മദ്യഉപഭോഗത്തില്‍ നമ്മബെംഗളൂരുവിനെ തോല്‍പ്പിക്കാന്‍ ആരുണ്ട്‌ ?

ബെംഗളൂരു : സംസ്ഥാനത്തു മദ്യ ഉപഭോഗം ഏറ്റവും കൂടുതൽ ബെംഗളൂരുവിൽ. കഴിഞ്ഞ സാമ്പത്തിക വർഷം 1.23 കോടി പെട്ടി ഇന്ത്യൻ നിർമിത വിദേശമദ്യവും 94.95 കെയ്സ് ബീയറുമാണു ബെംഗളൂരുവിൽ വിറ്റഴിഞ്ഞത്. സംസ്ഥാനത്താകെ ഉപയോഗിച്ച മദ്യത്തിന്റെ 21.9% ആണിത്. ബെംഗളൂരു സൗത്ത് (37.4 ലക്ഷം പെട്ടി മദ്യം, 30.6 ലക്ഷം കെയ്സ് ബീയർ), നോർത്ത് (30.25 ലക്ഷം, 19.97 ലക്ഷം), വെസ്റ്റ് (29.33 ലക്ഷം, 20.03 ലക്ഷം), ഈസ്റ്റ് (26.98 ലക്ഷം, 24.26 ലക്ഷം) എന്നിങ്ങനെയാണ് ഏരിയ തിരിച്ചുള്ള മദ്യ ഉപഭോഗം. നാലുവർഷത്തിനിടെ ബെംഗളൂരുവിലെ പബ്ബുകളുടെ എണ്ണം…

Read More

അനധികൃതമായി തങ്ങിയ 25 ആഫ്രിക്കൻ‌ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു : അനധികൃതമായി തങ്ങിയ 25 ആഫ്രിക്കൻ‌ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി കടത്തുമായി ബന്ധപ്പെട്ടു ബെംഗളൂരുവിന്റെ കിഴക്കൻ മേഖലകളിൽ ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 120 അംഗ പൊലീസ് സംഘം നടത്തിയ റെയ്ഡിൽ പിടിയിലായവരിലേറെയും ഉഗാണ്ട, നൈജീരിയ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. ഇവരിലൊരാളിൽനിന്നു 150 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവരിലേറെയും ലഹരിമരുന്ന് ഇടപാടുകളിൽ ഏർപ്പെടുന്നുവെന്ന പരാതികളെ തുടർന്നായിരുന്നു പൊലീസ് റെയ്‍ഡ്. അനധികൃതമായി തങ്ങുന്ന വിദേശികൾക്കു വീടു വാടകയ്ക്കു കൊടുക്കുന്നവർക്കെതിരെയും നടപടിയെടുക്കുമെന്നു പൊലീസ് പറഞ്ഞു.

Read More

തിരുപ്പതിയിലേക്ക് ഫ്ലൈ ബസ് സര്‍വീസ്…

ബെംഗളൂരു : കർണാടക ആർടിസി കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു തിരുപ്പതിയിലേക്ക് ഓഗസ്റ്റ് 18നു ഫ്ലൈ ബസ് സർവീസ് ആരംഭിക്കുന്നു. രാവിലെ പത്ത്, രാത്രി 11 സമയങ്ങളിൽ വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്ന സർവീസ് വൈകിട്ടു മൂന്നിനും വെളുപ്പിന് മൂന്നിനും തിരുപ്പതിയിലെത്തും. തിരുപ്പതിയിൽനിന്നു രാത്രി ഒൻപത്, രാവിലെ 11 സമയങ്ങളിൽ പുറപ്പെട്ട് പുലർച്ചെ രണ്ടിനും വൈകിട്ടു നാലിനും കെംപഗൗഡയിലെത്തും. 800 രൂപയാണു ടിക്കറ്റ് നിരക്ക്. നിലവിൽ മൈസൂരു, മടിക്കേരി, മണിപ്പാൽ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കാണു കർണാടക ആർടിസി ഫ്ലൈ ബസ് സർവീസ് നടത്തുന്നത്.

Read More

ലോകത്തെ യാത്രാസൗഹൃദ വിമാനത്താവളങ്ങളിൽ മികച്ച റേറ്റിങ്ങോടെ ബെംഗളൂരു ഒന്നാമത്.

ബെംഗളൂരു : ലോകത്തെ യാത്രാസൗഹൃദ വിമാനത്താവളങ്ങളിൽ മികച്ച റേറ്റിങ്ങോടെ ബെംഗളൂരു ഒന്നാമത്. വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്കിടയിൽ നടത്തിയ എസിഐ–എഎസ്ക്യു സർവേയിൽ അഞ്ചിൽ 4.67 റേറ്റിങ്ങോടെയാണ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം(ബിഐഎഎൽ) ഒന്നാമതെത്തിയത്. അബുദാബി(4.53), ടൊറന്റോ(4.44) വിമാനത്താവളങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ ഏപ്രിൽ–ജൂൺ ക്വാർട്ടറിൽ ലോകത്തെ 358 വിമാനത്താവളങ്ങളിലാണ് സർവേ നടത്തിയത്. ആദ്യമായി നടക്കുന്ന എസിഐ–എഎസ്ക്യു അറൈവൽ സർവേയിൽ ഇന്ത്യയിൽ നിന്നു ബെംഗളൂരു മാത്രമേ പങ്കെടുത്തുള്ളു. സേവനങ്ങൾ മെച്ചപ്പെടുത്തി ഒന്നാം സ്ഥാനം നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണെന്നു ബിഐഎഎൽ എംഡിയും സിഇഒയുമായ ഹരി മാരാർ പറഞ്ഞു.

Read More

ചോക്ലേറ്റിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലയാളി യുവാവിനെ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയില്‍.

ബെംഗളൂരു: ചോക്ലേറ്റിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലയാളി യുവാവിനെ ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ബഹ്‌റൈനിൽനിന്ന് എത്തിയ കാസർകോട് സ്വദേശി റൗഫ് ആണ് പിടിയിലായത്. 11.83 ലക്ഷം രൂപ വിലമതിക്കുന്ന 384.1 ഗ്രാം സ്വർണം ചോക്ലേറ്റിനുള്ളിൽ ഒളിപ്പിച്ച് കേരളത്തിലെത്തിക്കാനായിരുന്നു ശ്രമം. കസ്റ്റംസ് ഉദ്യോഗസ്ഥർ ലഗേജ് പരിശോധിക്കുന്നതിനിടെ ബാഗിനുള്ളിൽ കറുത്തനിറത്തിലുള്ള വസ്തു ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോൾ ചോക്ലേറ്റും ബബിൾഗമും ആണെന്ന് കണ്ടെത്തി. എന്നാൽ, സംശയം തോന്നി ചോക്ലേറ്റ് കൂടുതൽ പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തുനിന്ന് വരുന്നവരുടെ കൈവശം സാധാരണയായി ചോക്ലേറ്റുകൾ കാണുന്നതിനാൽ…

Read More

ലൈസെന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇനി 300 അല്ല 500 കൊടുക്കണം.

ബെംഗളൂരു : ഗതാഗതനിയമ ലംഘനത്തിനുള്ള പിഴശിക്ഷ വർധിപ്പിക്കാനുള്ള പൊലീസ് നിർദേശം ഗതാഗതവകുപ്പ് അംഗീകരിച്ചു. ഡിജിപി നീലമണി രാജു നൽകിയ റിപ്പോർട്ടിനാണു ഗതാഗതവകുപ്പ് അംഗീകാരം നൽകിയത്. ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ 300 രൂപ പിഴയുള്ളത് 500 രൂപയായും സിഗ്‌നൽ ലംഘിച്ചു വാഹനമോടിച്ചാൽ പിഴയായി 200 രൂപയുള്ളത് 500 രൂപയായും ഉയർത്തുന്നതടക്കമുള്ള നടപടികളാണു പുതിയ റിപ്പോർട്ടിലുള്ളത്. ബെംഗളൂരു ട്രാഫിക് പൊലീസ് 2017ൽ 112.3 കോടി രൂപയാണു ഗതാഗതനിയമ ലംഘനങ്ങൾക്കു പിഴയിനത്തിൽ ഈടാക്കിയത്. ബെംഗളൂരു നഗരജില്ലയിൽ മാത്രം വാഹന റജിസ്ട്രേഷൻ 75 ലക്ഷം കടന്ന സാഹചര്യത്തിൽ ഗതാഗതനിയമ ലംഘനവും ഓരോ…

Read More

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം കിടപ്പറ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ബാര്‍ നര്‍ത്തകി യുവാവില്‍ നിന്ന് അടിച്ചെടുത്തത് രണ്ടു കോടി രൂപ!

ബെംഗളൂരു : കിടപ്പറ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ബാർ നർത്തകി വ്യവസായിയുടെ രണ്ടരക്കോടിയോളം രൂപ തട്ടിയതായി പരാതി. സമ്പന്ന കുടുംബത്തിൽ നിന്നുള്ള യുവാവ് രണ്ടുവർഷം മുൻപ് ബാറിൽ വച്ചാണ് നർത്തകിയെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം തുടർന്നു. ഇതിനിടെ ഇരുവരുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ യുവതി രഹസ്യമായി പകർത്തി. വിവാഹിതനായ യുവാവ് കുറെ നാളുകൾക്കു ശേഷം അകലം പാലിച്ചതോടെ നർത്തകി ഭീഷണിയുമായി രംഗത്തെത്തി. രഹസ്യ വിഡിയോ ഭാര്യയ്ക്ക് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി രണ്ടു വർഷത്തിനിടെ പലപ്പോഴായി രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്തതായി യുവാവിന്റെ പരാതിയിൽ പറയുന്നു. കാമുകന്റെ നിർദേശം അനുസരിച്ചാണ്…

Read More

വിദ്യാർഥികൾക്ക് സൗജന്യ യാത്രാ പാസ് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ അനിശ്ചിതത്വം തുടരുന്നതിനിടെ, സ്റ്റുഡന്റ്സ് പാസിനുള്ള ഓൺലൈൻ ഫോം ലഭ്യമാക്കി ബിഎംടിസി

ബെംഗളൂരു : വിദ്യാർഥികൾക്ക് സൗജന്യ യാത്രാ പാസ് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ അനിശ്ചിതത്വം തുടരുന്നതിനിടെ, സ്റ്റുഡന്റ്സ് പാസിനുള്ള ഓൺലൈൻ ഫോം ലഭ്യമാക്കി ബിഎംടിസി. ഇ-പാസ് സംവിധാനം ആദ്യമായാണ് നടപ്പാക്കുന്നത്. കൗണ്ടറുകളിൽ വിദ്യാർഥികൾ മണിക്കൂറുകൾ ക്യൂ നിന്ന് വലയുന്നതിന് പരിഹാരമായാണ് പുതിയ സംവിധാനം.പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വ്യാജ പാസുകൾ അനുവദിക്കുന്നത് തടയാൻ സാധിക്കും.വിദ്യാർഥികളുടെ പേരിലുള്ള സ്മാർട്ട് കാർഡാണ് ഇത്തവണ പാസിനു പകരം വിതരണം ചെയ്യുന്നത്. വെബ്സൈറ്റിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കാം. വിദ്യാർഥികൾക്കു സൗജന്യ യാത്രാ പാസ് അനുവദിക്കുന്ന സാഹചര്യമുണ്ടായാൽ ബിഎംടിസി…

Read More

മോഹന്‍ലാലിനെ എതിര്‍ത്തവര്‍ക്കൊപ്പം അക്കാദമിയും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ ചലച്ചിത്ര താര സംഘടനയായ എഎംഎംഎ പ്രസിഡന്റ് മോഹൻലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സിനിമാ- സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്ത്. ചടങ്ങിൽ മുഖ്യമന്ത്രിയെ കൂടാതെ മറ്റ് താരങ്ങളെ ക്ഷണിക്കരുതെന്നും വിശിഷ്ടാതിഥിയായി മോഹൻലാലിനെ പങ്കെടുപ്പിച്ചാൽ അത് പുരസ്കാരം നേടിയവരുടെ ശോഭകെടുത്തുമെന്നും ചൂണ്ടിക്കാട്ടി 105 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിയ്ക്ക് കൈമാറും. പ്രകാശ്‌രാജ്, എന്‍. എസ് മാധവന്‍ തുടങ്ങി ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും കൈമാറും. മോഹന്‍ലാലിനെതിരെ രംഗത്തെത്തിയ ചലച്ചിത്ര പ്രവര്‍ത്തകരെ അനുകൂലിച്ച്…

Read More

പ്രവാസികള്‍ക്ക് ഇരുട്ടടി നല്‍കി എയര്‍ ഇന്ത്യ

ദുബൈ: അസുഖ ബാധിതരായി നാട്ടിലേക്ക് പോകേണ്ടി വരുന്ന പ്രവാസികളെയും ബന്ധുക്കളെയും ദുരിതത്തിലാക്കി എയര്‍ ഇന്ത്യ. സ്‌ട്രെച്ചറില്‍ വിമാനത്തില്‍ കൊണ്ടുപോകേണ്ട രോഗികളുടെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി ഉയര്‍ത്തിയാണ് എയര്‍ ഇന്ത്യ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. നിലവില്‍ ദുബായിയില്‍ നിന്ന് ഒരു രോഗിക്ക് കൊച്ചിയിലെത്താന്‍ ചെലവ് നാലര ലക്ഷം രൂപയാണ്. നേരത്തെ 7,500 മുതല്‍ പതിനായിരം ദിര്‍ഹം വരെയുണ്ടായിരുന്നത് ഇപ്പോള്‍ 25,000 മുതല്‍ 30,000 ദിര്‍ഹം വരെയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഈ മാസം 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ഇത് അസുഖ ബാധിതരായി നാട്ടില്‍…

Read More
Click Here to Follow Us