ബെംഗളൂരു : സപര്യ പ്രവാസി സാഹിത്യപുരസ്കാരം എഴുത്തുകാരി കെ. കവിതയ്ക്ക് കവി എസ്. രമേശൻ നായർ സമ്മാനിച്ചു. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത കീർത്തിഫലകവും പ്രശസ്തി പത്രവും പതിനായിരം രൂപയും അടങ്ങിയതാണ് സപര്യ പ്രവാസി സാഹിത്യ പുരസ്കാരം. കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ടി.എൻ.എം. നമ്പ്യാർ അധ്യക്ഷതവഹിച്ചു. സുകുമാരൻ പെരിയച്ചൂർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഡോ. ആർ.സി. കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തി.
കെ. സുധാകരൻ, ശശീന്ദ്രവർമ, രാജേഷ് പുതിയകണ്ടം, രമാ പിഷാരടി, അനിതാ പ്രേംകുമാർ, സി.ഡി. ഗബ്രിയേൽ, അർച്ചനാ സുനിൽ, ചന്ദ്രശേഖർ, ഷണ്മുഖൻ, C D തോമസ്, വി.ആർ. ഹർഷൻ, പങ്കജം ധനപാൽ, സുമാംഗി സുകുമാരൻ, ടി.കെ. രവീന്ദ്രൻ, ടി.കെ. ഓമന എന്നിവർ സംസാരിച്ചു. ഗൃഹലക്ഷ്മി വേദിക്കുവേണ്ടി ശ്രീദേവി പിള്ളയും എസ്.എൻ.ഡി.പി. ജാലഹള്ളി ശാഖയ്ക്കുവേണ്ടി ദിലീപ് കുമാർ, സുനിൽ കുമാർ, വി.എസ്. പ്രസാദ് എന്നിവർ എസ്.എൻ.ഡി.പി. ജാലഹള്ളി ശാഖയ്ക്കുവേണ്ടിയും എഴുത്തുകാരിയെ ആദരിച്ചു. ശശീന്ദ്രവർമ എസ്. രമേശൻ നായരെ ഷാൾ അണിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.