തമിഴ്നാടിനെ പിന്നിലാക്കി കര്‍ണാടക ഒന്നാമത്.

ബെംഗളൂരു : പാരമ്പര്യേതര ഊർജ ഉൽപാദന രംഗത്തു രാജ്യത്ത് കർണാടക ഒന്നാമത്. യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എനർജി ഇക്കണോമിക്സ് ആൻഡ് ഫിനാൻഷ്യൽ അനാലിസിസ് (ഐഇഇഎഫ്എ) പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ചു വർഷങ്ങളായി മുന്നിലുണ്ടായിരുന്ന തമിഴ്നാടിനെ പിന്തള്ളിയാണ് ഈ സ്ഥാനം കൈവരിച്ചത്. 12.3 ജിഗാവാട്ട് വൈദ്യുതിയാണു പാരമ്പര്യേതര സ്രോതസ്സുകളിലൂടെ കർണാടക ഉൽപാദിപ്പിക്കുന്നത്. ഇതിൽ അഞ്ചു ജിഗാവാട്ട് കഴിഞ്ഞ വർഷമാണ് ഉൽപാദിപ്പിച്ചു തുടങ്ങിയത്. കാറ്റാടി യന്ത്രം ഉപയോഗിച്ചുള്ള വൈദ്യുതോൽപാദനമാണ് ഇതുവരെ തമിഴ്നാടിനെ മുന്നിൽ നിർത്തിയത്. ഇറക്കുമതി കുറച്ചു സൗരോർജം ഉൾപ്പെടെയുള്ളവയെ കൂടുതൽ ആശ്രയിക്കാനുള്ള ഊർജനയമാണു കർണാടകയ്ക്കു നേട്ടമായത്.…

Read More

വൈസ് ചാൻസലറുടെ മകളുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി 70,000 രൂപ കവർന്നു.

ബെംഗളൂരു : വൈസ് ചാൻസലറുടെ മകളുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി 70,000 രൂപ കവർന്നു. ഗദകിലെ കർണാടക റൂറൽ ഡവലപ്മെന്റ് ആൻഡ് പഞ്ചായത്ത് രാജ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ തിമ്മെഗൗഡയുടെ മകളുടെ അക്കൗണ്ടിൽനിന്നാണു പണം കവർന്നത്. വെള്ളിയാഴ്ച രാത്രിയാണ് എസ്ബിഐയിൽനിന്നാണെന്നു പറഞ്ഞ് തിമ്മെഗൗഡയുടെ ഫോണിലേക്കു കോൾ വന്നത്. മകളുടെ ഡെബിറ്റ് കാർഡ് സാങ്കേതിക തകരാറിനെ തുടർന്നു ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ഇതു ശരിയാക്കാൻ മൊബൈലിലേക്കു വന്ന ഒടിപി നമ്പർ പറഞ്ഞുതരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ആദ്യം നമ്പർ നൽകാൻ മടിച്ചെങ്കിലും താൻ ബാങ്ക് പ്രതിനിധിതന്നെയാണെന്ന് ഇയാൾ…

Read More

ഓണാവധിക്കു കേരളത്തിലേക്കു താരതമ്യേന കുറഞ്ഞ നിരക്കിൽ സ്പെഷൽ ബസ് സർവീസുകളുമായി കർണാടക ആർടിസി.

ബെംഗളൂരു : ഓണാവധിക്കു കേരളത്തിലേക്കു താരതമ്യേന കുറഞ്ഞ നിരക്കിൽ സ്പെഷൽ ബസ് സർവീസുകളുമായി കർണാടക ആർടിസി. ഏറ്റവുമധികം തിരക്കുള്ള ഓഗസ്റ്റ് 23നു കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്കായി നാലു സ്പെഷലുകളാണ് ഇന്നലെ അനുവദിച്ചത്. പതിവു സർവീസുകളിലെ ടിക്കറ്റുകളിലേറെയും തീർന്നതിനാലാണ് സ്പെഷൽ അനുവദിച്ചത്. കേരള ആർടിസിയെക്കാൾ എസി ബസുകളിലെ നിരക്കു കുറവാണ് കർണാടക ബസുകളിലെ ടിക്കറ്റുകൾ തീരാൻ കാരണം. തിരുവനന്തപുരം (1007 രൂപ), കോട്ടയം (969), എറണാകുളം(865), തൃശൂർ(816), പാലക്കാട്(617-769), കോഴിക്കോട്(649-664), കണ്ണൂർ(617), കാഞ്ഞങ്ങാട്(711 രൂപ) എന്നിങ്ങനെയാണ് ഈ ദിവസം കർണാടക എസി സെമിസ്ലീപ്പർ…

Read More

സോളർ വൈദ്യുതി ഉൽപാദനം ആരംഭിക്കാനുള്ള പദ്ധതിയുമായി ബിഎംടിസി.

ബെംഗളൂരു: സോളർ വൈദ്യുതി ഉൽപാദനം ആരംഭിക്കാനുള്ള പദ്ധതിയുമായി ബിഎംടിസി. വിവിധയിടങ്ങളിലായി ബിഎംടിസിയുടെ ഉടമസ്ഥതയിലുള്ള 300ഏക്കർ ഭൂമിയിലാണു പാർക്ക് സ്ഥാപിക്കുക. പ്രതിമാസം 20 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്നതരത്തിലുള്ള പാർക്കിനാണു രൂപം നൽകുന്നത്. ബിഎംടിസി ബസ് ഡിപ്പോകളിലെ ആവശ്യത്തിനുശേഷം വരുന്ന വൈദ്യുതി ബെസ്കോമിനു വിൽക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

Read More

കാർഷിക കടാശ്വാസ പദ്ധതി വെറും വാക്ക് ആകുമോ?പലിശ എഴുതി തള്ളാനാകില്ലെന്ന ബാങ്കുകള്‍.

ബെംഗളൂരു: കാർഷിക വായ്പകളുടെ പലിശ എഴുതി തള്ളാനാകില്ലെന്ന ബാങ്കുകളുടെ നിലപാട് സർക്കാരിന്റെ കാർഷിക കടാശ്വാസ പദ്ധതികൾക്കു തിരിച്ചടിയാകുന്നു. കാർഷിക വായ്പ എഴുതി തള്ളാൻ രണ്ടുതവണയായി 44700 കോടി രൂപയാണ് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചത്. എന്നാൽ വായ്പകളുടെ പലിശ മാത്രം 5300 കോടി രൂപവരും. ഒറ്റത്തവണ തീർപ്പാക്കലിനു തയാറെങ്കിൽ പലിശയിലും വായ്പ തുകയിലും ഇളവു നൽകാമെന്നു ബാങ്കുകൾ നേരത്തെ സമ്മതിച്ചിരുന്നു. സർക്കാരിന്റെ പദ്ധതി അനുസരിച്ചും പലിശയിൽ ഇളവു നൽകേണ്ടതുണ്ട്. എന്നാൽ സംസ്ഥാനത്തെ ബാങ്കുകൾ ഇതിനു തയാറായിട്ടില്ല. ഇക്കാര്യത്തിൽ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്എൽബിസി) അന്തിമ…

Read More

ബെംഗളൂരു ട്രാഫിക് പൊലീസിന്റെ ഫേസ്ബുക്ക്‌ പേജിന് പുരസ്ക്കാരം

BANGALORE TRAFFIC POLICE

ബെംഗളൂരു : രാജ്യത്ത് സർക്കാരിന്റെ ജനസേവന വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഫെയ്സ്ബുക് പേജുകളിൽ മികച്ചതു ബെംഗളൂരു ട്രാഫിക് പൊലീസിന്റേത്. കഴിഞ്ഞ വർഷം ഫെയ്സ്ബുക്കിലൂടെ ജനങ്ങളുമായി നടത്തിയ ഇടപെടലുകളാണ് ‘ട്രാഫിക് പൊലീസ്’ വിഭാഗത്തിൽ ബെംഗളൂരുവിനു ഫെയ്സ്ബുക് പുരസ്കാരം നേടിക്കൊടുത്തത്. ട്രാഫിക് പൊലീസിന്റെ വിവിധ സേവനങ്ങളെക്കുറിച്ചറിയാനും നഗരവാസികൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാനുമുള്ള പേജ് അ‍ഞ്ചുലക്ഷത്തോളം പേർ പിന്തുടരുന്നുണ്ട്. 4.26 ലക്ഷം പേർ പിന്തുടരുന്ന കേരള പൊലീസിന്റെ ഫെയ്സ്ബുക് പേജാണ് രണ്ടാമത്. പ്രതികരണം, കമന്റുകൾ, ഷെയറുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് മികച്ച പേജ് കണ്ടെത്തിയത്.

Read More

സിബിഎസ്‌ഇ: ആദ്യം മാര്‍ക്ക് കുറവ്, പുനര്‍ മൂല്യനിര്‍ണയത്തിന് ശേഷം പലരും ടോപ്പ്

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷിച്ച 50 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്കും മാര്‍ക്കുകൂടി. 9,111 വിദ്യാര്‍ഥികളാണ് വിവിധ വിഷയങ്ങളില്‍ പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചത്. ഇതില്‍ 4,632 അപേക്ഷകര്‍ക്കും മാര്‍ക്ക് കൂടുതല്‍ ലഭിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. നാഗ്പൂരില്‍ നിന്നുള്ള ഇഷിതാ ഗുപ്തയുടെ കാര്യം ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. പന്ത്രണ്ടാം ക്ലാസിന്‍റെ റിസള്‍ട്ട് വന്നപ്പോള്‍ ഇഷിതയുടെ മാര്‍ക്ക് പൊളിറ്റിക്കല്‍ സയന്‍സ് ഒഴിച്ച് ബാക്കിയെല്ലാത്തിനും 95 ല്‍ കൂടുതല്‍ ആയിരുന്നു. സംശയം തോന്നി പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചപ്പോള്‍ ആണ് മനസിലായത് ഇഷിതയുടെ 17 ഉത്തരങ്ങള്‍ക്ക്…

Read More

പ്രതിപക്ഷ നേതാക്കളില്‍ ആരേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പിടിവാശിയില്ലെന്ന് രാഹുല്‍ഗാന്ധി. പ്രതിപക്ഷ നേതാക്കളില്‍ ആരേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും മമത ബാനര്‍ജി, മായാവതി എന്നിവര്‍ പ്രധാനമന്ത്രി ആകുന്നതില്‍ വിയോജിപ്പില്ലയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെയോ ബി എസ് പി നേതാവ് മായാവതിയെയോ പിന്തുണയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബി ജെ പിയെയും ആര്‍ എസ് എസിനെയും പരാജയപ്പെടുത്തുന്ന ആരെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഉത്തര്‍…

Read More

ബിഎംഡബ്ല്യു എച്ച്‌പി4 റേസ് എഡിഷന്‍ ഇന്ത്യയില്‍; വില 85 ലക്ഷം രൂപ

ബിഎംഡബ്ല്യു എച്ച്‌പി4 റേസ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍. ലോകത്തിലാകെ 750 യൂണിറ്റ് മാത്രം വില്‍ക്കുന്ന ബൈക്ക് മോഡലാണ് പുറത്തിറക്കിയിരിക്കുന്നത്. 85 ലക്ഷമാണ് ബൈക്കിന് വില. കാര്‍ബണ്‍ ഫൈബര്‍ മെയിന്‍ ഫ്രെയിം ആണ് ബിഎംഡബ്ല്യു എച്ച്‌പി4 റേസിന്‍റെ പ്രധാന സവിശേഷത. ട്രാക്ക് ഫോക്കസ്ഡ് സസ്‌പെന്‍ഷന്‍ സംവിധാനമാണ് ബൈക്കിലുള്ളത്. മുന്നില്‍ ഓഹ്ലിന്‍സ് FGR 300 അപ്സൈഡ് ഡൗണ്‍ സസ്‌പെന്‍ഷനും പിന്നില്‍ ഓഹ്ലിന്‍സിന്‍റെ തന്നെ TTX 36 GT മോണോഷോക്ക് സസ്‌പെന്‍ഷനുമാണുള്ളത്. മുന്നില്‍ 320×6.75mm ഡ്യുവല്‍ ഫ്ലോട്ടിംഗ് ഡിസ്‌കുകളും, പിന്നില്‍ സിംഗിള്‍ 220×4.0mm ഡിസ്‌കും ചേര്‍ന്ന് ബ്രേക്കിങ് സംവിധാനം…

Read More

പുതിയ നോട്ടുകള്‍ കീറിയാല്‍ പണിപാളും!

പുതിയ നോട്ടുകള്‍ കീറിയാല്‍ പണിപാളും. റിസര്‍വ് ബാങ്ക് നയത്തില്‍ തിരുത്തല്‍ വരുത്താത്തതിനാല്‍ പുതിയ കറന്‍സി നോട്ടുകള്‍ കീറിയാല്‍ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകള്‍. ഇതിനാല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ മഹാത്മാ ഗാന്ധി സീരീസില്‍പ്പെട്ട 2000, 500, 200, 50, 10 രൂപ നോട്ടുകള്‍ കീറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ മാറ്റിവാങ്ങാനാവില്ല. റിസര്‍വ് ബാങ്ക് 2009 ല്‍ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളില്‍ ഈ നോട്ടുകള്‍ ഉള്‍പ്പെടാത്തതാണ് തിരിച്ചെടുക്കലിനെ ബാധിച്ചത്. ആവശ്യമായ തിരുത്തല്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറായിട്ടില്ല. ചളി പിടിച്ചതോ ഒറ്റക്കീറലുള്ളതോ ആയ നോട്ടുകള്‍…

Read More
Click Here to Follow Us