മഥുര: ആഗ്രഹിച്ചാല്‍ ഒരു നിമിഷം മതി തനിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാനെന്ന് ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി. പക്ഷെ താനത് ആഗ്രഹിക്കുന്നില്ലെന്നും ഹേമ മാലിനി വ്യക്തമാക്കി. രാജസ്ഥാനിലെ ബന്‍സാരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രി എന്ന പദവിയില്‍ തന്നെ കെട്ടിയിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും. അങ്ങനെ സംഭവിച്ചാല്‍ തന്‍റെ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നും ഹേമമാലിനി കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെയും, സ്ത്രീകളുടെയും, പവപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിട്ടുണ്ടെന്നും. അദ്ദേഹത്തെപ്പോലൊരു പ്രധാനമന്ത്രിയെ കിട്ടുന്നത് പ്രയാസമുള്ള കാര്യമാണെന്നും ഹേമമാലിനി പറഞ്ഞു. മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്തൊക്കെ പറഞ്ഞാലും…
Read MoreMonth: July 2018
ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ യുവാവിന്‍റെ സാഹസം..
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഡല്‍ഹി മെട്രോ ഭവന് മുന്നിലുള്ള മൊബൈല്‍ ടവറില്‍ കയറി യുവാവിന്‍റെ സാഹസം. ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന് സൂചിപ്പിച്ച് നീല നിറത്തിലുള്ള ബാനറുമായാണ് ഇയാള്‍ ടവറിന് മുകളില്‍ കയറിയത്. ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടില്ലെന്ന്‍ പൊലീസ് പറയുന്നു. വേറിട്ട പ്രതിഷേധം എന്ന നിലയില്‍ മാത്രമാണ് യുവാവ് ടവറില്‍ കയറിയതെന്നും പൊലീസ് സൂചിപ്പിച്ചു.
Read Moreജലനിരപ്പ് ഉയര്‍ന്ന്‍ ഇടുക്കി അണക്കെട്ട്; മുന്‍കരുതലുമായി സര്‍ക്കാര്‍
കേരള ചരിത്രത്തിലെ ഏറ്റവും വലിയ നീരൊഴുക്ക് തുടരുന്ന ഇടുക്കി ഡാമില്‍ ഡാം തുറന്നുവിടേണ്ടി വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും, സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും വിലയിരുത്തിയത്. ഇതിന്‍റെ ഭാഗമായി പുഴയോരത്തെ നൂറ് മീറ്റര്‍ ചുറ്റളവിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചു. ഡാമിന്‍റെ പരിധിയിലുള്ള വീടുകളുടേയും അവിടുത്തെ താമസക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ്. അണക്കെട്ട് തുറന്നുവിടേണ്ട ചാലുകളിലെ തടസം കണ്ടെത്താന്‍ സര്‍വ്വേ നടത്താനും ഉന്നതതല യോഗം നിര്‍ദ്ദേശം നല്‍കി. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്…
Read Moreബെംഗളൂരു നഗരത്തില്‍ നിന്ന് ഒരു ദിവസം കൊണ്ട് പോയി വരാവുന്ന 25 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍-രണ്ടാം ഭാഗം.
ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം 13)ഹോഗനെക്കല്‍ ദൂരം : 126 കി മി നരന്‍ അടക്കം നിരവധി മലയാള സിനിമകള്‍ ചിത്രീകരിച്ച സ്ഥലമാണ് തമിഴ്നാട്ടിലെ ഹോഗനെക്കല്‍,തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലം കാവേരി നദിയിലെ വെള്ളച്ചാട്ടം കൊണ്ട് പ്രസിദ്ധമാണ്,നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ഈ സ്ഥലത്തെ പ്രധാന ആകര്‍ഷണം ട്രെക്കിങ്ങും കുട്ടവഞ്ചിയും തന്നെയാണ്,കുട്ടവഞ്ചിയില്‍ കയറിയുള്ള സാഹസിക യാത്ര ഇഷ്ട്ടപ്പെടുന്നവര്‍ ഈ സ്ഥലം ഒഴിവാക്കരുത്. 14) ലെപക്ഷി ക്ഷേത്രം ദൂരം : 122 കി മി ആന്ധ്രപ്രദേശിലെ അനന്തപൂരിനു സമീപം സ്ഥിതി ചെയ്യുന്ന…
Read Moreകൊച്ചിയില്‍ ഗോള്‍മഴയ്ക്ക് ഒരു കുറവുമില്ല… സ്പാനിഷ് കരുത്തന്‍മാര്‍ മെല്‍ബണ്‍ സിറ്റിയെ 6-0ന് തകര്‍ത്തെറിഞ്ഞു…
കൊച്ചി: മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായെങ്കിലും കൊച്ചിയില്‍ ഗോള്‍മഴയ്ക്ക് ഒരു കുറവുമില്ല. ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത ചരിത്രമുള്ള ജിറോണ എഫ്.സി ആ മികവ് കൊച്ചിയിലും ആവർത്തിച്ചു. പ്രഥമ ലാ ലിഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഗോള്‍മഴ തന്നെയാണ് കണ്ടത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മെല്‍ബണ്‍ സിറ്റി എഫ്‌സിയെ സ്പാനിഷ് ലീഗിലെ മുന്‍നിര ടീമായ ജിറോണ എഫ്‌സി അക്ഷരാര്‍ഥത്തില്‍ മുക്കിക്കളഞ്ഞു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ കളിയില്‍ ജിറോണ 6-0ന് മെല്‍ബണിനെ നാണംകെടുത്തുകയായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ മെല്‍ബണ്‍ ഇതേ സ്‌കോറിന് കേരള…
Read Moreമരണത്തിന് പിന്നാലെ ഷിരൂർ മഠാധിപതി ലക്ഷ്മീവര തീർത്ഥയുടെ ആഭരണത്തെ സംബന്ധിച്ചും ദുരൂഹത തുടരുന്നു.
മംഗളൂരു: ഉഡുപ്പി -ഷിരൂർ മഠാധിപതി ലക്ഷ്മീവര തീർത്ഥയുടെ ആഭരണം സംബന്ധിച്ചും ദുരൂഹത. കഴിഞ്ഞ ജൂലായ് 16 ന് അതിസാരം ബാധിച്ച ശേഷം സ്വയം വാഹനമോടിച്ചാണ് ലക്ഷ്മീവര തീർത്ഥ സ്വാമി ആശുപത്രിയിൽ ചികിത്സക്കെത്തിയത്. മണിപ്പാലിലെ ആശുപത്രിയിൽ ചികിത്സ ആരംഭിക്കും മുമ്പ് അടുത്ത ബന്ധുവിന് ആഭരണങ്ങൾ അഴിച്ചു നൽകിയെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഈ ആഭരണങ്ങൾ ആരുടെ കയ്യിലാണുള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല. ആഭരണത്തിന്റെ അളവും തൂക്കവും സംബന്ധിച്ചും അറിയുന്നവർ വിരളമാണ്. കഴുത്തിൽ സ്വർണ്ണമാലകളും കയ്യിൽ കങ്കണവും സ്വാമി ധരിക്കാറുണ്ട്. എന്നാൽ ഇത് ആർക്ക് നൽകിയെന്ന് മറ്റ് തെളിവുകളൊന്നും…
Read Moreഓണാവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. നാലു പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു;സ്പെഷ്യല്‍ സെര്‍വീസുകള്‍ മൊത്തം11 ആയി.
ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. നാലു പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു. യാത്രാത്തിരക്കു കൂടുതലുള്ള ഓഗസ്റ്റ് 23-ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, കുമളി എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഏഴു സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ അവധിയോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക സർവീസുകളുടെ എണ്ണം 11 ആയി. വ്യാഴാഴ്ചകൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. സേലം വഴിയാണ് സർവീസുകൾ. ഇവയിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. പ്രത്യേക ബസുകൾ ഓഗസ്റ്റ് 23-ന് രാത്രി 9.30: ബെംഗളൂരു-എറണാകുളം (വോൾവൊ), 9.05: ബെംഗളൂരു-തൃശ്ശൂർ (വോൾവൊ), 9.54: ബെംഗളൂരു-പാലക്കാട്…
Read Moreമഴ തുടര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കേണ്ടിവരു൦: വൈദ്യുതി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി. അതേസമയം, അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടി എത്തുന്നതിന് മുന്‍പ് ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 2403-ലെത്താന്‍ ഇനി 12.82 അടി വെള്ളംകൂടി മതിയാകും. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ ചെറുതോണി…
Read Moreഹനാനെ ആക്രമിച്ച സൈബര്‍ ഗുണ്ടകള്‍ക്ക് പിടിവീഴും; അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദ്ദേശം.
തിരുവനന്തപുരം: ഉപജീവനത്തിനായി കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പനയ്ക്കിറങ്ങിയ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ഹൈടെക് സെല്ലിന് നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ് ബഹ്റ സൂചിപ്പിച്ചു. ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് സംഭവം അന്വേഷിക്കാന്‍ ഡിജിപി ഹൈടെക് സെല്ലിന് നിര്‍ദ്ദേശം നല്‍കിയത്. ഹനാനെതിരെ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം…
Read Moreമാറ്റത്തിന്‍റെ കാഹളവുമായി പാകിസ്ഥാനില്‍ പുതിയ താരോദയം!
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ അധികാര മാറ്റത്തിലേയ്ക്ക്. പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. ആകെയുള്ള 270 സീറ്റില്‍ 251 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്. ഇതില്‍ 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്‍റെ തെഹ്‍രിഖ്-ഇ ഇൻസാഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇമ്രാന്‍ ഖാന് വേണ്ടി പാക് സൈന്യത്തിന്‍റെ ഇടപെടല്‍ ഉണ്ടായെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 44 സീറ്റിലും മുത്താഹിദ മജ്‌ലിസെ അമല്‍ എട്ടു സീറ്റിലും വിജയിച്ചു. മുന്‍…
Read More