തുടര്‍ന്ന്‍ പോലീസുമായി ചേര്‍ന്നു ചര്‍ച്ചകള്‍ നടത്തി ..പ്രാഥമിക ശുശ്രുഷാ പരിശീലനമടക്കം അത്യാവശ്യം വേണ്ട ”ടെക്നിക്കുകള്‍” എല്ലാം നല്‍കി തങ്ങളുടെ ഇടയില്‍ നിന്നും തന്നെ ഒരു കൂട്ടം സ്ത്രീ പുരുഷ അംഗങ്ങളെ തിരഞ്ഞെടുത്തു ..തുടര്‍ന്ന്‍പോലീസ് പെട്രോളിംഗിനൊപ്പം തങ്ങളും ഷിഫ്റ്റ് തിരിഞ്ഞു റോന്ത് ചുറ്റി വിവരങ്ങള്‍ അപ്പപ്പോള്‍ പോലീസിനെ അറിയിച്ചു കൊണ്ടിരുന്നു ..മോഷ്ടാക്കള്‍ ,മദ്യപന്മാര്‍ തുടങ്ങി രാത്രിയില്‍ വീര്യം ബൈക്ക് വീലിംഗ് നടത്തുന്ന ഫ്രീക്കന്മാര്‍ വരെ ഒടുവില്‍ മര്യാദ പഠിച്ചു ….ഇന്ദിരാ നഗറിലെ ഈ രീതിയില്‍ രൂപം കൊണ്ട ഗ്രൂപ്പ് ആണ് ഹെബ്ബാല്‍ -യലഹങ്ക – കൊടിഗെ ഹള്ളി ഭാഗത്തെ വിദ്യാരണ്യപുരയിലെതും ….മോഷണവും മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചപ്പോള്‍ സമീപ വാസികള്‍ തന്നെ പോലീസുമായി ചേര്‍ന്നാണ് ഈ രീതി പ്രാബല്യത്തില്‍ വരുത്തിയത് ..ഇതനുസരിച്ച് രാത്രി 12 മണി മുതല്‍ 4 മണി വരെ ആണ് ഇവര്‍ ഗ്രൂപ്പായി തിരിഞ്ഞു പെട്രോളിംഗ് നടത്തുന്നത് ..ഇതില്‍ ടെക്കികളും സര്‍ക്കാര്‍ ജീവനക്കാരും , യുവാക്കളും വരെയുണ്ട് …! അവധി ദിവസങ്ങളില്‍ ചിലപ്പോള്‍ നാലര മണി വരെ നീളും..വിവരങ്ങള്‍ കൈമാറുന്നതിന് ഏഴോളം വാട്സ് ആപ്പ് ഗ്രൂപുകളും ആക്ടീവ് ആണെന്നതാണ് മറ്റൊരു പ്രത്യേകത ….!
കള്ളന്‍മാര്‍ ജാഗ്രതൈ ..!! നൈറ്റ് പെട്രോളിംഗിന് പോലീസിനൊപ്പം പ്രത്യേക പരിശീലനം നേടിയ നാട്ടുകാരും സജീവമായി രംഗത്ത് ..! ഇന്ദിരാ നഗറിനു ശേഷം സുരക്ഷാ സംവിധാനത്തില്‍ സ്ഥല വാസികളെയും സഹകരിപ്പിച്ചു കൊണ്ടുള്ള വിദ്യാരണ്യപുരയിലെ നീക്കവും വിജയത്തിലേക്ക് …
ബെംഗലൂരു : സുന്ദരിയായ ഉദ്യാന നഗരി സന്ധ്യ മയങ്ങുന്നതോടെ രൌദ്രതയിലേക്ക് നീങ്ങി തുടങ്ങുന്നത് കൂടുതലും ഈ അടുത്ത കാലത്താണ് …മോഷണം മുതല്‍ കൊലപാതകം വരെയുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് …നഗരപരിധിയിലാണ് ഇത്തരം കേസുകള്‍ അധികവും …സ്ത്രീ സുരക്ഷയ്ക്ക് പേര് കേട്ട നഗരം പിന്നീട് അക്കാര്യത്തില്‍ വളരെയേറെ പിന്നോക്കം പോയത് നാം കണ്ടു …അറുപതിനായിരത്തോളം വരുന്ന സിറ്റി പോലീസിന്റെ സുരക്ഷാ വീഴ്ച തന്നെയാണോ ഇക്കാര്യത്തില്‍ വില്ലന്‍ ആവുന്നത് …..?
പോലീസ് നൈറ്റ് പെട്രോളിംഗ് കാര്യാ ക്ഷമമായി നടത്തുന്നുവന്നത് വളരെ ശരിയാണ് …പക്ഷെ ലോക്കല്‍ പോലീസ് പരിധിയില്‍ സംഘങ്ങളായി റോന്ത് ചുറ്റുന്നവരുടെ സമയ വിവരങ്ങള്‍ വരെ കള്ളന്മാര്‍ക്ക് നിശ്ചയമാണ് ….ഒരിടയ്ക്ക് ഇന്ദിരാ നഗറില്‍ ഇതായിരുന്നു സ്ഥിതി ..!
ഇപ്രകാരം കുറ്റകൃത്യങ്ങള്‍ക്ക് ഒരു ശമനമില്ലാതെ വന്നപ്പോള്‍ റസിഡന്ഷ്യല്‍ അംഗങ്ങള്‍ ഒത്തു ചേര്‍ന്നു ഒരു തീരുമാനം കൈക്കൊണ്ടു ..!വിവരങ്ങള്‍ പോലീസിലേക്ക് അപ്പപ്പോള്‍ കൈമാറുന്ന ഒരു ഉറവിടം സൃഷ്ടിക്കുക …ഇതനുസരിച്ച് അവര്‍ക്ക് വേഗം തന്നെ നടപടികള്‍ കൈക്കൊള്ളുവാന്‍ സഹായകമാകും …
പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം പാര്‍ക്കുകളും മറ്റും കേന്ദ്രീകരിച്ചു വൈകുന്നേരങ്ങളിലാണ് മാല മോഷണം മുതലായ സംഗതികളുടെ സാധ്യത ഏറുന്നത് ..ഇതനുസരിച്ച് വൈകുന്നേരം ആറു മുതല്‍ എട്ടു മണി വരെ ഇവിടെ പ്രത്യേക ”റോന്തു ചുറ്റലും ”ഉണ്ട് …ഇതുവരെ ഏകദേശം 25 ഓളം കേസുകള്‍ ഇവര്‍ റിപ്പോര്‍ട്ട് ചെയ്തത് മൂലം നടപടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു പോലീസ് പറയുന്നു …എന്തായാലും സംഗതി വിജയമായതിനെ തുടര്‍ന്ന്‍ സിറ്റിയുടെ മറ്റു പരിധിയിലെക്കും ഇത്തരം ജന പങ്കാളിത്തം ഉള്‍പ്പെടുത്തിയുള്ള നീക്കങ്ങള്‍ പോലീസ് തുടങ്ങി കഴിഞ്ഞു ….