ബെംഗളൂരു: സ്വകാര്യ ബസുകളിൽ ടിക്കറ്റ് റിസർവ് ചെയ്യാതെ ഇടയ്ക്കുനിന്നു കയറുന്ന യാത്രക്കാരെ നിയന്ത്രിക്കുമെന്നു ബെംഗളൂരു-മലബാർ ബസ് ഓണേഴ്സ് അസോസിയേഷൻ. കുഴൽപണവും ലഹരിമരുന്നും കടത്തുന്നതിനായി പലരും ഈ മാർഗം ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജീവനക്കാരുടെ ഒത്താശയോടെയാണ് ഇത്തരക്കാർ ബസിൽ കയറുന്നതെന്നാണ് ആരോപണം. സമീപകാലത്ത് അതിർത്തി ചെക്പോസ്റ്റുകളിൽ ലഹരിമരുന്ന് പിടികൂടിയ സംഭവങ്ങളിൽ പിടിലായത് ഏറെ പേരും ഇത്തരത്തിൽ വഴിയിൽ നിന്ന് കയറിയവരാണ്. സ്വകാര്യ ബസ് യാത്രക്കാർക്ക് വേണ്ട സുരക്ഷ ഒരുക്കുന്നതിൽ കൂടുതൽ നടപടികൾ സ്വീകരിച്ചതായും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Read MoreMonth: June 2018
അനധികൃതമായി സ്ഥലം കയ്യേറി വീടുവച്ചു;മുന്‍മുഖ്യമന്ത്രി കുടുങ്ങി.
മൈസൂരു : അനുവദിച്ചതിൽ കൂടുതൽ സ്ഥലത്ത് വീടു പണിതെന്ന ആരോപണത്തിന്മേൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ നാലു പേർക്കെതിരെ ലക്ഷ്മീപുര പൊലീസ് കേസെടുത്തു. ഭൂമികയ്യേറ്റം നടത്തിയെന്ന് ആരോപിച്ച് മൈസൂരു സ്വദേശി എൻ.ഗംഗാരാജു നൽകിയ പരാതിയിലാണിത്. സിദ്ധരാമയ്യയെ കൂടാതെ മൈസൂരു നഗര വികസന അതോറിറ്റി (മുഡ) മുൻ പ്രസിഡന്റ് സി.വസവഗൗഡ, നിലവിലെ പ്രസിഡന്റ് ധ്രുവ കുമാർ, കമ്മിഷണർ പി.എസ്.കാന്തരാജു എന്നിവർക്കെതിരെയാണ് കേസ്. സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ പണിത വീട് പിന്നീട് വിറ്റിരുന്നു.
Read Moreജമ്മു കശ്മീർ ഭരണ സഖ്യത്തിൽനിന്ന് ബിജെപി പിൻമാറി. പിഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് ബിജെപി
ന്യൂഡൽഹി: ജമ്മു കശ്മീർ ഭരണ സഖ്യത്തിൽനിന്ന് ബിജെപി പിൻമാറി. പിഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് ബിജെപി അറിയിച്ചു. ജമ്മു കശ്മീരിൽനിന്നുള്ള ബിജെപി എംഎൽഎമാരുടെ യോഗത്തിനുശേഷമാണു പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അന്തിമ തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കകമായിരുന്നു ഡൽഹിയിൽ എംഎൽഎമാരുടെ യോഗം നടന്നത്. തീരുമാനം വെളിപ്പെടുത്തി ബിജെപി നേതാവ് റാം മാധവിന്റെ വാർത്താസമ്മേളനം ഡൽഹിയിൽ തുടരുകയാണ്. റമസാനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ വെടിനിർത്തൽ റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ പിഡിപി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല,…
Read Moreതാമരശേരി ചുരം, മാക്കൂട്ടം ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് നിരക്ക് വർധന പ്രഖ്യാപിച്ച് സ്വകാര്യ ബസുകള്‍.
ബെംഗളൂരു: താമരശേരി ചുരം, മാക്കൂട്ടം ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ബസുകൾ അധിക ദൂരം ഓടിക്കുന്നതിന്റെ പേരിൽ നിരക്ക് വർധന പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകൾ. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ള സംസ്ഥാനാന്തര സർവീസുകൾക്ക് 50 രൂപ അധികം ഈടാക്കാനാണ് തീരുമാനമെന്ന് ബെംഗളൂരു-മലബാർ ബസ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കെ.ഫാറൂഖ്. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് 70 കിലോമീറ്റർ ദൂരവും കോഴിക്കോട്ടേക്ക് 45 കിലോമീറ്റർ ദൂരവും ബദൽ പാതകളിലൂടെ അധികം സഞ്ചരിക്കേണ്ട സാഹചര്യത്തിൽ നിരക്ക് വർധിപ്പിക്കാതെ കഴിയില്ല. പ്രതിദിനം 6000 രൂപ…
Read More“എന്റെ വീട്ടിലേക്ക് ഹിന്ദുവായ പ്രതിനിധിയെ അയച്ചാല്‍ മതി”;എയര്‍ടെല്‍ പുലിവാല്‍ പിടിച്ചത് ഇങ്ങനെ..
ന്യൂഡല്‍ഹി: ഹിന്ദു കസ്റ്റമര്‍ കെയര്‍ പ്രതിനിധി വേണമെന്ന ഉപഭോക്താവിന്റെ ആവശ്യത്തോട് എയര്‍ടെല്‍ കമ്പനി പ്രതികരിച്ച രീതി വിവാദമാവുന്നു. ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് മുസ്ലിം പ്രതിനിധിയെ എയര്‍ടെല്‍ മാറ്റിയതാണ് വന്‍ പ്രതിഷേധത്തിന് വഴിവെക്കുന്നത്. @airtelindia pathetic Airtel DTH customer service.I raised complaint for reinstallation of DHT.but assigned service engineer miss behaved with me. His words are “Tum Phone Rakho Dobara call mt krna ” his number is+91 79-85195094. This is how Airtel…
Read Moreക്രിക്കറ്റ് കളി കാര്യമായി;യുവാവിനെ തല്ലിക്കൊന്നു.
ബെംഗളൂരു : ക്രിക്കറ്റ് മൽസരത്തിനിടെയുണ്ടായ വാക്കു തർക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന മണികണ്ഠ (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ജെസി നഗറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ എതിർടീമിലുള്ളവരുമായി തർക്കമുണ്ടായി. തുടർന്ന് കളി നിർത്തി മടങ്ങിയ മണികണ്ഠയെ അഞ്ച് പേരടങ്ങുന്ന സംഘം വഴിയിൽ തടഞ്ഞുനിർത്തി ഇരുമ്പുവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേരെ ജെസി നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന കൊച്ചി മെട്രോയില്‍ ഇന്ന് എല്ലാവര്‍ക്കും സൗജന്യ യാത്ര
കൊച്ചി: ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന കൊച്ചി മെട്രോയില്‍ ഇന്ന് എല്ലാവര്‍ക്കും സൗജന്യ യാത്ര. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നായിരുന്നു പ്രധാനമന്ത്രി കൊച്ചി മെട്രോ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ കൊച്ചി മെട്രോ ജനങ്ങള്‍ക്കായി ഓടിത്തുടങ്ങിയത് 19നായിരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ ഓടിത്തുടങ്ങിയതിന്‍റെ ആഘോഷമായാണ് ഫ്രീ റൈഡ് ഡേ എന്നപേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്. പുലർച്ചെ ആറിന് സർവീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10 ന് അവസാനിക്കുന്നതുവരെ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. മെട്രോയില്‍ ഇതുവരെ യാത്ര ചെയ്യാത്തവർക്ക് അവസരമൊരുക്കാന്‍ കൂടിയാണ് സൗജന്യയാത്ര. യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും ജാലവിദ്യ…
Read Moreജസ്നയെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ച് പൊലീസ് പോസ്റ്റര്‍
പത്തനംതിട്ട: റാന്നി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്ന മരിയയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരളാ പൊലീസിന്‍റെ പോസ്റ്റര്‍. ചെന്നൈ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് പൊലീസ് പോസ്റ്റര്‍ പതിപ്പിച്ചത്. ജസ്നയെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇതിന്‍റെ ഭാഗമായാണ് കണ്ടെത്തുന്നവര്‍ക്കോ എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്കോ ആയി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. ദുരൂഹ സാഹചര്യത്തില്‍ എരുമേലിയില്‍ നിന്ന് മാര്‍ച്ച് 22നാണ് ജസ്ന’യെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കൊളേജിലെ ബികോം വിദ്യാർത്ഥിനിയായ ജസ്ന മരിയ രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് പോയത്.…
Read Moreഅധികാരത്തിലെത്തി 24 മണിക്കൂറിനുള്ളിൽ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് പറഞ്ഞ കുമാരസ്വാമി ഇപ്പോൾ ഒഴിഞ്ഞ് മാറുന്നു; ബജറ്റ് സമ്മേളനം വരെ കാത്തിരിക്കും പിന്നെ പ്രക്ഷോഭം.
ബെംഗളൂരു :കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിന്റെ പകുതി ബാധ്യത കേന്ദ്രം ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെ ആവശ്യം ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണെന്നു പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പ. ഈ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപാകെ ഇന്നലെ കുമാരസ്വാമി മുന്നോട്ടുവച്ചതിന്റെ പശ്ചാത്തലത്തിലാണു യെഡിയൂരപ്പയുടെ പ്രതികരണം. കാർഷിക വായ്പ പ്രശ്നത്തിൽ കേന്ദ്രത്തിനെ പഴിചാരാനുള്ള നീക്കമാണിത്. അധികാരത്തിലേറിയാൽ 24 മണിക്കൂറിനകം കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ കേന്ദ്ര സഹായത്തോടെയല്ല ഇത്തരം വായ്പകൾ എഴുതിത്തള്ളിയതെന്നും യെഡിയൂരപ്പ പറഞ്ഞു. ബജറ്റ് സമ്മേളനം വരെ കാത്തുനിൽക്കുമെന്നും കാർഷിക വായ്പകൾ എഴുതിത്തള്ളില്ലെന്നു…
Read Moreസിദ്ധരാമയ്യ പ്രകൃതി ചികിൽസക്കായി ബൽത്തങ്ങാടിയിൽ
ബെംഗളൂരു : രാഷ്ട്രീയ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രകൃതിചികിൽസയ്ക്കായി ബെൽത്തങ്ങാടിയിലെത്തി. രണ്ടാഴ്ചക്കാലം നീളുന്ന ചികിൽസയിൽ യോഗയും ഫിസിയോതെറപ്പിയും ഉൾപ്പെട്ടിട്ടുണ്ട്.
Read More