ലോക ബാ‍ഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പിവി സിന്ധു ഫൈനലിൽ

നാന്‍ജിങ്: പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ കടന്നു. സെമിയില്‍ ജപ്പാന്‍റെ അകാന യെമാഗുചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന്‍റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍:  21-16, 24-22. നിലവിലെ റണ്ണറപ്പായ സിന്ധു, നാളെ നടക്കുന്ന ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനെ നേരിടും. റിയോ ഒളിമ്പിക്‌സ് ഫൈനലിന്‍റെ ആവര്‍ത്തനമാകും നാളെ നടക്കാന്‍ പോകുന്ന സിന്ധു-മാരിന്‍ ഫൈനല്‍. 2016 റിയോ ഒളിമ്പിക്‌സില്‍ സിന്ധുവിനെ തോല്‍പ്പിച്ചാണ് മാരിന്‍ സ്വര്‍ണ മെഡല്‍ നേടിയത്. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നേവാളിനെ തോല്‍പ്പിച്ചത് കരോലിന മാരിനാണ്. സെമിയില്‍ ചൈനയുടെ ഹി…

Read More

പട്ടാപ്പകല്‍ സൂര്യന്‍ മുങ്ങി; സൈബീരിയന്‍ ജനങ്ങള്‍ ഇരുട്ടിലായത് രണ്ട് മണിക്കൂര്‍!

സൈബീരിയ: പട്ടാപ്പകല്‍ സൂര്യനെ കാണാതായാല്‍ എന്തായിരിക്കും അവസ്ഥ? അങ്ങനെ ഒരു അവസ്ഥ നേരിട്ട് അനുഭവിച്ചിരിക്കുകയാണ് റഷ്യയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സൈബീരിയയിലെ ജനങ്ങള്‍. സൈബീരിയയിലെ സാഖയിലാണ് സംഭവം. ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയില്‍ പകല്‍ സമയത്ത് ഉദിച്ച് നിന്നിരുന്ന സൂര്യന്‍ പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ലൈറ്റിടാതെ പരസ്പരം ഒന്നും കാണാനാവാത്ത അവസ്ഥ. എന്താണ് സംഭവിക്കുന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായി. അങ്ങനെ രാവിലെ 11.30ന് അപ്രത്യക്ഷനായ സൂര്യന്‍ രണ്ട് മണിയോടെ മടങ്ങി വന്നു. ഏകദേശം മൂന്നു മണിക്കൂറോളമാണ് സൂര്യന്‍ അപ്രത്യക്ഷമായത്. സൂര്യന്‍ തിരികെ വന്ന ശേഷം…

Read More

കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് മുന്‍കയ്യെടുത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് മുന്‍കയ്യെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി. പ്രതിപക്ഷത്തിന്‍റെ ഐക്യനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കും. കൂടാതെ, ഈ സഖ്യമായിരിക്കും കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുക. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. രാജ്യ൦ ഉറ്റുനോക്കുന്ന മുഖ്യ വിഷയങ്ങളായ അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍, റാഫേല്‍ യുദ്ധ വിമാന ഇടപാട്, പിഎന്‍ബി ബാങ്ക് തട്ടിപ്പ്, കര്‍ഷക ദുരിതം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിലാണ് പ്രതിപക്ഷ൦ പ്രക്ഷോഭം നടത്തുക. സംയുക്ത പ്രക്ഷോഭത്തിന്‍റെ…

Read More

രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ബെംഗളൂരുവില്‍ വച്ച് നടക്കാറുള്ള എയ്‌റോ- ഇന്ത്യ പ്രദർശനം അടുത്തവര്‍ഷം മറ്റ് സംസ്ഥാനത്തിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം.

ബെംഗളൂരു: ബെംഗളൂരു ആതിഥ്യമരുളുന്ന എയ്‌റോ- ഇന്ത്യ പ്രദർശനം അടുത്തവർഷം ഉത്തർപ്രദേശിലെ ലഖ്‌നൗവിലേക്ക് മാറ്റാൻ കേന്ദ്രസർക്കാർ നീക്കമെന്ന് ആരോപണം. ഗോവയിലേക്ക് മാറ്റാൻ നേരത്തേ നീക്കം നടന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് മാറ്റുകയായിരുന്നു. 1996 മുതൽ എയ്‌റോ- ഇന്ത്യ ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേന താവളത്തിലാണ് നടക്കുന്നത്. എയ്‌റോ- ഇന്ത്യ ബെംഗളൂരുവിൽനിന്ന് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പല സംസ്ഥാനങ്ങളും സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. പത്ത് തവണ ഡിഫൻസ് എക്സ്‌പോ നടന്നത് ഡൽഹിയിലാണ്. തുടർന്ന് ഗോവയിലേക്കും പിന്നീട് തമിഴ്‌നാട്ടിലേക്കും മാറ്റി. അതിനുശേഷമാണ് ബെംഗളൂരുവിലെത്തിയത് – മന്ത്രി പറഞ്ഞു.…

Read More

ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ആരംഭിച്ചു.

ബെംഗളൂരു : ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്നലെ ആരംഭിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് ഏഴുവരെ നടക്കുന്ന മേള 15നു സമാപിക്കും. മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 20 രൂപയുമാണു ടിക്കറ്റ് നിരക്ക്. സ്കൂൾ ഗ്രൂപ്പുകൾക്ക് അഞ്ച്, 11, 12, 15 തീയതികൾ ഒഴിച്ചുള്ള ദിവസങ്ങളിൽ പ്രവേശനം സൗജന്യമാണ്. സന്ദർശകർക്കായി ഇത്തവണ ക്ലോക്ക് റൂം സൗകര്യം ഏർപ്പെടുത്തി. മേളയ്ക്കെത്തുന്നവരുടെ വാഹനങ്ങൾ ശാന്തിനഗർ ബസ് ടെർമിനൽ, അൽഅമീൻ കോളജ് ഗ്രൗണ്ട്, ഹോർട്ടികൾച്ചർ സൊസൈറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം.

Read More

യുവതിയില്‍ നിന്ന് നൂഡിൽസ് പാക്കറ്റുകളിലായി 1.2 കോടിരൂപയുടെ കൊക്കൈന്‍ പിടികൂടി.

ബെംഗളൂരു : നൂഡിൽസ് പാക്കറ്റിൽ ഒളിപ്പിച്ച് കൊക്കൈയിൻ കടത്തിയ യുവതി പിടിയിൽ. മുംബൈയിൽനിന്നു ബെംഗളൂരുവിലേക്കു വന്ന ബസിൽ നിന്നാണു ഡാർജലിങ് സ്വദേശിനി ഗ്രെയ്സ് റോയിയെ (35) നാർക്കോട്ടിക്സ് സെൽ പിടികൂടിയത്. മൂന്ന് നൂഡിൽസ് പാക്കറ്റുകളിലായി 1.2 കോടിരൂപ വിലവരുന്ന കൊക്കൈയിനാണു പിടികൂടിയത്.

Read More

കേരള സമാജം കെ ആര്‍ പുരം സോണിന്റെ പുതിയ ഡയാലിസിസ് കേന്ദ്രം ഇന്ന് ഉത്ഘാടനം ചെയ്യും.

വൃക്ക രോഗികള്‍ക്ക് സഹായവുമായി കേരള സമാജം കേരള സമാജം കെ ആര്‍ പുരം സോണ്‍ പുതിയ ഡയാലിസിസ് കേന്ദ്രത്തിനു തുടക്കം ഓഗസ്റ്റ് 5 ന് ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ ഡയാലിസിസ് കേന്ദ്രത്തിനു തുടക്കം . നിര്‍ധനരായ വൃക്ക രോഗികളെ സഹായിക്കാനായി കേരള സമാജം കെ ആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ കൃഷ്ണ രാജപുരം ശ്രീ ലക്ഷ്മി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് പുതിയ കേന്ദ്രം തയ്യാറാക്കുന്നത്. കൃഷ്ണ രാജപുരം ശ്രീ ലക്ഷ്മി ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഡയാലിസിസ് കേന്ദ്രത്തിന്റെ…

Read More

തണൽ മരത്തിന്റെ ഒന്നാം വാർഷികാഘോഷം ഇന്ന്.

ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തണൽ മരം എന്ന കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം 05/08/2018 നു കാർമെലാരത്തുള്ള സ്നേഹധനിൽ വെച്ചു നടക്കും. 2017 ജൂലൈ 2നു ഫേസ്ബുക് കൂട്ടായ്മയായി ആരംഭിച്ച തണൽ മരം അനാഥലയങ്ങളിലും വൃദ്ധസദനങ്ങളിലും ഒഴിവ് ദിനങ്ങളിൽ പരുപാടികൾ നടത്തിയാണ് മുന്നേറിയത്. ഇതിനോടകം 25 വ്യത്യസ്ത കേന്ദ്രങ്ങളിൽ തണൽമരം അതിന്റെ സഹായം എത്തിച്ചിട്ടുണ്ട്. പതിവ് പോലെ കളികളും ചിരികളുമായി ഒരു ദിനം തന്നെയാണ് ഈ അനിവേഴ്സറി ദിവസത്തിലും ഉദ്ദേശിക്കുന്നത് എന്നു തണൽ മരം ഭാരവാഹികൾ അറിയിച്ചു.  

Read More
Click Here to Follow Us