന മറ്റു പല പ്രദേശങ്ങളിലും ഗതാഗത കുരുക്ക് ഉണ്ടായിട്ടുണ്ട്.അതേസമയം കേരളത്തിന്റെ അതിര്‍ത്ഥി പ്രദേശങ്ങളിലാണ് കനത്ത മഴ.വടക്കന്‍ കര്‍ണാടകയെ മഴ ബാധിച്ചിട്ടില്ല.…
Read MoreDay: 10 August 2018
നാളെ കർക്കിടക വാവ്;ബലിതർപ്പണത്തിന് തയ്യാറായി ഉദ്യാനനഗരി.
ബെംഗളൂരു : പൂർവികരുടെ ഓർമയിലേക്ക് ഒന്നുകൂടി മടങ്ങാൻ നാളെ കർക്കിടക വാവ്, നഗരത്തിലുള്ളവർക്ക് ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു. രാവിലെ 5 ന് ആരംഭിക്കുന്ന ചടങ്ങുകൾ 10 വരെ തുടരും.പൂജാവസ്തുക്കളും പ്രഭാത ഭക്ഷണവുമടക്കം സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. കെഎൻ എസ് എസിന്റെ നേതൃത്വത്തിൽ ബലിതർപ്പണം അൾസൂർ തടാകത്തിലെ കല്യാണ തീർത്ഥത്തിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 4.30 ന് ചടങ്ങുകൾ ആരംഭിക്കും മൈസൂരു, മംഗളൂരു, ശിവമൊഗ്ഗ, ഹോസ്പേട്ട്, ബൊമ്മനഹള്ളി കരയോഗങ്ങളുടെ നേതൃത്വത്തിൽ ബലിതർപ്പണച്ചടങ്ങുകളുണ്ട്. ബന്ധപ്പെടുക:9448486802,9845009410 ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിലുള്ള ബലിതർപ്പണ ചടങ്ങുകൾ…
Read Moreഒളിച്ചോടാന്‍ വരട്ടെ, കൈയില്‍ കാശുണ്ടോ?
ചണ്ഡീഗഡ്: പ്രേമം മൂത്ത് വീട്ടുകാര്‍ വിവാഹം നടത്തിത്തരില്ല എന്ന ഘട്ടമാകുമ്പോള്‍ ഒരാവേശത്തില്‍ പെണ്ണിനേയും വിളിച്ചോണ്ട് ഒരോട്ടമുണ്ട് എങ്ങോട്ടെന്നില്ലാതെ. അപ്പോള്‍ ഒന്നും ആലോചിക്കില്ല പ്രേമിച്ച പെണ്ണിനെ വീട്ടില്‍നിന്നും കൂട്ടികൊണ്ടുവരിക ഒരു ആണത്തമായേ അപ്പോള്‍ തോന്നു. എന്നാല്‍ ഇനി അങ്ങനെയൊരു ചിന്ത ഉണ്ടെങ്കില്‍ വേണ്ട കേട്ടോ. ഇനി മുതല്‍ വെറുതെ അങ്ങ് ഓടിയാല്‍ പോര കൈയില്‍ കാശ് വേണം, മാത്രമല്ല പെണ്ണിനെ പോറ്റാന്‍ കഴിയുമെന്നും തെളിയിക്കണം. അങ്ങനൊരു ഉത്തരവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി. അതെ, വീട്ടുകാരറിയാതെ കൂട്ടിക്കൊണ്ടു വന്ന് കെട്ടുന്ന പെണ്ണിനെ പോറ്റാന്‍ ചെക്കന് കഴിവുണ്ടെന്ന് തെളിയിക്കാന്‍…
Read Moreചെറുതോണി അണക്കെട്ടിന്‍റെ അഞ്ചാമത്തെ ഷട്ടറും തുറന്നു.
ഇടുക്കി: ജലസംഭരണിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്‍റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. സെക്കന്‍റിൽ ആറ് ഘനമീറ്റർ എന്ന തോതിൽ അണക്കെട്ടിൽ നിന്ന് നാല് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിക്കളഞ്ഞിട്ടും ജലനിരപ്പ് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിലാണ് അഞ്ചാം ഷട്ടറും തുറന്നത്. 2041.60 അടിയാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറക്കാൻ തീരുമാനമെടുത്തത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന കനത്ത മഴയാണ് ഇപ്പോൾ ഇടുക്കിയിൽ പെയ്യുന്നത്. ഡാം നിറഞ്ഞുകവിയുന്ന സാഹചര്യം ഒഴിവാക്കാൻ വേറെ വഴിയില്ലാതെ വന്നതോടെയാണ് കേരളത്തിലെ…
Read Moreനഗരം വൃത്തിയാക്കുന്ന പൌരകാര്‍മികര്‍ക്ക് ശമ്പളം നല്‍ക്കാന്‍ ഖജനാവില്‍ പണമില്ല;കുമാരസ്വാമിയുടെ സത്യാപ്രതിജ്ഞ മഹാമഹത്തിന് മണിക്കൂറുകള്‍ക്ക് ചെലവാക്കിയത് 42 ലക്ഷം രൂപ;ചന്ദ്രബാബു നായിഡുവിന്റെ ഹോട്ടല്‍ ബില്‍ 9 ലക്ഷം,കേജരിവാളിന്റെത് 1.8 ലക്ഷം,പിണറായി വിജയന്റെ ബില്‍ ഒരു ലക്ഷത്തില്‍ അധികം.
ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം കണ്ടില്ലേ,അതിന്റെ വില 42 ലക്ഷം രൂപയാണ് എന്ന് പറഞ്ഞാന്‍ നിങ്ങള്‍ സമ്മതിക്കുമോ,എന്നാല്‍ അതാണ് സത്യം കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ വീണതിന് ശേഷം കോണ്‍ഗ്രെസ് പിന്തുണയോടെ ജെ ഡി എസ്സിന്റെ കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു,അതിനു വേണ്ടി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി കര്‍ണാടക സര്‍ക്കാരിന്റെ ഹോസ്പിറ്റലിട്ടി വകുപ്പ് ചെലവാക്കിയ തുകയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്,ഇ വാര്‍ത്ത പുറത്ത് കൊണ്ട് വന്നത് ടൈംസ് നവ് ചാനല്‍ ആണ്. ചില അതിഥികള്‍ക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുകയാണ്…
Read Moreആലുവ മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിയില്‍
ആലുവ: ചെറുതോണി, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതോടെ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ആലുവയിലും പരിസരത്തും ജലനിരപ്പുയരുകയാണ്. ആലുവയിലെ ഏലൂര്‍, കുറ്റിക്കാട്ടുകര എന്നിവിടങ്ങളില്‍ റോഡിലും വീടുകളിലും വെള്ളം കയറി. ഇവിടങ്ങളില്‍ നിന്നും ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും വീട്ടുപകരണങ്ങളും മറ്റും വെള്ളം കയറി നശിച്ചു. ആലുവയില്‍ ആയിരത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. നാളെ കര്‍ക്കിടക വാവ് ആണ്. എന്നാല്‍ ശിവരാത്രി മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിയിലും. ഈ സാഹചര്യത്തില്‍ അവിടെ ബലിതര്‍പ്പണം നടത്താന്‍ സാധ്യതയില്ല. മണപ്പുറത്ത് നടത്തിവരാറുള്ള ബലിതര്‍പ്പണം ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റേണ്ടി വന്നേക്കും. ശനിയാഴ്ച…
Read Moreകാലവര്‍ഷക്കെടുതി: സംസ്ഥാനത്ത് മരണസംഖ്യ 26 ആയി
ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 26 ആയി. ഇടുക്കിയില്‍ അതീവ ജാഗ്രതയാണ്. നിലമ്പൂര്‍ ചെട്ടിയാംപാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്‍റെ മൃതദേഹം കണ്ടെടുത്തു. സുബ്രഹ്മണ്യന്‍റെ കുടുംബത്തിലെ അഞ്ച് പേരുടെയും മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഇടുക്കി പണിക്കന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മന്നാടിയില്‍ റിനോ തോമസാണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് കിണര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പിരപ്പന്‍കോട് പാലവിള സ്വദേശി സുരേഷ് (47) ആണ് മരിച്ചത്. വെള്ളം കോരുന്നതിനിടെയാണ് സംഭവം. ഇന്ന് രാവിലെ 6 മണിയോയായിരുന്നു അപകടം. ക്ഷേത്രത്തില്‍ പോകാന്‍ കുളിക്കുന്നതിന് വെള്ളം കോരുന്നതിനിടെ…
Read Moreകോയമ്പത്തൂരിനു സമീപം നടന്ന അപകടത്തില്‍ മരിച്ചത് പ്രധാന സുവിശേഷപ്രവര്‍ത്തക;നഗരത്തിലെ പ്രഭാഷണം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
കോയമ്പത്തൂരിനു സമീപം നാമക്കല്ലില്‍ ബസ് ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പ്രമുഖ സുവിശേഷക പ്രസംഗക അഞ്ജലി പോളും മകനും. ഇവരടക്കം നാലുമലയാളികൾ അപകടത്തിൽ മരിച്ചു. എട്ടുപേർക്കുപരിക്കേറ്റു. ബെംഗളൂരുവിൽ നിന്ന് അടൂരിലേക്കു വരികയായിരുന്ന സ്വകാര്യ വോൾവോ ബസാണ് ഈറോഡിൽ ലോറിയുടെ പിന്നിലിടിച്ചത്.സംസ്‌കാരം ചൊവാഴ്ച ഓഗ. 14 ന് നടക്കും. അപ്പോസ്‌തോലിക് അസംബ്ലി സഭയിലെ സുവിശേഷ പ്രസംഗകയും സഭാ സീനിയർ പാസ്റ്റർ പന്തളം പകലോമറ്റം ഇടത്തറ മാവേലിത്തുണ്ടിൽ ജിജോ ഏബ്രഹാമിന്റെ ഭാര്യയുമായ അഞ്ജലി പോൾ(37), ഏക മകൻ ആഷേർ(10), അരുവിത്തുറ െസന്റ് ജോർജ് കോളജ് ഇക്കണോമിക്‌സ്…
Read Moreകനത്ത മഴ: പ്രളയബാധിത ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് പ്രളയബാധിത ജില്ലകളിലും താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകളും എംആര്‍എസുകളും ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. മറ്റു ജില്ലകളില്‍ ചില താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ട്. കണ്ണൂര്‍, എംജി, ആരോഗ്യ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റി. പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പാലക്കാട് ജില്ലയിലെ എല്ലാ…
Read Moreമൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ട്; ജലനിരപ്പ് 2401 അടി
ചെറുതോണി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ജലനിരപ്പ് 2401 അടിയായി ഉയര്‍ന്നു. 2403 അടിയാണ് പരമാവധി സംഭരണ ശേഷി. അതേസമയം ഇടുക്കി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ട്രയല്‍ റണ്ണിന് ശേഷവും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. സെക്കൻഡിൽ ഒന്നേകാൽ ലക്ഷം ലീറ്റർ (125 ക്യുമെക്സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്. ഇതോടെ പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍…
Read More